
അടിച്ചുകളിച്ചെങ്കിലും മനോഹരമായ ഷോട്ടുകളും ഉള്‍പ്പെട്ട ഇന്നിങ്‌സായിരുന്നു ശര്‍ദുലിന്റേത്. ക്രിസ് വോക്‌സിനെതിരേ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയത് ഇതില്‍ ഒന്നുമാത്രം. ഇപ്പോഴിതാ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ശര്‍ദുല്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ആദ്യ സെക്ഷനില്‍ കാലാവസ്ഥ ഇരുണ്ടുമൂടിയതായിരുന്നു. പേസും ബൗണ്‍സും ഈ സമയത്ത് പിച്ചില്‍ ഉണ്ടാകുമെന്നതിനാല്‍ ന്യൂബോളില്‍ ബാറ്റ് ചെയ്യുക വളരെ പ്രയാസം തന്നെയാണ്.
Also Read: T20 World Cup: ഇന്ത്യന്‍ ടീം വൈകാതെ പ്രഖ്യാപിക്കും, നിര്‍ണായക സൂചനകള്‍ പുറത്ത്

ടോസ് നഷ്ടപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസം സൃഷ്ടിച്ചു. ടോപ് ഓഡര്‍മാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുണ്ടായിരുന്നത്. ഞാന്‍ ക്രീസിലെത്തുമ്പോള്‍ റിഷഭ് അവിടെ ഉണ്ടായിരുന്നു. ആക്രമിച്ച് കളിക്കുന്നതാണ് അവന്റെ രീതിയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. അതിനാല്‍ത്തന്നെ ഒരു വശത്ത് നിലയുറപ്പിക്കുകയായിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നത്.
Also Read: IND vs ENG: കോലിയെ പുറത്താക്കുമ്പോള്‍ ഇത്രയും ആഹ്ലാദം എന്തിന്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

അവന്‍ പുറത്തായതോടെ അടിച്ച് കളിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന വഴി. സാഹചര്യത്തിനനുസരിച്ചാണ് താരങ്ങള്‍ പ്രതികരിക്കേണ്ടത്.റിഷഭ് ബാറ്റ് ചെയ്യുമ്പോള്‍ എന്റെ റോള്‍ വളരെ വ്യക്തമായിരുന്നു.എന്നാല്‍ അവന്‍ പുറത്തായതോടെ എന്നെക്കൊണ്ട് കഴിയുന്നത്ര റണ്‍സ് നേടുകയെന്നതായിരുന്നു ലക്ഷ്യം'-ശര്‍ദുല്‍ പറഞ്ഞു.
Also Read: ഞാന്‍ വിറച്ചു, ഇതുവരെ ആരും അങ്ങനെ സംസാരിച്ചത് കേട്ടിരുന്നില്ല!- ശാസ്ത്രിയെക്കുറിച്ച് കോലി

ഇതാദ്യമായല്ല ശര്‍ദുലിന്റെ ബാറ്റിങ് മികവ് ഇന്ത്യയെ രക്ഷിക്കുന്നത്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ശര്‍ദുലിന്റെ ബാറ്റിങ് മികവ് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ അഞ്ച് ടെസ്റ്റ് ഇന്നിങ്‌സില്‍ ശര്‍ദുല്‍ നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറി പ്രകടനമാണിത്.ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന തകര്‍ന്ന അവസ്ഥയില്‍ നിന്നാണ് ശര്‍ദുല്‍ ഇന്ത്യയെ 191 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.

പരിക്കിന്റെ പിടിയിലായിരുന്നപ്പോഴും നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയത് സഹായിച്ചുവെന്നും ശര്‍ദുല്‍ വെളിപ്പെടുത്തി. 'ഇന്ത്യന്‍ താരങ്ങളെല്ലാം നന്നായി പരിശീലനം നടത്തിയിട്ടുണ്ട്. അവസാന മത്സരങ്ങളിലൊന്നും കളിക്കാന്‍ സാധിച്ചില്ലെങ്കിലും നെറ്റ്‌സില്‍ ബാറ്റിങ് ബൗളിങ് പരിശീലനം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ താളം നഷ്ടപ്പെട്ടതായി തോന്നിയില്ല.
Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

പരമ്പരക്ക് മുമ്പ് തന്നെ നന്നായി മുന്നൊരുക്കം നടത്തിയിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിന് മുമ്പ് തന്നെ ദൗര്‍ഭാഗ്യവശാല്‍ പരിക്കേറ്റു. അപ്പോഴും നെറ്റ്‌സില്‍ പരിശീലനം തുടരുന്നുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തിയിരുന്നു. ബാറ്റിങ് പരിശീലകന്‍ എനിക്ക് എല്ലാ പിന്തുണ നല്‍കുകയും ആത്മവിശ്വാസം നിറക്കുകയും ചെയ്തു. അത് പുറത്തേക്കെത്തിക്കാന്‍ ഇന്നാണ് സാധിച്ചത്'-ശര്‍ദുല്‍ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

Also Read: IND vs ENG: കോലിയും രോഹിതും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
നിലവില്‍ ഇരു ടീമിനും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കും. ഇംഗ്ലണ്ടില്‍ ജെയിംസ് ആന്‍ഡേഴ്‌സനൊഴികെ ബാക്കിയുള്ളവരെല്ലാം ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്നവരാണ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓവലില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക പ്രകടനം നടത്താനാവുമെന്നതിനാല്‍ രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രധാനപ്പെട്ടതാണ്. ഓവലില്‍ ഒരു തവണ മാത്രം ജയിച്ചിട്ടുള്ള ഇന്ത്യ ഇത്തവണ ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications











