വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കോലി, രാഹുല്‍ തിരിച്ചെത്തി, മധ്യനിര 'കുളമായി', ആരെ ഒഴിവാക്കും?

ടീം കോമ്പിനേഷന്‍ ഇന്ത്യക്കു തലവേദനാവും

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷെ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ 'ലോക്ക്' ചെയ്തു കഴിഞ്ഞോ? ഇല്ലെന്നു തന്നെയായിരിക്കും ഉത്തരം. ലോകകപ്പിനായി തിരിക്കേണ്ട ടീമിന്റെ കാര്യത്തില്‍ ചിത്രം തെളിഞ്ഞെങ്കിലും പ്ലെയിങ് ഇലവനില്‍ ആരൊക്കെയെന്നതില്‍ അവ്യക്ത തുടരുകയാണ്. പ്രത്യേകിച്ചും മധ്യനിരയിലാണ് കാര്യങ്ങള്‍ ദുഷ്‌കരമായിരിക്കുന്നത്.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ എന്നിവര്‍ ടീമിലേക്കു തിരികെ വന്നതാണ് പ്ലെയിങ് ഇലവനെക്കുറിച്ച് അവ്യക്തത വര്‍ധിക്കാന്‍ കാരണമെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇരുവരും ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ ഇത്രത്തോളം ബുദ്ധിമുട്ടിലായിരുന്നു. പക്ഷെ ഇപ്പോള്‍ ഇലവനെ കണ്ടെത്തുക കൂടുതല്‍ കടുപ്പമായിരിക്കുകയാണ്.

1

ടി20 ലോകകപ്പില്‍ ടോപ്പ് ത്രീയുടെ കാര്യത്തില്‍ ഇന്ത്യക്കു നിലവില്‍ സംശയമൊന്നുമില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ രാഹുലുമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഫോമിലല്ലെങ്കിലും മൂന്നാം നമ്പറിന്റെ അവകാശി വിരാട് കോലി തന്നൊയായിരിക്കും.
പക്ഷെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ആരെയൊക്കെ കളിപ്പിക്കണമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് ഇവരിലൊരാള്‍ക്കു നിലവിലെ സാഹചര്യത്തില്‍ ലോകകപ്പില്‍ പുറത്തിരിക്കേണ്ടി വരും.

2

സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഒരേയൊരു 360 ഡിഗ്രി ബാറ്ററാണ്. ദിനേശ് കാര്‍ത്തികാവട്ടെ ടീമിന്റെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറുമാണ്. വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷഭ് പന്തിനെ ഇന്ത്യക്കു മാറ്റിനിര്‍ത്താനും കഴിയില്ല. ബാറ്റിങില്‍ തന്റേതായ ദിവസം മല്‍സരഗതി മാറ്റി മറിക്കാനും അദ്ദേഹത്തിനു കഴിയും.
ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ടീമില്‍ നിന്നും മാറ്റുക അസാധ്യമാണ്. ചുരുങ്ങിയത് നാലു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെങ്കിലും ഇലവനില്‍ ആവശ്യവുമാണ്. അപ്പോള്‍ പിന്നെ റിഷഭ്, സൂര്യ, ഡികെ ഇവരിലൊരാളെ തഴയുകയല്ലാത്തെ മറ്റു വഴിയില്ല.

3

ദീര്‍ഘകാലം ഇന്ത്യന്‍ ടീമില്‍ തങ്ങള്‍ കൈയടക്കി വച്ച സ്ഥാനം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടൊണ് വിരാട് കോലിയും കെഎല്‍ രാഹുലും മടങ്ങി വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഒമ്പതു മാസങ്ങള്‍ക്കിടെ ഇന്ത്യ ഒരുപാട് പരമ്പരകളില്‍ കളിച്ചെങ്കിലും കോലി വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 17, 52, 1, 11 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

4

ക്രീസില്‍ നിലയുറപ്പിച്ച ശേഷം തന്റെ ഷോട്ടുകള്‍ കളിക്കുകയെന്നതാണ് കോലിയുടെ ബാറ്റിങ് ശൈലി. പക്ഷെ ഇപ്പോള്‍ ടീമിന്റെ ശൈലിയില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. പവര്‍പ്ലേ മുതല്‍ ആഞ്ഞടിച്ച് പരമാവധി റണ്‍സ് വാരിക്കൂട്ടുകയെന്നതാണ് ഇന്ത്യന്‍ ശൈലി. വിക്കറ്റ് പേയാലും ഇന്ത്യ പ്രതിരോധത്തിലേക്കു വലിയാറില്ല. പക്ഷെ ഈ ശൈലിക്കു യോജിച്ച ബാറ്ററാണോ കോലിയെന്നതാണ് പ്രധാന സംശയം.

പച്ചപ്പുള്ള പിച്ചെങ്കില്‍ കൂടുതല്‍ ബിരിയാണി കഴിക്കും! നെറ്റ്‌സില്‍ കുഴക്കിയ ബൗളറെക്കുറിച്ച് രോഹിത്

5

കെഎല്‍ രാഹുലിന്റെ കാര്യമെടുത്താല്‍ അദ്ദേഹം മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് ഏഷ്യാ കപ്പിലൂടെ മടങ്ങിയെത്തുന്നത്. ബാറ്റിങിലെ പഴയ ടച്ച് ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ അങ്കത്തിനു മുമ്പ് തിരിച്ചുപിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് തിരക്കിട്ട് ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച രാഹുല്‍ സിംബാബ്‌വെ പര്യടനത്തില്‍ കളിച്ച് ബാറ്റിങില്‍ പഴയ താളത്തിലേക്കു തിരികെയെത്താന്‍ ശ്രമിക്കുന്നത്.

6

ആദ്യത്തെ 10 ഓവറില്‍ വേഗത്തില്‍ റണ്‍സ് അടിച്ചെടുക്കുന്ന ശൈലിയല്ല താരത്തിന്റേത്. അവസാനത്തെ അഞ്ചോവറിലാണ് രാഹുല്‍ സ്‌കോറിങിനു വേഗത കൂട്ടുന്നത്. പക്ഷെ ഇന്ത്യയുടെ പുതിയ ശൈലി പ്രകാരം അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി ടീമിനു യോജിച്ചതല്ല. അപ്പോള്‍ പിന്നെ രാഹുലിനെ എങ്ങനെ കളിപ്പിക്കാമെന്നത് അടുത്ത ചോദ്യമാണ്.

IND vs ZIM: 'സഞ്ജു പൊളിയല്ലേ', ഇഷാന്‍ വേണ്ടെന്നു മുന്‍ താരം

7

ടി20യില്‍ റിഷഭ് പന്ത് 54 മല്‍സരങ്ങളാണ് ഇന്ത്യക്കു വേണ്ടി ഇതുവരെ കളിച്ചിട്ടുള്ളത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 126 പ്ലസുമാണ്. പക്ഷെ ടി20 ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു ശരാശരി നമ്പര്‍ മാത്രമാണ്. എങ്കിലും മാജിക്കല്‍ ഇന്നിങ്‌സിലൂടെ കളിയുടെ ഗതി മാറ്റാന്‍ റിഷഭിനു കളിയുമെന്നതിനാല്‍ പുറത്തിരുന്നത് മണ്ടത്തരമായി മാറും.

8

സൂര്യയാവട്ടെ ഏതു തരത്തിലുളള ഷോട്ടുകളും അനായാസം കളിച്ച് അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള ബാറ്ററാണ്. അതിനാല്‍ അദ്ദേഹത്തെ പുറത്തിരുന്നത് വലിയ മണ്ടത്തരമായി മാറും. പിന്നെയുളളത് കാര്‍ത്തികാണ്. ടീമിലേക്കു തിരിച്ചുവിളിക്കപ്പട്ട ശേഷം ഫിനിഷിങില്‍ ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിരുന്നു.

9

ഉയര്‍ന്ന റിസ്‌കുള്ള ഗെയിമാണ് താന്‍ കളിക്കുന്നതെന്നും അതിനു ഫലം ലഭിക്കുമ്പോള്‍ എളുപ്പമായി തോന്നും. പക്ഷെ ചില സന്ദര്‍ങ്ങളില്‍ ഇതു ഫലം കാണാതെ വരുമെന്നും കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. മൂവ്‌മെന്റ് കുറഞ്ഞ, ബൗണ്‍സ് ലഭിക്കുന്ന ഓസീസ് പിച്ചുകളില്‍ ഡിക്കെയ്ക്കു കസറാന്‍ കഴിഞ്ഞേക്കും. ഇങ്ങനെ നോക്കുമ്പോള്‍ കോലി, രാഹുല്‍ എന്നിവരുടെ സ്ഥാനങ്ങളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. പക്ഷെ ഇവരെ മാറ്റിനിര്‍ത്തി കളിക്കുകയെന്നത് എങ്ങനെയെന്നത് അടുത്ത തലവേദനയാണ്.

Story first published: Saturday, August 13, 2022, 15:54 [IST]
Other articles published on Aug 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X