വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയില്ല, ബാബര്‍ നാലാമന്‍, 2022ലെ ബെസ്റ്റ് ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊന്നും വലിയൊരു പ്രകടനം ഈ വര്‍ഷം ടെസ്റ്റില്‍ കാഴ്ചവെക്കാനായില്ല

1

2022 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ വര്‍ഷം പല പ്രമുഖ ക്രിക്കറ്റ് ടീമുകള്‍ക്കും താരങ്ങള്‍ക്കും വലിയ നിരാശയുണ്ടാക്കുന്ന വര്‍ഷമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോഴും വലിയ നിരാശ ടീമിനുള്ളില്‍ കാണാം.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊന്നും വലിയൊരു പ്രകടനം ഈ വര്‍ഷം ടെസ്റ്റില്‍ കാഴ്ചവെക്കാനായില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഈ വര്‍ഷം മോശം ഫോമിലായിരുന്നു.

എങ്കിലും അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പല പോരാട്ടങ്ങള്‍ കണ്ട വര്‍ഷമായിരുന്നു ഇത്. ഇപ്പോഴിതാ 2022ലെ മികച്ച ടെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഹര്‍ഷ ഭോഗ്ലെ. ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഭോഗ്ലെയുടെ 11 ഉള്‍പ്പെട്ടതെന്നതാണ് കൗതുകം. പരിശോധിക്കാം.

Also Read: IPL 2023: ഗുജറാത്തിനൊപ്പം കപ്പ് നേടി, പക്ഷെ മിനി ലേലത്തില്‍ അണ്‍സോള്‍ഡ്! മൂന്ന് പേരിതാAlso Read: IPL 2023: ഗുജറാത്തിനൊപ്പം കപ്പ് നേടി, പക്ഷെ മിനി ലേലത്തില്‍ അണ്‍സോള്‍ഡ്! മൂന്ന് പേരിതാ

ഉസ്മാന്‍ ഖവാജ-ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ്

ഉസ്മാന്‍ ഖവാജ-ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ്

ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും വെസ്റ്റ് ഇന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റുമാണ് ഭോഗ്ലെയുടെ ടെസ്റ്റ് 11ലെ ഓപ്പണര്‍മാര്‍. ഖവാജ ഇൗ വര്‍ഷം മികച്ച ഫോമിലായിരുന്നു. 11 ടെസ്റ്റില്‍ നിന്ന് 67.50 ശരാശരിയില്‍ 1080 റണ്‍സാണ് ഖവാജ നേടിയത്.

7 മത്സരത്തില്‍ നിന്ന് 687 റണ്‍സാണ് ബ്രാത്ത് വെയ്റ്റിന്റെ സമ്പാദ്യം. 62.45 എന്ന മികച്ച ശരാശരിയില്‍ കളിച്ച താരം രണ്ട് സെഞ്ച്വറിയും 5 ഫിഫ്റ്റിയും നേടി. അണ്ടര്‍റേറ്റഡായിപ്പോകുന്ന താരങ്ങളിലൊരാളാണ് ബ്രാത്ത് വെയ്‌റ്റെന്ന് പറയാം.

Also Read: IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍

ജോ റൂട്ട്, ബാബര്‍ അസം, ജോണി ബെയര്‍സ്‌റ്റോ

ജോ റൂട്ട്, ബാബര്‍ അസം, ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ട് മുന്‍ നായകനും സൂപ്പര്‍ താരവുമായ ജോ റൂട്ടാണ് ടീമിലെ മൂന്നാമന്‍. 15 മത്സരങ്ങളില്‍ നിന്ന് 1098 റണ്‍സുമായി ഇത്തവണത്തെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ റൂട്ട് രണ്ടാം സ്ഥാനത്തുണ്ട്. 45.75 ശരാശരിയില്‍ കളിച്ച റൂട്ട് 5 സെഞ്ച്വറിയും 2 ഫിഫ്റ്റിയും നേടി.

പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് നാലാമന്‍. വിരാട് കോലി മോശം ഫോമിലായതിനാല്‍ ബാബര്‍ ആ സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. 9 മത്സരത്തില്‍ നിന്ന് 73.12 ശരാശരിയില്‍ 1170 റണ്‍സാണ് ബാബര്‍ ഇതുവരെ നേടിയത്. 4 സെഞ്ച്വറിയും 7 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

അഞ്ചാമന്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയാണ്. ടെസ്റ്റിലും ആക്രമണോത്സകത കാഴ്ചവെക്കുന്ന ബെയര്‍‌സ്റ്റോ 10 മത്സരത്തില്‍ നിന്ന് 1061 റണ്‍സാണ് നേടിയിട്ടുള്ളത്. 66.31 ശരാശരിയില്‍ കളിക്കുന്ന താരം 6 സെഞ്ച്വറിയും 1 ഫിഫ്റ്റിയും നേടി.

ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, മാര്‍ക്കോ യാന്‍സന്‍

ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, മാര്‍ക്കോ യാന്‍സന്‍

ആറാം നമ്പറില്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സിനാണ് അവസരം. 15 മത്സരത്തില്‍ നിന്ന് 870 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. നായകനെന്ന നിലയിലും താരം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. 36.25 ശരാശരി സ്റ്റോക്‌സിനുണ്ട്.

റിഷഭ് പന്താണ് ഏഴാമന്‍. ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭ് തന്നെ. 7 മത്സരത്തില്‍ നിന്ന് 680 റണ്‍സാണ് ഈ വര്‍ഷം റിഷഭ് നേടിയത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നത്. എന്നാല്‍ പരിമിത ഓവറിലെ പ്രകടനം മോശം.

മാര്‍ക്കോ യാന്‍സനാണ് എട്ടാമന്‍. ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ പേസറായ യാന്‍സന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്.

Also Read: IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവും

കഗിസോ റബാഡ, നതാന്‍ ലിയോണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍

കഗിസോ റബാഡ, നതാന്‍ ലിയോണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍

ഒമ്പതാം നമ്പറില്‍ കഗിസോ റബാഡക്കാണ് അവസരം. 9 മത്സരത്തില്‍ നിന്ന് 47 വിക്കറ്റാണ് റബാഡ നേടിയത്. ഇതില്‍ 2 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും റബാഡക്കായി. അതിവേഗ പേസറെന്ന നിലയില്‍ എല്ലാവരും ഭയക്കുന്ന താരമാണ് റബാഡ.

10ാമനായി ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണാണ്. 11 മത്സരത്തില്‍ നിന്ന് 47 വിക്കറ്റാണ് ലിയോണ്‍ ഈ വര്‍ഷം വീഴ്ത്തിയത്. ഇതില്‍ 3 അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് 11ാമന്‍. 9 മത്സരത്തില്‍ നിന്ന് 36 വിക്കറ്റാണ് ആന്‍ഡേഴ്‌സന്‍ ഈ വര്‍ഷം വീഴ്ത്തിയത്.

Story first published: Thursday, December 29, 2022, 14:16 [IST]
Other articles published on Dec 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X