വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിന്?, ടോപ് ഫൈവിനെ പരിശോധിക്കാം

. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടത് എല്ലാ ടീമുകള്‍ക്കും വളരെ അത്യാവശ്യമാണ്. പ്രമുഖ ടീമുകളുടെയെല്ലാം ഓപ്പണര്‍മാര്‍ അതി ശക്തരാണെന്ന് തന്നെ പറയാം

1

ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ മാസം 28ന് ദുബായിലാണ്. ശ്രീലങ്ക വേദിയാവേണ്ടിയിരുന്നതാണെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏഷ്യാ കപ്പിന് യുഎഇയാണ് വേദിയാവുന്നത്. ഗ്രൂപ്പ് 1ല്‍ ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ് ഉള്‍പ്പെടുമ്പോള്‍ ഗ്രൂപ്പ് 2ല്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കാണ് സ്ഥാനം.

ഇന്ത്യയും പാകിസ്താനും തമ്മിലാണ് പ്രധാന കിരീട പോരാട്ടമെന്ന് പറയാം. എന്നാല്‍ ശ്രീലങ്കയേയും ബംഗ്ലാദേശിനെയും വിലകുറച്ച് കാണാനാവില്ല. അട്ടിമറിക്കാന്‍ ഇരു ടീമിനും കെല്‍പ്പുണ്ട്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടത് എല്ലാ ടീമുകള്‍ക്കും വളരെ അത്യാവശ്യമാണ്. പ്രമുഖ ടീമുകളുടെയെല്ലാം ഓപ്പണര്‍മാര്‍ അതി ശക്തരാണെന്ന് തന്നെ പറയാം. ഇതില്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിന്റെയാണ്? ടോപ് ഫൈവിനെ പരിശോധിക്കാം.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

അനാമുല്‍ ഹഖ് - മുഹമ്മദ് നയീം

അനാമുല്‍ ഹഖ് - മുഹമ്മദ് നയീം

ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ അനാമുല്‍ ഹഖ്-മുഹമ്മദ് നയീം ഓപ്പണിങ് കൂട്ടുകെട്ടിന് അഞ്ചാം സ്ഥാനം നല്‍കാം. ലിന്റന്‍ ദാസാണ് ടി20യിലെ ബംഗ്ലാദേശിന്റെ പ്രധാന ഓപ്പണര്‍മാരിലൊരാള്‍. എന്നാല്‍ താരം ഏഷ്യാ കപ്പ് കളിക്കുന്നില്ല. നയീം യുവതാരമാണ്. 34 ടി20കളില്‍ നിന്ന് 809 റണ്‍സാണ് നേടിയിട്ടുള്ളത്. നിലയുറപ്പിച്ചാല്‍ അപകടകാരിയായി മാറാന്‍ സാധിച്ചേക്കും.

അനാമുല്‍ ഹഖ് സിംബാബ് വെക്കെതിരേ മൂന്നാം നമ്പറിലാണ് കളിച്ചത്. 3 മത്സരത്തില്‍ നിന്ന് 56 റണ്‍സാണ് ആകെ നേടിയത്. ബംഗ്ലാദേശിനായി 19 ടി20യില്‍ നിന്ന് 440 റണ്‍സാണ് നേടിയത്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 120ല്‍ താഴെയാണ്. ബംഗ്ലാദേശ് ഈ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇറക്കി പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന് പറയാം. രണ്ട് പേരും ചേരുമ്പോള്‍ അത്ഭുതം നിലവില്‍ പ്രതീക്ഷിക്കാനാവില്ല.

ഹസ്‌റത്തുല്ല സസായ് - റഹ്‌മാനുല്ല ഗുര്‍ബാസ്

ഹസ്‌റത്തുല്ല സസായ് - റഹ്‌മാനുല്ല ഗുര്‍ബാസ്

അഫ്ഗാനിസ്ഥാന്റെ ഹസ്‌റത്തുല്ല സസായ് - റഹ്‌മാനുല്ല ഗുര്‍ബാസ് കൂട്ടുകെട്ടിന് നാലാം സ്ഥാനം നല്‍കാം. വമ്പന്‍ ടീമുകള്‍ ഭയക്കേണ്ട ഓപ്പണിങ് കൂട്ടുകെട്ടാണിത്. 24കാരനായ സസായി കടന്നാക്രമിക്കുന്ന താരമാണ്. 28 മത്സരത്തില്‍ നിന്ന് 867 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 144.5 ആണ്. എന്നാല്‍ സമീപകാലത്തായി അല്‍പ്പം മോശമാണ്. എങ്കിലും വെടിക്കെട്ട് നടത്താന്‍ കരുത്തുള്ള താരമാണ് സസായ്.

