Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: തടി കുറച്ചേ പറ്റൂ- അന്നു സഹീറിന്റെ ഉപദേശം കേട്ട് ശര്‍ദ്ദുല്‍ കുറച്ചത് 13 കിഗ്രാം!

സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗളിങില്‍ ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായത് ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു. ഏഴു വിക്കറ്റുകളാണ് ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം പിഴുതത്. ടെസ്റ്റ് കരിയറില്‍ മുമ്പൊരിക്കലും അഞ്ചു വിക്കറ്റുകള്‍ പോലും ശര്‍ദ്ദുല്‍ വീഴ്ത്തിയിരുന്നില്ല. പക്ഷെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അവിശ്വനീയ ബൗളിങിലൂടെ അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു ഇന്ത്യ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സൗത്താഫ്രിക്കയുടെ ലീഡ് 27 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചത് ശര്‍ദ്ദുലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ ഉപദേശമാണ് ശര്‍ദ്ദുലിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. ഇന്ത്യയുടെ മുന്‍ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഭാരം കുറയ്ക്കാന്‍ ഉപദേശിച്ചു

ഭാരം കുറയ്ക്കാന്‍ ഉപദേശിച്ചു

അമിതഭാരം കുറയ്ക്കാനായിരുന്നു ശര്‍ദ്ദുല്‍ ടാക്കൂറിനോടു കരിയറിന്റെ തുടക്കകാലത്തു സഹീര്‍ ഖാന്‍ ഉപദേശിച്ചതെന്നു ധവാല്‍ കുല്‍ക്കര്‍ണി പറയുന്നു. കരിയറില്‍ ഉയര്‍ന്ന തലത്തില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭാരം കുറച്ച് കൂടുതല്‍ ഫിറ്റ്‌നസ് നേടിയെടുക്കാന്‍ സഹീര്‍ ആവശ്യപ്പെട്ടു. സഹീറിന്റെ ഈ വാക്കുകളെ ശര്‍ദ്ദുല്‍ എഴുതിത്തള്ളിയില്ല. ഈ ഉപദേശത്തെ താരം ഹൃദയത്തോടു ചേര്‍ത്തു. ആ സമയത്തു 83 കിഗ്രാമായിരുന്നു ശര്‍ദ്ദുലിന്റെ ഭാരം. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കു ശേഷം മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം 13 കിഗ്രാം ഭാരം കുറച്ചിരുന്നതായും കുല്‍ക്കര്‍ണി വെളിപ്പെടുത്തി.

 മനോഭാവത്തിലും മാറ്റം

മനോഭാവത്തിലും മാറ്റം

ശാരീരികമായുള്ള മാറ്റം മാത്രമല്ല മാനസികമായുള്ള മാറ്റവും ശര്‍ദ്ദുല്‍ ടാക്കൂര്‍ പിന്നീട് വരുത്തിയതായും ഇതാണ് ഇപ്പോഴത്തെ മികച്ച പ്രകടനങ്ങള്‍ക്കു പിന്നിലെന്നും ധവാല്‍ കുല്‍ക്കര്‍ണി വിലയിരുത്തി. ഗെയിമിനോടുള്ള മനോഭാവമാണ് ശര്‍ദ്ദുലിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയത്. തികഞ്ഞ പോരാട്ടവീര്യത്തോടെയാണ് അദ്ദേഹം ഓരോ ഓവറും ബൗള്‍ ചെയ്യുന്നതെന്നു കാണാന്‍ സാധിക്കും. ആദ്യ ഓവര്‍ ബൗള്‍ ചെയ്യുന്ന അതേ തീവ്രതയോടെയാണ് ശര്‍ദ്ദുല്‍ ദിവസത്തെ അവസാനത്തെ ഓവറും ബൗള്‍ ചെയ്യുന്നത്. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് മനോഭാവം വളരെ പ്രധാനമാണ്. കാരണം ഓരോ തവണയും ഒരേ ആവേശത്തോടെ ബൗള്‍ ചെയ്യണമെങ്കില്‍ അയാള്‍ക്കു ഉയര്‍ന്ന തീവ്രതയുണ്ടായിരിക്കണം. ശര്‍ദ്ദുലിന് ഇതെല്ലാമുണ്ടെന്നും കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ത്തു.

 സഹീറിനു പ്രതീക്ഷയുണ്ടായിരുന്നു

സഹീറിനു പ്രതീക്ഷയുണ്ടായിരുന്നു

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിച്ചിരുന്ന സമയത്താണ് സഹീര്‍ ഖാന്‍ ടീമിലെ ജൂനിയര്‍ താരങ്ങളിലൊരാളായിരുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ ശ്രദ്ധിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓരോ സെഷനിലും ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു. കൂടാതെ ബൗളിങിലെ വേരിയേഷനുകളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ശര്‍ദ്ദുലിന് ഉപദേശം നല്‍കിയത് സഹീറായിരുന്നു. ഒരു ദിവസം താരം ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന് അന്നു തന്നെ സഹീര്‍ പ്രവചിക്കുകയും ചെയ്തിരുന്നു.

 ശര്‍ദ്ദുലിനെക്കുറിച്ച് സിദ്ധേഷ് ലാഡ്

ശര്‍ദ്ദുലിനെക്കുറിച്ച് സിദ്ധേഷ് ലാഡ്

ശര്‍ദ്ദുല്‍ ടാക്കൂറിനെക്കുറിച്ച് മുന്‍ ടീമംഗവും ബാല്യകാല സുഹൃത്തുമായ സിദ്ദേഷ് ലാഡിന് തികഞ്ഞ മതിപ്പാണുള്ളത്. ഒരിക്കല്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ ചെറിയ ടീമുകളെ തോല്‍പ്പിച്ചിട്ട് എന്താണ് കാര്യമെന്നും വലിയ മാച്ചുകളില്‍ പെര്‍ഫോം ചെയ്യുകയാണ് പ്രധാനമെന്നും ശര്‍ദ്ദുല്‍ പറഞ്ഞിരുന്നതായി ലാഡ് ഓര്‍മിക്കുന്നു.
എല്ലായ്‌പ്പോളും സ്വന്തം കളി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ക്രിക്കറ്ററാണ് ശര്‍ദ്ദുല്‍. കഠിനാധ്വാനം ചെയ്യാന്‍ അവന് ഒരു മടിയുമില്ല. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. സാഹചര്യം കടുപ്പമായാല്‍ കൈ ഉയര്‍ത്തി മുന്നിലേക്കു വരുന്നയാളാണ് ശര്‍ദ്ദുല്‍. ലോകത്തിലെ ഏതൊരു ബാറ്റ്‌സ്മാനെതിരേയും ബൗള്‍ ചെയ്യുന്നതിനെക്കുറിച്ച് ഡ്രസിങ് റൂമില്‍ വച്ച് അവന്‍ സംസാരിക്കാറുണ്ട്. അത്തരം കാര്യങ്ങള്‍ ശര്‍ദ്ദുലിനെ പ്രചോദിപ്പിക്കുകയും തന്നേക്കാള്‍ മികവുള്ളവരെ നേരിടുന്നത് ഇഷ്ടപ്പെടുന്നയാളാണെന്നും ലാഡ് വിശദമാക്കി.

Story first published: Wednesday, January 5, 2022, 14:41 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+