Pro Kabaddi 2021: ലേലത്തില്‍ കോടിക്കിലുക്കവുമായി പ്രദീപ്, 12 ടീമുകളുടെയും വിലകൂടിയ താരങ്ങളിതാ

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ എട്ടാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 450 താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള ആദ്യ ഘട്ട പട്ടികയിലുണ്ടായിരുന്നു. താരലേലം നാല് വിഭാഗമായാണ് നടന്നത്. എ വിഭാഗത്തിന്റെ അടിസ്ഥാന വില 30 ലക്ഷവും ബി വിഭാഗത്തിന്റെ അടിസ്ഥാന വവില 20 ലക്ഷവും സി വിഭാഗത്തിന്റെ അടിസ്ഥാന വില 10 ലക്ഷവും ഡി വിഭാഗത്തിന്റെ ആറ് ലക്ഷവുമാണ്. പ്രോ കബഡി ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ലേലത്തുകയ്ക്കാണ് ഇന്ത്യന്‍ താരം പ്രദീപ് നാര്‍വാളിനെ യുപി യോദ്ധാ ടീം സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 1.65 കോടിക്കാണ് യുപി യോദ്ധാ താരത്തെ ടീമിലെത്തിച്ചത്.

IPL 2021: രണ്ടാം പാദത്തില്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന മൂന്ന് നാഴിക്കല്ലുകള്‍ അറിയാംIPL 2021: രണ്ടാം പാദത്തില്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന മൂന്ന് നാഴിക്കല്ലുകള്‍ അറിയാം

1.30 കോടി രൂപക്ക് തെലുങ്കു ടൈറ്റാന്‍സിലെത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 42 വിദേശ താരങ്ങള്‍ താരലേലത്തില്‍ പങ്കെടുത്തപ്പോള്‍ 22 താരങ്ങളെ വാങ്ങാന്‍ ആളുണ്ടായി. എന്നാല്‍ 20 താരങ്ങളെ വാങ്ങാന്‍ ആരും ഉണ്ടായില്ല. ഇറാന്റെ അബോസര്‍ മോഹാജര്‍ മിഹാനിക്ക് (ബംഗാള്‍ വാരിയേഴ്‌സ്) 30.50 ലക്ഷമാണ് ലേലത്തില്‍ ലഭിച്ചത്. ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച വിദേശ താരം ഇറാന്റെ തന്നെ മൊഹമ്മദ് റീസ ചിയാനീഹിനാണ്. 31 ലക്ഷത്തിന് പാട്‌ന പിരേറ്റസാണ് ഇറാന്‍ താരത്തെ സ്വന്തമാക്കിയത്. ശരാശരി 15 ലക്ഷത്തില്‍ താഴെയാണ് മറ്റ് വിദേശ താരങ്ങള്‍ക്ക് ലഭിച്ച തുക.

IND vs ENG: ഓവലില്‍ കാത്തിരുന്ന് കാണേണ്ട മൂന്ന് താരപോരാട്ടങ്ങള്‍, കോലിക്ക് വെല്ലുവിളി ആന്‍ഡേഴ്‌സന്‍

ബംഗാള്‍ വാരിയേഴ്‌സില്‍ 30.50 ലക്ഷത്തിന് ടീമില്‍ എത്തിച്ച പ്രതിരോധ താരം അബോസര്‍ മൊഹാജര്‍ മിഹാനിയാണ് (30.50) ഏറ്റവും വിലപിടിപ്പുള്ള താരം. 2019ലെ ചാമ്പ്യന്‍ന്മാരാണ് ബംഗാള്‍ വാരിയേഴ്‌സ്. ബംഗളൂരു ബുള്‍സിലെത്തിയ താരങ്ങളിലെ വിലയേറിയ താരം 80 ലക്ഷം ലഭിച്ച ചന്ദ്രന്‍ രഞ്ജിത്താണ്. 50 ലക്ഷം ലഭിച്ച മഹീന്ദര്‍ സിങ്ങും ടീമിലുണ്ട്.

IND vs ENG: ഇഷാന്തിനോ സിറാജിനോ പകരം അശ്വിനെ ഓവലില്‍ പ്രതീക്ഷിക്കാം- ആശിഷ് നെഹ്‌റ

ദബാങ് ഡല്‍ഹിയില്‍ 60 ലക്ഷം ലഭിച്ച സന്ദീപ് നാര്‍വാളാണ് ഏറ്റവും വിലയുള്ള താരം. അജയ് ഠാക്കൂറിനെ 46 ലക്ഷത്തിനും ജീവ കുമാറിനെ 44 ലക്ഷത്തിനും ടീമിലെത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ജിയാന്റസിന്റെ മൂല്യമേറിയ താരം രവീന്ദര്‍ പഹാലാണ്. 74 ലക്ഷമാണ് താരത്തിന് ലഭിച്ചത്. ഹരിയാന സ്റ്റീലേഴ്‌സിന്റെ രോഹിത് ജൂലിയയാണ് ഏറ്റവും വില ലഭിച്ച താരം. 83 ലക്ഷത്തിനാണ് അദ്ദേഹം ടീമിലെത്തിയത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സില്‍ 96 ലക്ഷം നേടിയ അര്‍ജുന്‍ ദേശ്‌വാളാണ് കേമന്‍. പാട്‌ന പിരേറ്റസില്‍ 84 ലക്ഷം ലഭിച്ച സച്ചിനാണ് കേമന്‍.

IPL 2021: എവിന്‍ ലെവിസിനെയും ഒഷെയ്ന്‍ തോമസിനെയും ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

പുനീരി പാട്‌ലനില്‍ 96 ലക്ഷംരൂപക്കെത്തിച്ച അര്‍ജുന്‍ ദേശ് വാളാണ് കേമന്‍.തമിഴ് തലൈവാസില്‍ 92 ലക്ഷം വിലയുള്ള മന്‍ജീതാണ് വിലകൂടിയ താരം. തെലുങ്കു ടൈറ്റാന്‍സില്‍ 1.30 കോടി ലഭിച്ച സിദ്ധാര്‍ത്ഥ് ദേശായിയാണ് സൂപ്പര്‍ താരം. യുപി യോദ്ധയില്‍ 1.65 കോടിക്കെത്തിച്ച പ്രതീപ് നാര്‍വാളാണ് വിലകൂടിയ താരം. യു മുംബയില്‍ 32 ലക്ഷം ലഭിച്ച റിന്‍കുവാണ് കേമന്‍. ഓരോ ടീമിലും 18 താരങ്ങളെങ്കിലും വേണം. 25 താരങ്ങളെ വരെ പരമാവധി ടീമിലെത്തിക്കാം. ഓരോ ടീമിനും നാല് വിദേശ താരങ്ങളെ പരാമവധി പരിഗണിക്കാം.

ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്‌റ്റെയിന്‍

IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

കോവിഡിനെത്തുടര്‍ന്ന് നീണ്ടു പോയ എട്ടാന്‍ സീസണ്‍ ഡിസംബറിലാവും ആരംഭിക്കുക. ബംഗാള്‍ വാരിയേഴ്‌സാണ് നിലവിലെ ചാമ്പ്യന്മാര്‍. മൂന്ന് തവണ കിരീടം ചൂടിയ പാട്‌ന പിരേറ്റസാണ് ഏറ്റവും ശക്തരായ നിര.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: india kabaddi ഇന്ത്യ
Story first published: Wednesday, September 1, 2021, 13:25 [IST]
Other articles published on Sep 1, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X