20കാരനായ ഗുര്‍ബാസ് 27 മത്സരത്തില്‍ നിന്ന് 676 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 133.86 ആണ്. രണ്ട് പേരും ഓപ്പണിങ്ങില്‍ നിലയുറപ്പിച്ചാല്‍ എതിര്‍ പാളയത്തില്‍ വലിയ നഷ്ടമുണ്ടാകുമെന്നുറപ്പ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഗുര്‍ബാസും സസായും. അതുകൊണ്ട് എതിരാളികള്‍ ഇവരെ കരുതിയിരിക്കുമെന്നുറപ്പ്.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

പതും നിസങ്ക - ധനുഷ്‌ക ഗുണതിലക

പതും നിസങ്ക - ധനുഷ്‌ക ഗുണതിലക

ശ്രീലങ്കയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് മൂന്നാം സ്ഥാനം നല്‍കാം. പതും നിസങ്കയും ധനുഷ്ണക ഗുണതിലകയും ചേര്‍ന്നാണ് ശ്രീലങ്കയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. 24കാരനായ നിസങ്ക 23 ടി20യില്‍ നിന്ന് 628 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 115.65. കടന്നാക്രമിക്കുന്ന താരമല്ലെങ്കിലും ആംഗര്‍ റോളില്‍ ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ നിസങ്കയ്ക്ക് കഴിവുണ്ട്. എന്നാല്‍ മോശം സ്‌ട്രൈക്കറേറ്റ് പ്രശ്‌നമാണ്.

31കാരനായ ഗുണതിലക 39 മത്സരത്തില്‍ നിന്ന് 678 റണ്‍സ് നേടിയിട്ടുണ്ട്. 121.94 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റാണ് അദ്ദേഹത്തിനുള്ളത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രീലങ്ക നിയോഗിക്കുക ഗുണതിലകയെ ആവും. ശ്രീലങ്കന്‍ ടീം ഇന്ത്യക്കും പാകിസ്താനും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന നിരയാണ്.

ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍

ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍

പാകിസ്താന്റെ ഓപ്പണിങ് കൂട്ടുകെട്ട് ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ്. ടി20 ലോകകപ്പില്‍ ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരേ 10 വിക്കറ്റിന് പാകിസ്താന്‍ ജയിച്ചത് ഇവരുടെ മികവിലാണ്. 27കാരനായ ബാബര്‍ 2686 റണ്‍സാണ് 74 ടി20യില്‍ നിന്ന് നേടിയത്. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 130ല്‍ താഴെയാണ്. നിലവിലെക്കാള്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ബാബറിന് സാധിക്കേണ്ടതായുണ്ട്.

റിസ്വാന്‍ 56 മത്സരത്തില്‍ നിന്ന് 1662 റണ്‍സാണ് നേടിയിട്ടുള്ളത്. സ്‌ട്രൈക്കറേറ്റ് 128.83 ആണ്. പവര്‍പ്ലേയില്‍ ആര് ആക്രമണത്തിന്റെ ചുമതലയേല്‍ക്കുമെന്നതാണ് കണ്ടറിയേണ്ടത്. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. കൂടാതെ മികച്ച ധാരണയും ഇരുവരും തമ്മിലുള്ളതിനാല്‍ എതിര്‍ ടീം കൂടുതല്‍ ഭയക്കേണ്ടിയിരിക്കുന്നു.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

ഏറ്റവും ശക്തമായ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയുടേതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിലേക്കെത്തും. രണ്ട് പേരും ടി20യില്‍ മികച്ച റെക്കോഡുള്ളവരും അനുഭവസമ്പത്തുള്ളവരുമാണ്. രോഹിത് 132 മത്സരത്തില്‍ നിന്ന് 3487 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 140.27. രോഹിത് ആക്രമിച്ച് തുടങ്ങിയാല്‍ എതിര്‍ ടീം ബൗളര്‍മാര്‍ വിറക്കുമെന്നുറപ്പ്.

കെ എല്‍ രാഹുലും ആക്രമണത്തില്‍ ഒട്ടും പിന്നിലല്ല. 56 മത്സരത്തില്‍ നിന്ന് 1831 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 142.49 ആണ്. യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് രാഹുലിന് അവകാശപ്പെടാം. രണ്ട് സൂപ്പര്‍ താരങ്ങളും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഇറങ്ങുമ്പോള്‍ എതിര്‍ ടീം കരുതിത്തന്നെ ഇറങ്ങണമെന്ന് തന്നെ പറയാം.

Story first published: Thursday, August 25, 2022, 12:38 [IST]
Other articles published on Aug 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X