ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ശ്രീലങ്കയാണ് ആദ്യം ഏഷ്യാ കപ്പിന് വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് വേദി യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഈ മാസം 28നാണ്.
ടി20 ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ മുത്തമിട്ട് കരുത്ത് കാട്ടുക ലക്ഷ്യമിട്ടാണ് ഏഷ്യയിലെ വമ്പന്മാരിറങ്ങുക. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാമാണ് ഇത്തവണ കപ്പിലേക്കെത്താന്‍ പോരടിക്കുന്ന പ്രധാനികള്‍. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ചില വമ്പന്‍ റെക്കോഡുകള്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മൂന്ന് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടം
വിരാട് കോലിക്കോ സച്ചിന്‍ ടെണ്ടുല്‍ക്കറിനോ എംഎസ് ധോണിക്കോ ഒന്നും ഇല്ലാത്ത റെക്കോഡാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി 1000 റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പില്‍ 27 മത്സരത്തില്‍ നിന്ന് 883 റണ്‍സാണ് രോഹിത് നേടിയത്. 42.04 എന്ന മികച്ച ശരാശരിയും രോഹിത്തിനുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നിലവില്‍ ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരം. 971 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 88 റണ്‍സ് മാത്രമാണ് രോഹിത്തിന് സച്ചിന്റെ റെക്കോഡിനെ മറികടക്കാന്‍ വേണ്ടത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി 1000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി രോഹിത് മാറുമോയെന്നത് കാത്തിരുന്ന് കാണാം. നിലവില്‍ ശ്രീലങ്കയുടെ സനത് ജയസൂര്യ, കുമാര്‍ സംഗക്കാര എന്നിവര്‍ മാത്രമാണ് ഏഷ്യാ കപ്പില്‍ 1000ലധികം റണ്‍സ് നേടിയിട്ടുള്ളത്.
ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

ഒരു ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സ്
ഒരു ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് (ടി20 ഫോര്‍മാറ്റില്‍) ഹോങ്കോങ്ങിന്റെ ബാബര്‍ ഹയാട്ടിന്റെ പേരിലാണ്. 2016ലെ ഏഷ്യാ കപ്പില്‍ 194 റണ്‍സ് നേടിയാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. ഈ റെക്കോഡ് ഇത്തവണ തകര്‍ക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലി, രോഹിത് ശര്‍മ, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ഏഷ്യാ കപ്പിലുണ്ട്. അതുകൊണ്ട് തന്നെ ഈ റെക്കോഡ് തകര്‍ക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.
ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

ഉയര്‍ന്ന ടീം ടോട്ടല്‍
ഏഷ്യാ കപ്പിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡ് ഒമാന്റെ പേരിലാണ്. ഹോങ്കോങ്ങിനെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് അവര്‍ നേടിയത്. ഈ റെക്കോഡ് ഇത്തവണ തകര്‍ക്കപ്പെടുമെന്നത് 100 ശതമാനം ഉറപ്പാണ്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ വമ്പന്‍ ടീമുകളൊക്കെ ഈ റെക്കോഡിനെ മറികടക്കാന്‍ കഴിവുള്ളവരാണ്. ഇന്ത്യ 21 തവണ ടി20 ഫോര്‍മാറ്റില്‍ 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ റെക്കോഡ് തകര്‍ക്കപ്പെടുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications