ഇവര്‍ ടെസ്റ്റ് സൂപ്പര്‍ താരങ്ങളാവുമെന്ന് ആരും കരുതിയില്ല, പക്ഷെ ആയി!, അഞ്ച് താരങ്ങളിതാ

ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. മികച്ച ഫിറ്റ്‌നസും ഭാഗ്യവുമെല്ലാം ഈ നേട്ടത്തിലേക്കെത്താന്‍ വേണം. ഇതിഹാസമെന്ന് വാഴ്ത്തപ്പെട്ട താരങ്ങളെല്ലാം ടെസ്റ്റില്‍ മികച്ച റെക്കോഡുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ഏതൊരു താരവും ആഗ്രഹിക്കുന്നത് ടെസ്റ്റ് ജഴ്‌സി ഒരുവട്ടമെങ്കിലും അണിയണമെന്നാണ്.

വെടിക്കെട്ട് താരങ്ങള്‍ക്ക് ചേരാത്ത ഫോര്‍മാറ്റാണ് ടെസ് ക്രിക്കറ്റെന്ന് അഭിപ്രായപ്പെട്ടുന്നവര്‍ ഏറെയാണ്. എന്നാല്‍ ചില താരങ്ങള്‍ ഈ ധാരണകളെയെല്ലാം പൊളിച്ചെഴുതിയിട്ടുണ്ട്. ഏകദിനത്തിലോ ടി20യിലോ സൂപ്പര്‍ താരമാവുമെന്ന് വിലിയിരുത്തപ്പെട്ട ചില താരങ്ങള്‍ ടെസ്റ്റില്‍ ഗംഭീര കരിയറുണ്ടാക്കി ഞെട്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി ടെസ്റ്റില്‍ വലിയ കരിയറുണ്ടാക്കിയ അഞ്ച് താരങ്ങളെക്കുറിച്ചറിയാം.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. ക്രീസിലെത്തുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന ശൈലിയാണ് സെവാഗിന്റേത്. അതുകൊണ്ട് തന്നെ പരിമിത ഓവറിന് മാത്രം അനുയോജ്യനെന്ന തോന്നല്‍ സെവാഗിനെക്കുറിച്ചുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് അദ്ദേഹം കരിയറുകൊണ്ട് തെളിയിച്ചു. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സാണ് സെവാഗ് നേടിയത്. 49.34 എന്ന മികച്ച ശരാശരിയില്‍ കളിച്ച അദ്ദേഹം 23 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 32 ഫിഫ്റ്റിയും ടെസ്റ്റില്‍ നേടി. ഏകദിനത്തിനേക്കാളും ടി20യെക്കാളും മികച്ച ശരാശരിയാണ് സെവാഗിന് ടെസ്റ്റിലുള്ളത്.

IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറാണ് ഡേവിഡ് വാര്‍ണര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ കടന്നാക്രമിക്കുന്ന ശൈലിയുള്ള താരമാണ്. അതുകൊണ്ട് തന്നെ പരിമിത ഓവറില്‍ കൂടുതല്‍ അനുയോജ്യനെന്നാണ് വാര്‍ണറെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ വാര്‍ണര്‍ ടെസ്റ്റില്‍ ഗംഭീര കരിയറാണ് സൃഷ്ടിച്ചെടുത്തത്. 96 ടെസ്റ്റില്‍ നിന്ന് 46.53 ശരാശരിയില്‍ 7817 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. ഇതില്‍ 24 സെഞ്ച്വറിയും 2 ഇരട്ട സെഞ്ച്വറിയും 34 ഫിഫ്റ്റിയും ഉള്‍പ്പെടും. 335 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തിനെക്കാളും ടി20യെക്കാളും മികച്ച ശരാശരി വാര്‍ണര്‍ക്ക് ടെസ്റ്റിലുണ്ട്.

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികവ് കാട്ടി പേരെടുത്ത അശ്വിനെ പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റായാണ് ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഈ വിലയിരുത്തല്‍ തെറ്റാണെന്ന് ടെസ്റ്റിലെ പ്രകടനം കൊണ്ട് അശ്വിന്‍ തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ടെസ്റ്റില്‍ പ്രധാന സ്പിന്നര്‍ അശ്വിനാണ്. 86 ടെസ്റ്റില്‍ നിന്ന് 442 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 7 തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ അശ്വിനായി. പരിമിത ഓവറിനെക്കാള്‍ മികച്ച കരിയര്‍ ടെസ്റ്റിലാണ് അദ്ദേഹം നേടിയെടുത്തത്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മികവ് കാട്ടി വളര്‍ന്ന ബുംറയെ ടി20 സ്‌പെഷ്യലിസ്റ്റായാണ് തുടക്കകാലത്ത് എല്ലാവരും കണ്ടത്. എന്നാല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ കഥമാറി. ഇന്ന് ഇന്ത്യയുടെ ടെസ്റ്റിലെ പ്രധാന പേസറാണ് ബുംറ. 30 ടെസ്റ്റില്‍ നിന്ന് 128 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ 8 അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഏകദിനത്തിനെക്കാളും ടി20യെക്കാളും വിക്കറ്റ് ബുംറ നേടിയത് ടെസ്റ്റിലാണ്.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

റിഷഭ് പന്ത്

റിഷഭ് പന്ത്

വെടിക്കെട്ട് ബാറ്റിങ് ശൈലിയുള്ള താരമാണ് ഇന്ത്യയുടെ റിഷഭ് പന്ത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരത്തെ ടി20 സ്‌പെഷ്യലിസ്റ്റായാണ് എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ ടെസ്റ്റില്‍ അവസരം ലഭിച്ചതോടെ അദ്ദേഹം ടെസ്റ്റിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറായി മാറി. ന്യൂസീലന്‍ഡിലൊഴികെ സെന രാജ്യങ്ങളിലെ മറ്റ് മൂന്ന് വേദിയിലും റിഷഭ് പന്ത് സെഞ്ച്വറി നേടിയിട്ടുണ്ട്. വിദേശ ടെസ്റ്റുകളില്‍ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായി മാറാന്‍ റിഷഭിനായി. 31 ടെസ്റ്റില്‍ നിന്ന് 43.33 ശരാശരിയില്‍ 2123 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഇതില്‍ 5 സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, August 18, 2022, 13:49 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X