IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 405 താരങ്ങള്‍ പങ്കെടുത്ത ലേലത്തില്‍ 80 താരങ്ങള്‍ക്കാണ് കരാര്‍ ലഭിച്ചത്. മറ്റ് താരങ്ങളെല്ലാം അണ്‍സോള്‍ഡായി.
പ്രമുഖ താരങ്ങളെല്ലാം ഇത്തവണ കരാറിലെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. അണ്‍സോള്‍ഡാവുമെന്ന് കരുതിയിരുന്നവര്‍ക്ക് പോലും കരാര്‍ ലഭിച്ചു. പക്ഷെ വലിയ തുക പ്രതീക്ഷിച്ച ചില താരങ്ങള്‍ക്ക് വലിയ നേട്ടം സ്വന്തമാക്കാനായില്ല.
അതിലൊരാളാണ് കെയ്ന്‍ വില്യംസണ്‍. സമീപകാലത്തായി മോശം ഫോമിലുള്ള വില്യംസണിന് ഇത്തവണ രണ്ട് കോടിയാണ് പ്രതിഫലം ലഭിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് നെഹ്‌റയെ സ്വന്തമാക്കിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്ന വില്യംസണിനെ ഹൈദരാബാദ് എന്തിനാണ് വാങ്ങിയതെന്ന ചോദ്യം ഇതിനോടകം പലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ വില്യംസണിന്റെ ടീമിലെ റോളെന്താണെന്ന് പരിശീലകന്‍ ആശിഷ് നെഹ്‌റ വ്യക്തമാക്കിയിരിക്കുകയാണ്.

മൂന്നാം നമ്പറില്‍ കളിപ്പിക്കാം
അവസാന സീസണിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് വ്യക്തതയില്ലാതിരുന്ന ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറാണെന്ന് പറയാം. വിജയ് ശങ്കന്‍, മാത്യു വേഡ് എന്നിവരെയൊക്കെ മാറി മാറി മൂന്നാം നമ്പറില്‍ പരീക്ഷിച്ച ഗുജറാത്ത് ഇത്തവണ ഈ റോളിലേക്ക് മികച്ചൊരു താരത്തെ തേടിയിരുന്നു.
ഇത്തവണ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് വില്യംസണിനെ സ്വന്തമാക്കിയതെന്നാണ് നെഹ്‌റ സൂചിപ്പിച്ചത്. 'തീര്‍ച്ചയായും വില്യംസണിനെപ്പോലൊരു താരത്തെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്'-സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ നെഹ്‌റ പറഞ്ഞു.

ഹര്‍ദിക്-വില്യംസണ്‍ കൂട്ടുകെട്ട് ഇങ്ങനെ
ടീമിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കപ്പിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനായിരുന്നു. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ള വില്യംസണിന്റെ വരവ് ഹര്‍ദിക്കിന് സഹായമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
'അവസാന സീസണില്‍ മൂന്നാം നമ്പറില്‍ ഒരു തവണയാണ് ഹര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്തത്. അല്ലാത്തപ്പോള്‍ നാലാം നമ്പറിലാവും അവന്‍ കളിക്കുക. വില്യംസണ്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ഹര്‍ദിക്കിന് നാലാം നമ്പറില്‍ കളിക്കാന്‍ സാധിക്കും. ഐപിഎല്‍ തുടങ്ങാന്‍ ഇനിയും സമയമുണ്ട്. അതുകൊണ്ട് ഇപ്പോഴേ അധികമായി ചിന്തിക്കേണ്ട കാര്യമില്ല'-നെഹ്‌റ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ ഫിനിഷറാവുമോ
ടൂര്‍ണമെന്റ് തുടങ്ങുന്നതിനോടനുബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയാകും. ഹര്‍ദിക് ഡൗണ്‍ ഓഡറില്‍ ബാറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. വേറെ ഫിനിഷര്‍മാര്‍ ഗുജറാത്തിനൊപ്പമുള്ളപ്പോള്‍ ഹര്‍ദിക് ആ റോള്‍ ചെയ്യേണ്ട കാര്യമില്ല.
ഓപ്പണറായാലും ആരായാലും നന്നായി ബാറ്റ് ചെയ്താല്‍ എവിടെ കളിച്ചാലും മത്സരത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാനാവും-നെഹ്‌റ കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് ഫിനിഷറായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നാലാം നമ്പറിലാണ് ഹര്‍ദിക് കൂടുതല്‍ വിശ്വസ്തന്‍.

ഇത്തവണയും മികച്ച ടീം
ഇത്തവണയും മികച്ച ടീമുമായാണ് ഗുജറാത്ത് ടൈറ്റന്‍സ് എത്തുന്നത്. കന്നി സീസണിലെ ഗുജറാത്തിന്റെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ശരാശരിയെന്ന് മാത്രമാണ് പറയാനാവുക. ഒത്തിണക്കത്തോടെ കളിക്കാനാവുന്നതാണ് ഗുജറാത്തിന്റെ ശക്തി.
എന്നാല്‍ അവസാന സീസണിലെ ടീമിന്റെ മാച്ച് വിന്നര്‍മാരായ താരങ്ങളുടെ ഇത്തവണത്തെ ഫോമാണ് കണ്ടറിയേണ്ടത്. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരുടെ ഫിനിഷിങ് മികവാണ് എടുത്തു പറയേണ്ടത്. ഇത്തവണ ഇതില്‍ ആര്‍ക്കൊക്കെ മികവ് കാട്ടാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കാണാം.
Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പ്രശ്‌നം
അവസാന സീസണിലെ ആദ്യ മത്സരങ്ങളില്‍ ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലിനൊപ്പം വൃദ്ധിമാന്‍ സാഹകൂടി വന്നതോടെയാണ് ഓപ്പണിങ് ക്ലിക്കായത്. എന്നാല്‍ അവസാന മത്സരങ്ങളിലെല്ലാം സാഹ ഫ്‌ളോപ്പായിരുന്നു.
ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള സാഹ ആഭ്യന്തര ക്രിക്കറ്റും കളിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സാഹയെ ഇപ്പോഴും ഓപ്പണിങ്ങില്‍ വിശ്വസിക്കുന്നത് ഗുജറാത്തിന് തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications