IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20യിലെ പ്രകടനങ്ങള്‍ വളരെ മോശമാണ്. 2021, 2022ലെ ടി20 ലോകകപ്പുകളിലെ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വലിയ പ്രതീക്ഷയോടെ പോയ ഇന്ത്യക്ക് കപ്പിലേക്കെത്താനായില്ല.
ഇന്ത്യയുടെ ടി20 ടീമില്‍ വലിയ പൊളിച്ചെഴുത്താണ് ബിസിസി ഐ പദ്ധതിയിടുന്നത്. പരിശീലകരിലടക്കം മാറ്റം കൊണ്ടുവരാനാണ് സാധ്യത. രാഹുല്‍ ദ്രാവിഡിനെ മാറ്റി വിദേശ പരിശീലകനെ ടി20യിലേക്കെത്തിച്ചേക്കുമെന്നാണ് സൂചന.
ഇന്ത്യയുടെ പല സീനിയേഴ്‌സിനെയും ടി20 ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയിരിക്കുകയാണെന്നാണ് സൂചന. സീനിയേഴ്‌സിനെ ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചെന്നാണ് ഇന്‍സൈഡ് സ്‌പോട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ടി20യില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും ചില താരങ്ങളെ തഴഞ്ഞേക്കും. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി-രോഹിത് ശര്‍മ
ഇന്ത്യന്‍ ടീമിലെ വന്മരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. രണ്ട് പേരും മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ളവരാണ്. എന്നാല്‍ ഇരുവരുടെയും പ്രായവും സമീപകാല ഫോമും വിലയിരുത്തി ടി20 ഫോര്‍മാറ്റില്‍ നിന്ന് പതിയെ തഴഞ്ഞേക്കുമെന്നാണ് വിവരം.
രോഹിത് ശര്‍മയെ ടി20യില്‍ നിന്ന് പൂര്‍ണ്ണമായും തഴഞ്ഞേക്കും. വിരാട് കോലിയെ പ്രധാന ടൂര്‍ണമെന്റുകളിലൊഴികെ മറ്റ് ടി20 പരമ്പരകളില്‍ നിന്നെല്ലാം ഒഴിവാക്കാനാണ് സാധ്യത. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് കോലി വിശ്രമം ആവിശ്യപ്പെട്ടത് മറ്റ് ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ്.
ഏകദിന ലോകകപ്പ് 2023ല്‍ നടക്കാനിരിക്കെ രണ്ട് പ്രമുഖ താരങ്ങള്‍ക്കും ടി20യില്‍ കൂടുതല്‍ വിശ്രമം നല്‍കാനാണ് ബിസിസി ഐ ആലോചിക്കുന്നത്.
Also Read:IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

രാഹുലിന്റെ ഭാവി തുലാസില്‍
കെ എല്‍ രാഹുല്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. എന്നാല്‍ മോശം ഫോമിലുള്ള രാഹുലിന്റെ ഫിറ്റ്‌നസും പ്രശ്‌നം. മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന രാഹുലിനെ ടി20യില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നതും ബിസിസി ഐയുടെ പരിഗണനയിലാണ്.
ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം രാഹുലിന് നിര്‍ണ്ണായകമാവും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ വമ്പന്‍ പ്രകടനം കാഴ്ചവെക്കാനാവാത്ത പക്ഷം ടീമില്‍ നിന്ന് തഴയപ്പെട്ടേക്കും. സമീപകാലത്തെ രാഹുലിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്.

ഭുവിക്കും ഷമിക്കും ഇനി അവസരമില്ല
പേസ് നിരയിലും ഇന്ത്യ അഴിച്ചുപണി നടത്തും. സീനിയര്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും ടി20 ടീമില്‍ ഇനി സ്ഥാനം നല്‍കിയേക്കില്ല. രണ്ട് പേരും സീനിയര്‍ താരങ്ങളാണെങ്കിലും പഴയ മികവ് ഇപ്പോള്‍ കാട്ടാന്‍ സാധിക്കുന്നില്ല.
വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധികാത്ത പേസര്‍മാരെ തഴഞ്ഞ് യുവ പേസര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുകയാവും പദ്ധതി. അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, കുല്‍ദീപ് സെന്‍ തുടങ്ങിയവര്‍ക്കെല്ലാം കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ടീം ആലോചിക്കുന്നത്.
2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കി മികച്ച ടീമിനെ കെട്ടിപ്പടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

ആര്‍ അശ്വിനും ഇനി സീറ്റില്ല
ഇന്ത്യ 2022ലെ ടി20 ലോകകപ്പില്‍ അപ്രതീക്ഷിതമായി പരിഗണിച്ച താരമാണ് ആര്‍ അശ്വിന്‍. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അശ്വിന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്ക് അതിവേഗം ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ആവിശ്യം.
വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ അശ്വിന് ഇനി ടി20യില്‍ അവസരം ലഭിച്ചേക്കില്ല. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനും ഇനി സ്ഥാനമുണ്ടാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications