വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: കോലിയെ മറികടക്കാന്‍ രോഹിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

കൊല്‍ക്കത്ത: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ടി20 ഇന്ന്. വൈകീട്ട് 7 മണിക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പിച്ചുകഴിഞ്ഞു. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഉറച്ചാവും ഇന്ത്യ ഇറങ്ങുക. അതേ സമയം ആശ്വാസ ജയം തേടിയാവും ന്യൂസീലന്‍ഡിന്റെ വരവ്. ഇന്ത്യക്ക് മികച്ച റെക്കോഡുള്ള ഈഡന്‍ ഗാര്‍ഡനില്‍ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ടീമുള്ളത്. രോഹിത് ശര്‍മ തന്റെ റെക്കോഡ് സ്‌കോറായ 264 റണ്‍സ് അടിച്ചെടുത്തത് ഈഡന്‍ ഗാര്‍ഡനിലാണ്.

IND vs NZ T20: ജഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്, മറ്റാരും ഇത് ചെയ്തില്ല, കാരണമറിയാംIND vs NZ T20: ജഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്, മറ്റാരും ഇത് ചെയ്തില്ല, കാരണമറിയാം

1

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ലെന്ന സൂചനയാണ് അവസാന മത്സരത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയത്. അതേ സമയം രണ്ട് തുടര്‍ തോല്‍വികളേറ്റ ന്യൂസീലന്‍ഡ് ടീമില്‍ മാറ്റം വരുത്തുമെന്ന കാര്യം ഉറപ്പാണ്. ആദം മില്‍നെക്ക് പകരം ലോക്കി ഫെര്‍ഗൂസന്‍ പേസ് നിരയിലേക്കെത്തിയേക്കും. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചാണെങ്കിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നതിനാല്‍ ടോസ് നിര്‍ണ്ണായകമാണ്. മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

2

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ മുന്‍തൂക്കം നേടിയെടുത്തിരിക്കുകയാണ്. 20 മത്സരത്തില്‍ 10 മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 9 മത്സരമാണ് ന്യൂസീലന്‍ഡ് ജയിച്ചത്. ഒരു മത്സരം ഫലം കാണാതെ പോയി. ഇന്ന് അര്‍ധ സെഞ്ച്വറി നേടിയാല്‍ വിരാട് കോലിയെ മറികടന്ന് കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന നേട്ടത്തിലെത്താന്‍ രോഹിത്തിനാവും. നിലവില്‍ രണ്ട് പേരും 29 തവണയാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. കൂടാതെ മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് ശേഷം അന്താരാഷ്ട്ര ടി20യില്‍ 150 സിക്‌സുകള്‍ പറത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും രോഹിത് ശര്‍മക്കാവും.

Also Read: IND vs NZ T20: മൂന്നാം മത്സരത്തില്‍ റുതുരാജും ആവേഷ് ഖാനും കളിക്കുമോ? രോഹിത് ശര്‍മ പറയുന്നു

3

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ മിന്നും ഫോമിലാണ്. അവസാന അഞ്ച് മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി അദ്ദേഹം നേടിക്കഴിഞ്ഞു. രണ്ട് ബൗണ്ടറികൂടി നേടിയാല്‍ ടി20യില്‍ 500 ബൗണ്ടറിയെന്ന നേട്ടത്തിലെത്താന്‍ കെ എല്‍ രാഹുലിനാവും. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കാത്ത യുസ് വേന്ദ്ര ചഹാലിന് ഇന്ന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം. ഇന്ന് കളിച്ചാല്‍ ചഹാലിന്റെ 50ാമത്തെ ടി20 മത്സരമാവും അത്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് അദ്ദേഹം.

Also Read: IND vs NZ T20: 'ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചത്'- ഹര്‍ഷല്‍ പട്ടേല്‍

4

ഇഷാന്‍ കിഷനെയും ആദ്യ രണ്ട് മത്സരത്തിലും ഇറക്കിയിട്ടില്ല. ഇന്ന് അവസരം ലഭിക്കുകയും ഒരു ക്യാച്ച് നേടുകയും ചെയ്താല്‍ ടി20യില്‍ 50 ക്യാച്ച് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. ശ്രേയസ് അയ്യര്‍ ആറ് ബൗണ്ടറി കൂടി നേടിയാല്‍ ടി20യില്‍ 50 ബൗണ്ടറികളെന്ന നാഴികക്കല്ല് പിന്നിടാനാവും. യുവതാരം വെങ്കടേഷ് അയ്യര്‍ അഞ്ച് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കും.

Also Read: IND vs NZ T20: റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍, കെ എല്‍ രാഹുലിനും നേട്ടം, എല്ലാം അറിയാം

5

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ആറ് ബൗണ്ടറികൂടി നേടിയാല്‍ 50 ബൗണ്ടറിയെന്ന നേട്ടത്തിലെത്താന്‍ റിഷഭിനാവും. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ഒരു ക്യാച്ചുകൂടി നേടിയാല്‍ ടി20യില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും. ന്യൂസീലന്‍ഡ് യുവതാരമാണ് മാര്‍ത്ത് ചാപ്മാന്‍. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം 72 റണ്‍സുകൂടി നേടിയാല്‍ 2000 ടി20 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ന്യൂസീലന്‍ഡിന്റെ ആദം മില്‍നെ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ടി20യില്‍ 150 വിക്കറ്റുകളെന്ന നേട്ടത്തിലെത്താനാവും.

6

ജിമ്മി നിഷാം 58 റണ്‍സുകൂടി നേടിയാല്‍ 2500 റണ്‍സ് കരിയറില്‍ പൂര്‍ത്തിയാക്കും. എന്നാല്‍ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത വെടിക്കെട്ട് കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഗ്ലെന്‍ ഫിലിപ്‌സില്‍ നിന്നും പ്രതീക്ഷിച്ച വെടിക്കെട്ട് ഉണ്ടായിട്ടില്ല. മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ 2021ല്‍ ടി20 ഫോര്‍മാറ്റില്‍ 100 സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോഡിലെത്താന്‍ അദ്ദേഹത്തിനാവും. മിച്ചല്‍ സാന്റ്‌നര്‍ ഒരു സിക്‌സര്‍ കൂടി നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനാവും.

7

ഗപ്റ്റില്‍ ഒരു റണ്‍സുകൂടി നേടിയാല്‍ ഈ കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയവരില്‍ മൂന്നാമനാവാന്‍ ഗപ്റ്റിലിനാവും. നിലനില്‍ മിച്ചല്‍ മാര്‍ഷിനൊപ്പം (627) മൂന്നാം സ്ഥാനം പങ്കിടുകയാണ് അദ്ദേഹം.

Story first published: Sunday, November 21, 2021, 10:50 [IST]
Other articles published on Nov 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X