IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

ഇന്ത്യയും സിംബാബ് വെയും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പര 18ന് ആരംഭിക്കുകയാണ്. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തെ കാണുന്നത്. ഏഷ്യാ കപ്പിലുള്ള ഭൂരിഭാഗം സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ സിംബാബ് വെ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാമുണ്ട്.
പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിങ്ങിലേക്ക് അവസരം തേടി നാല് പേരാണുള്ളത്. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരാണവര്‍. വിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചപ്പോള്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ ശുബ്മാനെ ഓപ്പണാക്കേണ്ട. മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ മതി. മൂന്ന് കാരണങ്ങളിതാ.

സീനിയേഴ്‌സിന് മുന്‍ഗണന വേണം
കെ എല്‍ രാഹുല്‍ - ശിഖര്‍ ധവാന്‍ എന്നീ അനുഭവസമ്പന്നരായ ഓപ്പണര്‍മാര്‍ ടീമിലുള്ളപ്പോള്‍ ഈ ഈ കൂട്ടുകെട്ടിനെ പൊളിക്കേണ്ട ആവിശ്യമാണ്. ഇടത്-വലത് കൂട്ടുകെട്ട് ക്ലിക്കാവുമെന്നതിനാല്‍ത്തന്നെ ശുബ്മാനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കേണ്ട ആവിശ്യകതയില്ല. ശിഖര്‍ ധവാന് ഇന്ത്യ ഇനിയും അവസരം നല്‍കേണ്ടതായുണ്ട്. 2023ലെ ഏകദിന ലോകകപ്പ് സ്വപ്‌നംകണ്ട് മുന്നേറുന്ന ധവാനെ ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാല്‍ അത് അദ്ദേഹത്തോട് കാട്ടുന്ന അനീതിയായി മാറും.
ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

മധ്യനിരയിലും കരുത്ത് കാട്ടാനുള്ള അവസരം
ശുബ്മാനെ കേവലം ഓപ്പണറെന്ന നിലയില്‍ മാത്രം പരിഗണിക്കാതെ വളരാനുള്ള വഴി തുറന്ന് നല്‍കുകയാണ് വേണ്ടത്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും സിംബാബ് വെ പര്യടനത്തിനില്ല. ഈ അവസരത്തില്‍ വലിയ ഇന്നിങ്‌സ് കളിച്ച് തന്റെ മികവ് തെളിയിക്കാന്‍ ശുബ്മാന് മുന്നിലുള്ള അവസരമാണിത്. അതിനുള്ള പ്രതിഭ ശുബ്മാനുണ്ട്. എന്നാല്‍ അത്തരമൊരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൂന്നാം നമ്പറില്‍ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടത്.
ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

ഭാവിയിലെ മൂന്നാം നമ്പര്‍ താരം
വിരാട് കോലി വിരമിച്ചാല്‍ പകരം മൂന്നാം നമ്പറില്‍ കളിക്കാന്‍ കെല്‍പ്പുള്ളവനായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ട് തന്നെ നേരത്തെ തന്നെ അദ്ദേഹത്തിന് മൂന്നാം നമ്പറില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഓപ്പണിങ്ങില്‍ അവസരം കാത്ത് നിരവധി താരങ്ങളുണ്ട്. എന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ കോലിക്ക് ശേഷം ഏറ്റവും അനുയോജ്യന്‍ ഗില്ലാണ്. സിംബാബ് വെ പര്യടനത്തിലൂടെ മൂന്നാം നമ്പറില്‍ നല്ലൊരു തുടക്കം ഗില്ലിന് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications