വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ആര് കപ്പ് നേടും?, നിര്‍ണ്ണായകമാവുക ഈ അഞ്ച് മത്സരങ്ങള്‍!, ഏതൊക്കെയെന്നറിയാം

ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഫേവറേറ്റുകളാണ്

1

ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി അധികനാളില്ല. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ എതിരാളികള്‍ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പ്. ഇത്തവണ ടി20 ലോകകപ്പില്‍ ആര് കപ്പടിക്കുമെന്നത് പ്രവചിക്കുക പ്രയാസമാണ്.

ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഫേവറേറ്റുകളാണ്. അട്ടിമറിച്ച് ഞെട്ടിക്കാന്‍ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി ശ്രീലങ്കയെത്തുമ്പോള്‍ അഫ്ഗാനിസ്ഥാനെയും ഭയക്കണം. വിന്‍ഡീസിന് പഴയ മികവ് കാട്ടാനാവുന്നില്ലെന്നതാണ് വസ്തുത. പല സൂപ്പര്‍ താരങ്ങളെയും തഴഞ്ഞിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് പഴയ മികവില്ല. ഇത്തവണത്തെ വിജയികളെ തീരുമാനിക്കുന്നതില്‍ ചില മത്സരങ്ങള്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ആരാധകര്‍ കാത്തിരിക്കുന്ന ആ മത്സരങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

T20 World Cup 2022: ആരാവും ബെസ്റ്റ് ഫിനിഷര്‍?, മത്സരിച്ച് അഞ്ച് പേര്‍, ഇന്ത്യക്കായി അവനുണ്ട്T20 World Cup 2022: ആരാവും ബെസ്റ്റ് ഫിനിഷര്‍?, മത്സരിച്ച് അഞ്ച് പേര്‍, ഇന്ത്യക്കായി അവനുണ്ട്

ഇന്ത്യ vs പാകിസ്താന്‍

ഇന്ത്യ vs പാകിസ്താന്‍

ആരാധകര്‍ ഏറ്റവും കാത്തിരിക്കുന്നത് ഇന്ത്യ-പാക് പോരാട്ടം കാണാനാവും. ഏഷ്യാ കപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ ഇന്ത്യയും രണ്ടാം തവണ പാകിസ്താനും ജയിച്ചു. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് പുറത്തോട്ടുള്ള വഴിതുറന്നത് പാകിസ്താനാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ കണക്കുവീട്ടേണ്ടതാണ്. 2021ലെ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഇതിനും ഇന്ത്യക്ക് പകരം വീട്ടേണ്ടതായുണ്ട്. ഒക്ടോബര്‍ 23നാണ് ഈ മത്സരം.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ

ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ

ക്രിക്കറ്റ് മറ്റൊരു ചിരവൈരികളാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും. രണ്ട് പേരും ശക്തമായ ടീമുള്ളവരും ലോകകപ്പില്‍ കപ്പ് നേടാന്‍ കരുത്തുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 28ന് മെല്‍ബണിലാണ് ഇംഗ്ലണ്ട് - ഓസീസ് പോരാട്ടം. 2021ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. കിരീടം നേടിയ ഓസീസ് തോറ്റത് ഇംഗ്ലണ്ടിനോട് മാത്രമായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ഓസീസും ജോസ് ബട്‌ലര്‍ക്ക് കീഴിലിറങ്ങുന്ന ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കും.

ഇംഗ്ലണ്ട് vs ന്യൂസീലന്‍ഡ്

ഇംഗ്ലണ്ട് vs ന്യൂസീലന്‍ഡ്

ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടമാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ളത്. 2019ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഇതിന് കണക്കുവീട്ടാനുറച്ചാവും കിവീസ് ഇറങ്ങുക. ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും ഇരു ടീമും വഴങ്ങിയിട്ടുണ്ട്. ഇത്തവണ ആര്‍ക്കാവും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ജയിക്കാനാവുകയെന്നത് കാത്തിരുന്ന് കാണാം.

ഓസ്‌ട്രേലിയ vs ന്യൂസീലന്‍ഡ്

ഓസ്‌ട്രേലിയ vs ന്യൂസീലന്‍ഡ്

ഓസ്‌ട്രേലിയ - ന്യൂസീലന്‍ഡ് പോരാട്ടവും തീപാറുമെന്നുറപ്പ്. അവസാന ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ന്യൂസീലന്‍ഡിനെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. 173 റണ്‍സ് വിജയ ലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഓസീസ് മറികടന്നത്. 2016ലാണ് ഇതിന് മുമ്പ് ഇരു ടീമും ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയത്. ഓസ്‌ട്രേലിയയെ എട്ട് റണ്‍സിന് അന്ന് ന്യൂസീലന്‍ഡ് തോല്‍പ്പിച്ചു. ഇത്തവണ ആര് ജയിക്കുമെന്നത് കണ്ടറിയാം. ഒക്ടോബര്‍ 22ന് സിഡനിയിലാണ് മത്സരം.

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

പാകിസ്താന്‍ vs ദക്ഷിണാഫ്രിക്ക

പാകിസ്താന്‍ vs ദക്ഷിണാഫ്രിക്ക

പാകിസ്താന്‍ vs ദക്ഷിണാഫ്രിക്ക പോരാട്ടവും നിര്‍ണ്ണായകമാണ്. നവംബര്‍ 3നാണ് ഈ പോരാട്ടം. സിഡ്‌നിയിലാണ് പോരാട്ടം. ദക്ഷിണാഫ്രിക്ക ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. വമ്പനടിക്കാര്‍ ഏറെയുണ്ട്. മികച്ച പദ്ധതികളോടെയാണ് പാകിസ്താന്‍ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ ടി20 ലോകകപ്പില്‍ നേരിട്ടപ്പോഴും ജയം പാകിസ്താനായിരുന്നു. ഇത്തവണ ചരിത്രം മാറ്റിയെഴുതാന്‍ ദക്ഷിണാഫ്രിക്കയ്ക്കാവുമോയെന്നതാണ് അറിയേണ്ടത്.

Story first published: Sunday, September 18, 2022, 20:04 [IST]
Other articles published on Sep 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X