Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND VS SA: എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? സൗത്താഫ്രിക്കയുടെ വീക്ക്‌നെസ് പുറത്ത്!

ജൊഹാനസ്ബര്‍ഗ്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. രണ്ടു ദിവത്തെ കളി പൂര്‍ത്തിയായപ്പോള്‍ ആര്‍ത്തും തന്നെ ടെസ്റ്റില്‍ വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനില്ല. ഇരുടീമുകള്‍ക്കും തുല്യ വിജയസാധ്യതയാണ് ഇപ്പോഴുള്ളത്. സെഞ്ചൂറിയനിലെ ഒന്നാം ടെസ്റ്റില്‍ ഇരുടീമുകളുടെയും ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഫലം ആര്‍ക്ക് അനുകൂലമാണെന്നു വ്യക്തമായിരുന്നു. പക്ഷെ ഈ ടെസ്റ്റില്‍ ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ആര്‍ക്കും മേല്‍ക്കൈയില്ലെന്നു കാണാം.

27 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡാണ് ടെസ്റ്റില്‍ ഇന്ത്യ വഴങ്ങിയത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 85 റണ്‍സെടുത്തിരുന്നു. എട്ടു വിക്കറ്റ് ശേഷിക്കെ 58 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. 200ന് മുകളില്‍ ലീഡ് നേടുകയായിരിക്കും ഇനി ഇന്ത്യയുടെ ലക്ഷ്യം. ഈ ടെസ്റ്റില്‍ എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

 300ന് മുകളില്‍ വിജയലക്ഷ്യം

300ന് മുകളില്‍ വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കു 300ന് മുകളില്‍ വിജയലക്ഷ്യം നല്‍കാനിയിരിക്കും ഇന്ത്യയുടെ ശ്രമം. പക്ഷെ അത് എളുപ്പമായിരിക്കില്ല. വളരെ നന്നായി ബാറ്റ് ചെയ്താല്‍ മാത്രമേ ഇന്ത്യക്കു ഈ ടെസ്റ്റില്‍ വലിയൊരു സ്‌കോര്‍ നേടി ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുകയുള്ളൂ. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയും ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളിനെയും ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു.
ഈ ടെസ്റ്റ് നടക്കുന്ന ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ 217ന് മുകളില്‍ റണ്‍സ് ഇതുവരെ ചേസ് ചെയ്ത് ജയിക്കാന്‍ സൗത്താഫ്രിക്കയ്ക്കായിട്ടില്ല. 2006ല്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അവര്‍ ഈ സ്‌കോര്‍ വിജയകരമായി ചേസ് ചെയ്തിട്ടുള്ളത്. അതേസമയം, ഇന്ത്യയുടെ ഭാഗ്യവേദിയാണ് ഈ സ്റ്റേഡിയം. ഇവിടെ ഇതുവരെ കളിച്ച അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ തോറ്റിട്ടില്ല. രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ സമനിലയും വഴങ്ങുകയായിരുന്നു. അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

 ആര്‍ക്കുമായിട്ടില്ല

ആര്‍ക്കുമായിട്ടില്ല

2000നു ശേഷമുള്ള ടെസ്റ്റിലെ കണക്കുകളെടുത്താല്‍ നാലാമിന്നിങ്‌സില്‍ ഒരു ടീമിനും ഇന്ത്യക്കെതിരേ 250ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു വിജയിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ലീഡ് 250 കടത്തുകയായിരിക്കും കെഎല്‍ രാഹുലും സംഘവും ലക്ഷ്യമിടുന്നത്.
ഇന്ത്യക്കെതിരേ 250ന് മുകളില്‍ വിജയലക്ഷ്യം 2000നു ശേഷം പിന്തുടര്‍ന്ന എതിരാളികള്‍ 36 തവണയാണ് പരാജയം സമ്മതിച്ചിട്ടുള്ളത്. 14 ടെസ്റ്റുകളില്‍ എതിരാളികള്‍ ഇന്ത്യയെ സമനിലയില്‍ കുരുക്കുകയും ചെയ്തു. പക്ഷെ ഒരിക്കല്‍പ്പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഒരു ടീമിനുമായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

 സൗത്താഫ്രിക്കയുടെ വീക്ക്‌നെസ്

സൗത്താഫ്രിക്കയുടെ വീക്ക്‌നെസ്

സൗത്താഫ്രിക്കയുടെ ടെസ്റ്റ് ചരിത്രമെടുത്താല്‍ 300ന് മുകളില്‍ ടോട്ടല്‍ ചേസ് ചെയ്യുകയെന്നത് അവരുടെ ഏറ്റവും വലിയ വീക്ക്‌നെസാണെന്ന ചരിത്രം പറയുന്നു. വെറും രണ്ടു തവണ മാത്രമേ 300ന് മുകളില്‍ സ്‌കോര്‍ ടെസ്റ്റില്‍ ചേസ് ചെയ്തു വിജയിക്കാന്‍ സൗത്താഫ്രിക്കയ്ക്കായിട്ടുള്ളൂ. രണ്ടും ഓസ്‌ട്രേലിയക്കെതിരേയായിരുന്നു.
2008 ഡിസംബറില്‍ പെര്‍ത്തില്‍ 414 റണ്‍സും 2002ല്‍ ഡര്‍ബനില്‍ 340 റണ്‍സും സൗത്താഫ്രിക്ക ചേസ് ചെയ്തു ജയിച്ചിട്ടുണ്ട്.

 ഇന്ത്യയെ തോല്‍പ്പിച്ചത് രണ്ടു ടീമുകള്‍

ഇന്ത്യയെ തോല്‍പ്പിച്ചത് രണ്ടു ടീമുകള്‍

ടെസ്റ്റില്‍ ഇതുവരെ രണ്ടു ടീമുകള്‍ മാത്രമേ 250ന് മുകളില്‍ റണ്‍സ് ചേസ് ചെയ്ത് ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുള്ളൂ. ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമാണ് ഈ ടീമുകള്‍. 1977ല്‍ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലാണ് ഓസ്‌ട്രേലിയ 342 റണ്‍സ് ചേസ് ചെയ്ത് ഇന്ത്യയെ തോല്‍പ്പിച്ചിട്ടുള്ളത്. പിന്നീട് ഒരു ടീമിന് ഇതാവര്‍ത്തിക്കാന്‍ 10 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വിന്നു. 1987ല്‍ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 276 റണ്‍സ് ചേസ് ചെയ്തു വിജയിച്ചിരുന്നു. അതിനു ശേഷം ഒരു ടീമും ഇന്ത്യക്കെതിരേ 250ന് മുകളില്‍ ചേസ് വിജയകരമായി ചേസ് ചെയ്തിട്ടില്ല.

Story first published: Wednesday, January 5, 2022, 11:57 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+