Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ദ്രാവിഡിന്റെ 'മന്ത്രം' ഫലിച്ചു, തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി പുജാരയും രഹാനെയും

1

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് ചേതശ്വര്‍ പുജാര- അജിങ്ക്യ രഹാനെ സഖ്യമായിരുന്നു. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേര്‍ന്നാണ് ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ അടിത്തറയിട്ടത്. ഇന്ത്യ രണ്ടു വിക്കറ്റിനു 44 റണ്‍സെന്ന നിലയില്‍ പതറവെയാണ് പുജാരയും രഹാനെയും ക്രീസില്‍ ഒന്നിച്ചത്. 111 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യയെ കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷിക്കുകയായിരുന്നു. രഹാനെ 58ഉം പുജാര 53ഉം റണ്‍സെടുത്താണ് പുറത്തായത്. 78 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. പുജാരയാവട്ടെ 86 ബോളില്‍ 10 ബൗണ്ടറികളുമടിച്ചു.

നാലാദിനത്തിലെ കളിക്കു ശേഷം കോച്ച് രാഹുല്‍ ദ്രാവിഡ് എന്ത് ഉപദേശമായിക്കാം പുജാരയെയും രഹാനെയ്ക്കും നല്‍കിയതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആലോചിക്കുന്നത്. കാരണം ഇരുവരും വളരെ അഗ്രസീവ് ശൈലിയിലായിരുന്നു ബാറ്റ് ചെയ്തത്. സൗത്താഫ്രിക്കയുടെ പേസാക്രമണത്തെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. അപകടകരമായ ബോളുകളെ സമര്‍ഥമായി കൈകാര്യം ചെയ്ത ഇരുവരും മോശം ബോളുകളെ ബൗണ്ടറി കടത്താനും മടി കാണിച്ചില്ല.

2

ടീം സ്‌കോര്‍ 155ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിയുന്നത്. ഇന്ത്യ കളിയില്‍ പിടിമുറുക്കവെ സൗത്താഫ്രിക്കയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് കാഗിസോ റബാഡയായിരുന്നു. രഹാനെയെ അദ്ദേഹം വിക്കറ്റ് കീപ്പര്‍ വെറയ്‌ന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ പുജാരയെയും ഇന്ത്യക്കു നഷ്ടമായി. ടീം സ്‌കോറിലേക്ക് എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ മാത്രമേ സൗത്താഫ്രിക്ക ഇന്ത്യയെ അനുവദിച്ചുള്ളൂ. പുജാരയെ റബാഡ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയിലെ കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായതിനാല്‍ പുജാരയ്ക്കും രഹാനെയ്ക്കും ഈ ഇന്നിങ്‌സ് അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച ഇന്നിങ്‌സുകള്‍ തന്നെ ഇരുവര്‍ക്കും അനിവാര്യമായിരുന്നു. അത് അവര്‍ സാധിച്ചെടുക്കുകയും ചെയ്തു. മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനും ഈ ഇന്നിങ്‌സോടെ പുജാരയ്ക്കും രഹാനെയ്ക്കും സാധിച്ചിരിക്കുകയാണ്.

3

രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇരുവരും വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. അമിത പ്രതിരോധത്തിലൂന്നി കളിച്ച പുജാര മൂന്ന് റണ്‍സായിരുന്നു നേടിയത്. ഇതിനു വേണ്ടി അദ്ദേഹം കളിച്ചതാവട്ടെ 33 ബോളുകളുമായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ പുജാരുടെ മറ്റൊരു മുഖമാണ് കണ്ടത്. ആക്രമിച്ച് കളിക്കാനും തനിക്കു സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു. രഹാനെയാവട്ടെ ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. പുജാര അവസാനത്തെ എട്ടും രഹാനെ 10ഉം ഇന്നിങ്‌സുകളില്‍ ഫിഫ്റ്റി നേടിയിരുന്നില്ല.

നിലവിലെ കോച്ചും മുന്‍ ഇതിഹാസവുമായ 'വന്‍മതില്‍' ദ്രാവിഡിന്റെ വിരമിക്കലിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വന്‍മതിലെന്നായിരുന്നു പുജാര വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നാട്ടിലും വിദേശത്തും അത് ശരിവയ്ക്കുന്ന പല പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ രണ്ടു വര്‍ഷത്തിലേറെയായി പുജാരയുടെ പ്രകടനത്തില്‍ വന്‍ ഇടിവാണുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 30നും താഴേക്കു പോയിരുന്നു. ഈ കാലയളവില്‍ 28 ഇന്നിങ്‌സുകളില്‍ നിന്നും പുജാരയ്ക്കു നേടാനാത് വെറും ആറു ഫിഫ്റ്റികളായിരുന്നു.

Story first published: Wednesday, January 5, 2022, 15:54 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+