വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: രഹാനെ വമ്പന്‍ ഫ്‌ളോപ്പ്, സൂര്യയും വിഹാരിയും എന്തുകൊണ്ടില്ല? കനേരിയ ചോദിക്കുന്നു

മോശം പ്രകടനം തുടരുകയാണ് വൈസ് ക്യാപ്റ്റന്‍

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കരിയറിലെ മോശം ഫോമിലൂടെ കടന്നു പോവുന്ന രഹാനെ ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും നിരാശപ്പെടുത്തിയിരുന്നു. സ്ഥിരം പൊസിഷനു പകരം ബാറ്റിങില്‍ ആറാം നമ്പറിലായിരുന്നു അദ്ദേഹം കളിച്ചത്. പക്ഷെ ഈ നീക്കം പരാജയപ്പെട്ടു. 47 ബോളില്‍ ഒരു ബൗണ്ടറിയോടെ 14 റണ്‍സാണ് രഹാനെയ്ക്കു നേടാനായത്. കെയ്ഗ് ഒവേര്‍ട്ടന്റെ ബൗളിങില്‍ മോയിന്‍ അലിക്കു ക്യാച്ച് നല്‍കിയായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്.

വീണ്ടുമൊരിക്കല്‍ക്കൂടി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ രഹാനെ പുറത്തായതോടെയാണ് കനേരിയ ടീമില്‍ അദ്ദേഹത്തിനു വീണ്ടും അവസരം നല്‍കുന്നത് എന്തുകൊണ്ടാണെന്നു സ്വന്തം യൂട്യൂബ് ചാനലിലൂടെ ചോദിച്ചിരിക്കുന്നത്.

 രഹാനെ ടോട്ടല്‍ ഫ്‌ളോപ്പ്

രഹാനെ ടോട്ടല്‍ ഫ്‌ളോപ്പ്

ഇന്ത്യന്‍ മധ്യനിര ഒരിക്കല്‍ക്കൂടി തകര്‍ന്നിരിക്കുകയാണ്. ഈ പരമ്പരയിലെ വമ്പന്‍ ഫ്‌ളോപ്പാണ് അജിങ്ക്യ രഹാനെ. അദ്ദേഹത്തെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. രഹാനെ മാത്രമല്ല, ഇന്ത്യയുടെ ഓവറോള്‍ ബാറ്റിങെടുത്താലും പ്രകടനം നിരാശാജനകമാണെന്നും കനേരിയ വിശദമാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നും 18.17 ശരാശരിയില്‍ 109 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

 സൂര്യയും വിഹാരിയും

സൂര്യയും വിഹാരിയും

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവ്, ഹനുമാ വിഹാരി എന്നിവര്‍ക്കു എന്തുകൊണ്ടാണ് അവസരം നല്‍കാത്തതെന്നു എനിക്കറിയില്ല. ശ്രീലങ്കയില്‍ നിന്നും ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിലേക്കു വിളിച്ചവരാണ് സൂര്യകുമാറും പൃഥ്വി ഷായും. രഹാനെ നിരാശപ്പെടുത്തുന്നത് എല്ലാവരും കണ്ടു. സൂര്യകുമാറിലേക്കു വന്നാല്‍ എല്ലാ സാഹചര്യത്തിലും റണ്ണെടുക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണെനനാണ് തോന്നുന്നത്. ഇന്ത്യ അദ്ദേഹത്തിനു അവസരം നല്‍കണമെന്നാണ് തനിക്കു തോന്നുന്നതെന്നും കനേരിയ അഭിപ്രായപ്പെട്ടു.

 രഹാനെയ്ക്കു പകരം ജഡേജ

രഹാനെയ്ക്കു പകരം ജഡേജ

ഓവല്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ രഹാനെയുടെ പൊസിഷനില്‍ ജഡേജയെ കളിപ്പിച്ചതിനെ ക്രിക്കറ്റ് വിദഗ്ധര്‍ ചോദ്യം ചെയ്തിരുന്നു. ജഡേജയ്ക്കാവട്െ കാര്യമായ സംഭാവനയും നല്‍കാനായില്ല. 10 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നേടിയത്.
ഇന്ത്യയുടെ തീരുമാനത്തെ മുന്‍ താരം അജയ് ജഡേജ വിമര്‍ശിച്ചിരുന്നു. അജിങ്ക്യ രഹാനെ ഏതു മാനസികാവസ്ഥയിലൂടെയാവും കടന്നുപോവുകയെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇന്ത്യയുട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കുറപ്പില്ലെന്ന സൂചന കൂടിയാണ് ജഡേജയെ നേരത്തേ ഇറക്കിയതോടെ ടീം രഹാനെയ്ക്കു നല്‍കിയതെന്നായുരുന്നു ജഡേജ ചൂണ്ടിക്കാട്ടിയത്.

 ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ട് പൊരുതുന്നു

ഓവല്‍ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ആദ്യദിനം കഴിഞ്ഞപ്പോള്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നു കാണാന്‍ സാധിക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ മൂന്നാം സെഷനില്‍ 191 റണ്‍സിനു പുറത്താവുകയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ (57), നായകന്‍ വിരാട് കോലി (50) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ 200ന് അടുത്തെങ്കിലുമെത്തിച്ചത്. വെറും 36 ബോളിലാണ് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ശര്‍ദ്ദുല്‍ 57 റണ്‍സ് വാരിക്കൂട്ടിയത്. കോലിയാവട്ടെ 96 ബോളില്‍ എട്ടു ബൗണ്ടറികളോടെ 50 റണ്‍സും തികയ്ക്കുകയായിരുന്നു. ഏഴിനു 127 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ ശര്‍ദ്ദുല്‍- ഉമേഷ് യാദവ് ജോടിയാണ് 63 റണ്‍സിന്റെ കൂട്ടുകെട്ടുമായി രക്ഷിച്ചത്.
മറുപടി ബാറ്റിങില്‍ ആദ്യദിനം തന്നെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകളെടുക്കാനായത് ഇന്ത്യക്കു പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്. മിന്നുന്ന ഫോമിലുള്ള ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനം. ഒന്നാംദിനം മൂന്നു വിക്കറ്റിനു 53 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്കൊപ്പമെതത്താന്‍ അവര്‍ക്കു 138 റണ്‍സ് കൂടി വേണം.

Story first published: Friday, September 3, 2021, 13:45 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X