വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഈ അഞ്ച് പേര്‍ 'എങ്ങുംപോകില്ല' , ഒഴിവാക്കിയ ടീം തന്നെ തിരിച്ചെടുത്തേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13ന് ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ നിരവധി സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കെ എല്‍ രാഹുല്‍,ഹര്‍ദിക് പാണ്ഡ്യ,ശ്രേയസ് അയ്യര്‍,റാഷിദ് ഖാന്‍ ഇങ്ങനെ നീളുന്ന വലിയ പട്ടിക തന്നെയാണുള്ളത്.

'കരുതലും കാവലുമാണ് ധോണി', തറയില്‍ കിടന്നപ്പോള്‍ കിടക്ക നല്‍കി, സംഭവം വെളിപ്പെടുത്തി ഹര്‍ദിക്'കരുതലും കാവലുമാണ് ധോണി', തറയില്‍ കിടന്നപ്പോള്‍ കിടക്ക നല്‍കി, സംഭവം വെളിപ്പെടുത്തി ഹര്‍ദിക്

1

പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതമാണ് നിലനിര്‍ത്താനുള്ളത്. അങ്ങനെയായാലും നിരവധി സൂപ്പര്‍ താരങ്ങള്‍ മെഗാ ലേലത്തിലേക്കെത്തിയേക്കും. ടീമുകളില്‍ നിന്ന് മാറില്ലെന്ന് പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും ഇത്തവണ ടീം വിട്ടു. കെ എല്‍ രാഹുല്‍ പഞ്ചാബ് വിട്ടതും ഡല്‍ഹി ശിഖര്‍ ധവാനെ വിട്ടതും ഹൈദരാബാദ് വാര്‍ണറെയും റാഷിദ് ഖാനെയും കൈവിട്ടതും മുംബൈ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതുമെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട പലരും അതേ തട്ടകത്തില്‍ത്തന്നെ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs SA: നിന്റെ വായടയ്ക്കൂയെന്ന് ഫീല്‍ഡറോടു റിഷഭ്, പിന്നാലെ വിക്കറ്റും വലിച്ചെറിഞ്ഞു!

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

നിലവിലെ സൂചനകള്‍ പ്രകാരം ഇഷാന്‍ കിഷനെ ലഖ്‌നൗ,അഹമ്മദാബാദ് ടീമുകളിലൊന്ന് സ്വന്തമാക്കിയേക്കും. എന്നാല്‍ ഇതിനിടെയിലൂടെ മുംബൈ ഇന്ത്യന്‍ താരത്തെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാനെ മുംബൈ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഒഴിവാക്കിയതാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന ഇഷാനെ ഏത് ടീമും മോഹിക്കും. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തന്നെ ഇഷാന്‍ തിരിച്ചെത്താനാണ് സാധ്യത. എന്തായാലും ഇഷാനായി വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Also Read: IND vs SA: ദ്രാവിഡിന്റെ 'മന്ത്രം' ഫലിച്ചു, തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി പുജാരയും രഹാനെയും

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

സിഎസ്‌കെ കൈവിട്ട താരമാണ് പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂര്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ശര്‍ദുലിനെ മെഗാ ലേലത്തില്‍ സിഎസ്‌കെ തിരിച്ചെത്തിച്ചേക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കിനോടൊപ്പം അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങാനും ശര്‍ദുലിന് മികവുണ്ട്. അതുകൊണ്ട് തന്നെ സിഎസ്‌കെ ശര്‍ദുലിനെ തിരികെ എത്തിക്കാനാണ് സാധ്യത കൂടുതല്‍.

Also Read: IND vs SA: തടി കുറച്ചേ പറ്റൂ- അന്നു സഹീറിന്റെ ഉപദേശം കേട്ട് ശര്‍ദ്ദുല്‍ കുറച്ചത് 13 കിഗ്രാം!

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ആര്‍സിബി ഒഴിവാക്കിയ താരങ്ങളിലൊരാളാണ് ദേവ്ദത്ത് പടിക്കല്‍. ടീം തീര്‍ച്ചയായും നിലനിര്‍ത്തുമെന്ന വിചാരിച്ച താരങ്ങളിലൊരാളാണ് ദേവ്ദത്തെങ്കിലും ആര്‍സിബി യുവതാരത്തെ കൈവിട്ടു. 2020ല്‍ ആര്‍സിബിയിലെത്തിയ താരം അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിന്റെ ടോപ് സ്‌കോററായി. അവസാന സീസണില്‍ സെഞ്ച്വറി ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനവും നടത്തി. ദേവ്ദത്തിനെ ആര്‍സിബി ലേലത്തില്‍ തിരിച്ചെത്തിക്കാനാണ് സാധ്യത കൂടുതല്‍. 29 മത്സരത്തില്‍ നിന്ന് 884 റണ്‍സ് നേടിയ ദേവ്ദത്തിന്റെ സ്‌ട്രൈക്കറേറ്റ് 125.03 ആണ്.

Also Read: IND vs SA: അവനില്‍ രാഹുല്‍ അര്‍പ്പിച്ച വിശ്വാസം, അതാണ് കളി മാറ്റിയത്!- പുകഴ്ത്തി പൊള്ളോക്ക്

ജേസന്‍ ഹോള്‍ഡര്‍

ജേസന്‍ ഹോള്‍ഡര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ താരങ്ങളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. നിലവില്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണെങ്കിലും ഹോള്‍ഡറെ ഹൈദരാബാദ് തിരിച്ചെത്തിച്ചേക്കും. ലേലത്തില്‍ ഹോള്‍ഡര്‍ക്കായി ഹൈദരാബാദ് ശ്രമിക്കുമെന്ന് തന്നെയാണ് നിലവില്‍ ലഭിക്കുന്ന സൂചന.

Also Read: IND VS SA: എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? സൗത്താഫ്രിക്കയുടെ വീക്ക്‌നെസ് പുറത്ത്!

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

കെകെആര്‍ ശുബ്മാന്‍ ഗില്ലിന് ഒഴിവാക്കുമെന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെ ഭാവി നായകനായിവരെ പരിഗണിക്കപ്പെട്ടിരുന്ന താരത്തെ കെകെആര്‍ കൈവിട്ടു. എന്നാല്‍ ലേലത്തിലൂടെ താരത്തെ തിരിച്ചെത്തിക്കാനാണ് സാധ്യത. കളിക്കുന്ന കാലത്തോളം കെകെആറിനൊപ്പം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഗില്ലും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഗില്‍ കെകെആറിലേക്ക് മടങ്ങിയെത്താനാണ് സാധ്യത കൂടുതല്‍. 58 മത്സരങ്ങളില്‍ നിന്ന് 1417 റണ്‍സ് നേടിയ ഗില്ലിന്റെ സ്‌ട്രൈക്കറേറ്റ് 123 ആണ്.

Story first published: Thursday, January 6, 2022, 15:51 [IST]
Other articles published on Jan 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X