വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലല്ല, രോഹിത്തിനൊപ്പം കോലി ഓപ്പണര്‍!, ക്ലിക്കാവുമോ?, ഹര്‍ഭജനും ഗവാസ്‌കറും പറയുന്നു

ഇന്ത്യയുടെ തകര്‍ച്ചക്ക് പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണിങ് ക്ലിക്കാവാത്തതാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിന് മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയി

1

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തികച്ചും അപ്രതീക്ഷിതമായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ ഉള്‍പ്പെടെ ഗംഭീര താരനിരയുമായി പോയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും പാകിസ്താനോടും തോറ്റാണ് ഫൈനല്‍ കാണാതെ പുറത്തായത്. ഇന്ത്യയുടെ പേരുകേട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പ്രധാന മത്സരങ്ങളില്‍ കാഴ്ചവെച്ചത്.

ഇന്ത്യയുടെ തകര്‍ച്ചക്ക് പ്രധാന കാരണങ്ങളിലൊന്ന് ഓപ്പണിങ് ക്ലിക്കാവാത്തതാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടിന് മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയി. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ രോഹിത് ശര്‍മക്ക് വിശ്രമം നല്‍കിയപ്പോള്‍ കെ എല്‍ രാഹുല്‍-വിരാട് കോലി കൂട്ടുകെട്ടിനെയാണ് ഓപ്പണിങ്ങില്‍ ഇറക്കിയത്. ഇത് ക്ലിക്കാവുകയും ചെയ്തു.

ASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാംASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാം

1

ഇതിന് പിന്നാലെ ഇന്ത്യ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം കോലിയെ ഓപ്പണറാക്കണമെന്ന ആവിശ്യം വളരെയധികം ഉയര്‍ന്നുകേട്ടിരുന്നു. ഇപ്പോഴിതാ കോലിയെ ഓപ്പണറാക്കുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും ഹര്‍ഭജന്‍ സിങ്ങും. 'കോലി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഓപ്പണറായിട്ടുള്ള താരമാണ്. ആര്‍സിബിയുടെ ക്യാപ്റ്റനായിരിക്കെ ഓപ്പണറായി ഇറങ്ങിയാണ് ഒരു സീസണില്‍ 961 റണ്‍സ് നേടിയത്.

അതുകൊണ്ട് തന്നെ കോലിയെ സംബന്ധിച്ച് ഓപ്പണറാവുകയെന്നത് വലിയ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റാണ് ഇത് തീരുമാനിക്കേണ്ടത്. കോലി-രോഹിത് ഓപ്പണിങ് കൊണ്ടുവന്ന് രാഹുലിനെ മൂന്നാമതാക്കണോയെന്ന് അവര്‍ നിശ്ചയിക്കട്ടെ. എന്നെ സംബന്ധിച്ച് കോലിയുടെ അസാമാന്യനായ താരമാണ്'-ഇന്ത്യ ടുഡെയോട് സംസാരിക്കവെ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

2

പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയത്. സിംബാബ് വെ പര്യടനത്തില്‍ നിറം മങ്ങി ഏഷ്യാ കപ്പിനിറങ്ങിയ രാഹുല്‍ അഫ്ഗാനെതിരേ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 150 പ്ലസ് സ്‌ട്രൈക്കറേറ്റില്‍ അദ്ദേഹം ഫിഫ്റ്റി നേടി. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്.

3

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ രാഹുലിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റിയേക്കില്ല. വിരാട് കോലി മൂന്നാമനായി തുടരാനാണ് സാധ്യത. കാരണം കോലിയെ തുടക്കത്തിലേ നഷ്ടമായാല്‍ ഇന്ത്യയുടെ ആത്മവിശ്വാസത്തെ അത് ബാധിക്കും. എതിരാളികള്‍ക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും. അതുകൊണ്ട് സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ രാഹുലില്‍ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യ മുന്നോട്ട് പോവും.

4

സുനില്‍ ഗവാസ്‌കറും കോലിയെ ഓപ്പണറാക്കുന്നത് മികച്ച നീക്കം തന്നെയാണെന്നാണ് അഭിപ്രായപ്പെട്ടത്. 'വിരാട് ഓപ്പണറാവുന്നത് മികച്ച പദ്ധതിയാണ്. എന്നാല്‍ കെ എല്‍ രാഹുല്‍ ഇതിനോട് യോജിക്കുമെന്ന് കരുതുന്നില്ല. നേരത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരേ കോലി ഓപ്പണറായിട്ടുണ്ട്. കോലിയും രോഹിത്തുമാണ് അന്ന് ഓപ്പണ്‍ ചെയ്തതെന്നാണ് ഓര്‍മ. ഇന്ത്യ ടി20 ലോകകപ്പിന് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ മൂന്നാം ഓപ്പണറായി കോലിയെ പരിഗണിക്കാം. അങ്ങനെ ചിന്തിച്ചാല്‍ മറ്റൊരു മികച്ച ബാറ്റ്‌സ്മാനെ മറ്റൊരു പൊസിഷനിലേക്കായി പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കും'-ഗവാസ്‌കര്‍ പറഞ്ഞു.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

5

ഏഷ്യാ കപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ഫൈനല്‍ കളിക്കാനാവാതെ പുറത്തായ ഇന്ത്യക്ക് ടി20 ലോകകപ്പിനിറങ്ങും മുമ്പ് വലിയൊരു അഴിച്ചുപണി ആവിശ്യമാണ്. 16ാം തീയ്യതി ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിക്കുമെന്നാണ് വിവരം. എന്തായാലും പല സൂപ്പര്‍ താരങ്ങളുടെയും ചീട്ടുകീറാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Saturday, September 10, 2022, 22:27 [IST]
Other articles published on Sep 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X