Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: നിന്റെ വായടയ്ക്കൂയെന്ന് ഫീല്‍ഡറോടു റിഷഭ്, പിന്നാലെ വിക്കറ്റും വലിച്ചെറിഞ്ഞു!

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്ക്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിസില്‍ തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ റിഷഭ് പന്തിനു വിമര്‍ശനം. നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി വമ്പന്‍ ഷോട്ട് കളിക്കാനുള്ള റിഷഭിന്റെ ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. പേസര്‍ കാഗിസോ റബാഡയുടെ ബൗളിങില്‍ എഡ്ജായ റിഷഭിനെ വിക്കറ്റ് കീപ്പര്‍ വെറയ്ന്‍ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഫിഫ്റ്റികള്‍ നേടിയ ശേഷം അടുത്തടുത്ത ഇടവേളകളില്‍ പുറത്തായതിനാല്‍ തന്നെ പുതുതായി ക്രീസിലെത്തിയ റിഷഭില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ അനാവശ്യ ധൃതി കാണിച്ച് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

 ഫീല്‍ഡറുമായി വാക്‌പോര്

ഫീല്‍ഡറുമായി വാക്‌പോര്

സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ സ്ലെഡ്ജിങാണ് റിഷഭ് പന്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയത്. ഇതു വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഇടയാക്കുകയുമായിരുന്നു.
റിഷഭ് ബാറ്റ് ചെയ്യവെ വളരെ ക്ലോസായി നിന്ന് ഫീല്‍ഡ് ചെയ്ത വാന്‍ഡര്‍ ഡ്യുസെന്‍ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. കുപിതനായ റിഷഭ് നിന്റെ വായടയ്ക്കൂയെന്നു പറയുന്നത് സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും ചെയ്തു. ഇതിനു പിറകെയാണ് ഒഴിവാക്കാമായയിരുന്ന ബോളില്‍ റിഷഭ് ക്രീസിനു പുറത്തേക്കു വന്ന് വമ്പന്‍ ഷോട്ടിനു മുതിര്‍ന്നത്. റിഷഭിന്റെ പുറത്താവലില്‍ ആരാധകര്‍ മാത്രമല്ല ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും അസ്വസ്ഥനായാണ് കാണപ്പെട്ടത്.

 ഒരു ഫിഫ്റ്റി പോലുമില്ല

ഒരു ഫിഫ്റ്റി പോലുമില്ല

റിഷഭ് പന്തിനെ സംബന്ധിച്ച് സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ ടെസ്റ്റ് പരമ്പര വലിയ നിരാശയാണ് നല്‍കുന്നത്. ബാറ്റിങില്‍ ഇതുവരെ കളിച്ച നാലു ഇന്നിങ്‌സുകളിലും അദ്ദേഹത്തിനു തിളങ്ങനായിട്ടില്ല. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 13 ബോളില്‍ നിന്നും എട്ടു റണ്ണെടുത്ത് റിഷഭ് മടങ്ങുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഭേദപ്പെട്ട തുടക്കം ലങിച്ചെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 34 ബോളില്‍ നിന്നും 34 റണ്‍സെടുത്ത് റിഷഭ് പുറത്താവുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 43 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഒടുവില്‍ രണ്ടാമിന്നിങ്‌സില്‍ ഡെക്കായും ശര്‍ദ്ദുലിന് മടങ്ങേണ്ടി വന്നിരിക്കുകയാണ്.
ഇഷാന്‍ കിഷന്‍, ശ്രീകര്‍ ഭരത് എന്നിവരെപ്പോലുള്ള വിക്കറ്റ് കീപ്പര്‍മാര്‍ അവസരം കാത്ത് നില്‍ക്കുന്നതിനാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ റിഷഭിനു വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.

 ഫൈനലിനു ശേഷം പ്രകടനം മോശം

ഫൈനലിനു ശേഷം പ്രകടനം മോശം

കഴിഞ്ഞ വര്‍ഷം ജൂണില്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ശേഷം റിഷഭ് പന്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നു കാണാം. 13 ഇന്നിങ്‌സുകളാണ് ഫൈനലിനു ശേഷം താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും നേടാനായത് വെറും 250 റണ്‍സ് മാത്രമാണ്. റിഷഭിന്റെ ബാറ്റിങ് ശരാശരി 19.23 മാത്രമാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 51.86ഉം ആണ്. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു പിന്നീട് നേടാനുമായിട്ടില്ല. 50 റണ്‍സാണ് റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നാട്ടില്‍ വച്ച് ഇംഗ്ലണ്ടിനെതിരേയാണ് റിഷഭ് അവസാനമായി സെഞ്ച്വറി നേടിയിട്ടുള്ളത്. തുടര്‍ന്നുള്ള 13 ഇന്നിങ്‌സുകളില്‍ 4, 41, 25, 37, 22, 2, 1, 9, 50, 8, 34, 17, 0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

Story first published: Wednesday, January 5, 2022, 16:54 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+