Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അവനില്‍ രാഹുല്‍ അര്‍പ്പിച്ച വിശ്വാസം, അതാണ് കളി മാറ്റിയത്!- പുകഴ്ത്തി പൊള്ളോക്ക്

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍പ്രൈസ് ക്യാപ്റ്റനായി മാറിയ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്കും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്കു തീര്‍ത്തും അപ്രതീക്ഷിതമായി പുറംഭാഗത്തേറ്റ പരിക്കു കാരണം ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ാഹുലിന് ആദ്യമായി നായകനായി നറുക്കു വീണത്.

നേരത്തേ കോലി ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. പക്ഷെ പരിക്കിനെ തുടര്‍ന്ന് രോഹിത്തിന് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നതിനാല്‍ രാഹുല്‍ ഈ റോളിലേക്കു വരികയായിരുന്നു. രണ്ടാം ടെസ്റ്റില്‍ കോലിയെയും പരിക്ക് പിടികൂടിയതോടെ അദ്ദേഹത്തിനു നായകസ്ഥാനത്തേക്കു പ്രൊമോഷനും ലഭിക്കുകയായിരുന്നു.

 ക്യാപ്റ്റന്‍സി കൊള്ളാം

ക്യാപ്റ്റന്‍സി കൊള്ളാം

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി കൊള്ളാമെന്നു സൗത്താഫ്രിക്കയുടെ മുന്‍ നായകനും പേസ് ഇതിഹാസവുമായ ഷോണ്‍ പൊള്ളോക്ക് അഭിപ്രായപ്പെട്ടു. ചില വെല്ലുവിളികള്‍ ഈ ടെസ്റ്റില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മുഹമ്മദ് സിറാജിനു കളിക്കിടെ ചെറുതായി പരിക്കേറ്റിരുന്നു. ടീമിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ക്കു പരിക്കേറ്റാല്‍ അതു ഒരു ക്യാപ്റ്റനും എളുപ്പമായിരിക്കില്ല.
രണ്ടാംദിനത്തിലെ ആദ്യ സെഷനു ശേഷം ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് നായകന്‍ തല ചൊറിയുന്നുണ്ടാവും.
ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. പക്ഷെ ബൗളര്‍മാര്‍ വിക്കറ്റെടുക്കുന്നില്ലെങ്കില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ അതു നിങ്ങളെ തീര്‍ച്ചയായും അസ്വസ്ഥരാക്കും. പക്ഷെ രാഹുലിനെ അത്തരത്തില്‍ കാണപ്പെട്ടില്ല. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ അദ്ദേഹത്തിനു പ്രതിഫലം ലഭിക്കുകയും ചെയ്തതായി പൊള്ളോക്ക് വിലയിരുത്തി.

 അശ്വിനും ശര്‍ദ്ദുലും

അശ്വിനും ശര്‍ദ്ദുലും

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തതിനെയും ശര്‍ദ്ദുല്‍ ടാക്കൂറില്‍ കെഎല്‍ രാഹുല്‍ അര്‍പ്പിച്ച വിശ്വാസത്തെയും പൊള്ളോക്ക് പ്രശംസിച്ചു. അശ്വിനെ നന്നായി തന്നെ ഉപയോഗിക്കാന്‍ രാഹുലിന് കഴിഞ്ഞു. സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും എന്തെങ്കിം സഹായം ലഭിക്കുന്നുണ്ടോയെന്നു അശ്വിനെ പരീക്ഷിച്ചതിലൂടെ അദ്ദേഹം മനസ്സിലാക്കിയെടുത്തു.
ശര്‍ദ്ദുല്‍ ടാക്കൂറുമായുള്ള രാഹുലിന്റെ സംഭാഷണം പ്രധാനമായിരുന്നു, കാരണം ബൗളറില്‍ അദ്ദേഹം വിശ്വാസമര്‍പ്പിക്കുകയും തുടര്‍ച്ചയായി ബൗള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ എല്ലാ ബോക്‌സുകളും ടിക്ക് ചെയ്തിരുന്നതായാണ് ഞാന്‍ കരുതുന്നത്, എവിയെയും ഒരു പ്രശ്‌നവും കാണപ്പെട്ടില്ല. എത്ര തന്നെ സ്‌കോര്‍ നേടിയാലും ഇനി സ്വന്തം ടീമിനെ വിജയിപ്പിക്കാന്‍ രാഹുലിന് സാധിക്കുമോയെന്നാണ് താല്‍പ്പര്യത്തോടെ കാത്തിരിക്കുന്നതെന്നും പൊള്ളോക്ക് വ്യക്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ശര്‍ദ്ദുല്‍ ഏഴു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചിരുന്നു. സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ലീഡ് വെറും 27 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചതും അദ്ദേഹത്തിന്റെ മാജിക്കല്‍ ബൗളിങ് പ്രകടനമായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയായിരുന്നു ശര്‍ദ്ദുലിന്റേത്.

 പുകഴ്ത്തി കാര്‍ത്തികും

പുകഴ്ത്തി കാര്‍ത്തികും

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ ദിനേശ് കാര്‍ത്തികും പുകഴ്ത്തി. വളരെ നന്നായി തന്നെ നായകന്റെ റോള്‍ രാഹുല്‍ കൈകാര്യം ചെയ്തതായാണ് ഞാന്‍ കരുതുന്നത്. സ്വന്തം ബാറ്റിങിലെ മികച്ച ഫോമും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. കളിയില്‍ രാഹുലിന്റെ നീക്കങ്ങളെല്ലാം ശരിയായിരുന്നു. ബുദ്ധിപരമായാണ് അദ്ദേഹം ചിന്തിച്ചത്. എല്ലായ്‌പ്പോഴും വളരെ ശാന്ത പ്രകൃതമുള്ള, വികാരങ്ങളെ നിയന്ത്രിക്കുന്ന ക്യാപ്റ്റനായാണ് രാഹുല്‍ കാണപ്പെട്ടത്. അദ്ദേഹം വളരെ വൈകാരികമായ കഥാപാത്രമാണ്, പക്ഷെ ഫീല്‍ഡില്‍ അതു ഒരിക്കലും പുറത്തെടുത്തില്ലെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 5, 2022, 13:32 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+