T20 World Cup 2021: ഇന്ത്യന്‍ സെലക്ടര്‍മാരുടെ തലപുകയും, മുന്നിലുള്ള അഞ്ച് വെല്ലുവിളികള്‍ ഇതാ

മുംബൈ: ടി20 ലോകകപ്പിനായുള്ള ടീമിന്റെ പട്ടിക ഈ മാസം 10നുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ ഇതിനോടകം ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് ടീമുകള്‍ വരും ദിവസങ്ങളില്‍ത്തന്നെ ടീം പ്രഖ്യാപനം നടത്തും. ഇന്ത്യന്‍ ടീമിനെ ഏഴാം തീയ്യതിക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 IND vs ENG: 'കഴിഞ്ഞത് കഴിഞ്ഞു', മികച്ച താരമാണവന്‍, റിഷഭിനെ പിന്തുണച്ച് മൈക്കല്‍ വോണ്‍ IND vs ENG: 'കഴിഞ്ഞത് കഴിഞ്ഞു', മികച്ച താരമാണവന്‍, റിഷഭിനെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ഒക്ടോബര്‍ 18നാവും ടി20 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ യുഎഇയിലാണ് നടക്കുന്നത്. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ലോകകപ്പും ആരംഭിക്കും. ഇന്ത്യന്‍ സെലക്ടര്‍മാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഓരോ ഐപിഎല്‍ സീസണിന് ശേഷവും മികവ് കാട്ടി നിരവധി യുവതാരങ്ങള്‍ കടന്നുവരുന്നതിനാല്‍ ആരെ തഴയും ആരെ ഉള്‍പ്പെടുത്തുമെന്നത് വലിയ തലവേദന ഉണ്ടാക്കുന്ന ചോദ്യമാണ്. ലോകകപ്പിനായുള്ള ടീം തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നേരിടുന്ന പ്രധാന അഞ്ച് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

IND vs ENG: വെടിക്കെട്ട് പ്രകടനത്തിന്റെ രഹസ്യമെന്ത്? തുറന്ന് പറഞ്ഞ് ഇന്ത്യയുടെ ഹീറോ ശര്‍ദുല്‍ ഠാക്കൂര്‍

ശിഖര്‍ ധവാനെ പരിഗണിക്കണോ?

ശിഖര്‍ ധവാനെ പരിഗണിക്കണോ?

ഇന്ത്യയുടെ സീനിയര്‍ ഓപ്പണറായ ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിക്കണോയെന്നതാണ് പ്രധാന ചോദ്യങ്ങളിലൊന്ന്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവര്‍ ഓപ്പണര്‍മാരായി ഇറങ്ങാനാണ് സാധ്യത. വേണമെങ്കില്‍ ഓപ്പണറായി ഇറങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ധവാനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ നായകനായിരുന്ന ധവാന്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ 2020 യുഎഇ സീസണില്‍ ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്.

INDvENG: രഹാനെ വമ്പന്‍ ഫ്‌ളോപ്പ്, സൂര്യയും വിഹാരിയും എന്തുകൊണ്ടില്ല? കനേരിയ ചോദിക്കുന്നു

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ്

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ്

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് വലിയ തലവേദനയാണ്. ഹര്‍ദിക്കിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം പരിഗണിച്ചിട്ട് കാര്യമല്ല. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചാലേ കാര്യമുള്ളു. എന്നാല്‍ പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ അദ്ദേഹം നന്നായി പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് പരിഗണിക്കണോ വേണ്ടയോ എന്നത് വലിയ ചോദ്യം തന്നെയാണ്.

IND vs ENG: 'ഈ പിച്ചില്‍ 50 റണ്‍സ് നേടുകയെന്നത് വളരെ പ്രയാസമാണ്', കോലിയെ പ്രശംസിച്ച് ഇന്‍സമാം

വാഷിങ്ടണ്‍ സുന്ദറോ വരുണ്‍ ചക്രവര്‍ത്തിയോ

വാഷിങ്ടണ്‍ സുന്ദറോ വരുണ്‍ ചക്രവര്‍ത്തിയോ

വിരാട് കോലിയുടെ വിശ്വസ്തനായ വാഷിങ്ടണ്‍ സുന്ദര്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണെങ്കിലും ടി20 ലോകകപ്പിന് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുത്തേക്കും. അങ്ങനെയാണെങ്കില്‍ സുന്ദറോ അതോ വരുണ്‍ ചക്രവര്‍ത്തിയോ,ആര് വേണം ലോകകപ്പ് ടീമിലെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. സുന്ദര്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ്. വരുണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരവും. 2020ലെ യുഎഇ ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തിയ താരമാണ് വരുണ്‍. എന്നാല്‍ ബാറ്റിങ്ങില്‍ വരുണ്‍ മോശമാണ്. ടി20 ഫോര്‍മാറ്റില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്ഥാനമുള്ളതിനാല്‍ സുന്ദര്‍ക്ക് പരിഗണന ലഭിക്കുമോയെന്ന് കണ്ടറിയാം.

IND vs ENG: എന്തിന് ജഡേജക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കി? വെറുതെയല്ല, കാരണമുണ്ടെന്ന് സെവാഗ്

ശ്രേയസ് അയ്യരോ,സൂര്യകുമാര്‍ യാദവോ?

ശ്രേയസ് അയ്യരോ,സൂര്യകുമാര്‍ യാദവോ?

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ് ഇവരിലാര് വേണമെന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. ശ്രേയസ് അയ്യര്‍ പരിക്കിന് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ശ്രേയസാണ്. കൂടുതല്‍ അന്താരാഷ്ട്ര മത്സര പരിചയവും അദ്ദേഹത്തിനുണ്ട്. അതേ സമയം സൂര്യകുമാര്‍ യാദവ് സമീപകാലത്ത് ഏറ്റവും കൈയടി നേടിയ ബാറ്റ്‌സ്മാനാണ്. ഇവരെ രണ്ട് പേരെയും ടീമിലേക്ക് പരിഗണിക്കണോ അതോ ഒരാളെ ഒഴിവാക്കണോ എന്നതെല്ലാം സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്.

T20 World Cup: 'ഇന്ത്യയെ തോല്‍പ്പിച്ച് പോരാട്ടം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്'- പാക് നായകന്‍ ബാബര്‍

ശര്‍ദുല്‍ ഠാക്കൂറോ ദീപക് ചഹാറോ?

ശര്‍ദുല്‍ ഠാക്കൂറോ ദീപക് ചഹാറോ?

പേസ് ഓള്‍റൗണ്ടറായി ആര് ടീമില്‍ വേണമെന്നതും നിര്‍ണ്ണായകമായ തീരുമാനമാണ്. രണ്ട് പേരും മികച്ച പ്രകടനം നടത്തുന്നവരാണ്. ബാറ്റിങ്ങില്‍ അല്‍പ്പം കൂടി ആക്രമിച്ച് കളിക്കാനുള്ള മികവ് ശര്‍ദുലിനുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ കൂടുതല്‍ ഫലപ്രദമാവുക ദീപകാവും. ഇവരെ രണ്ട് പേരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുക പ്രയാസമാവും. അതിനാല്‍ത്തന്നെ ആരെയാവും പരിഗണിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 4, 2021, 11:56 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X