For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

ലോക ക്രിക്കറ്റിലെ പല പ്രമുഖ ഇതിഹാസങ്ങളും കളിച്ചിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ കൂടുതല്‍ കിരീടം നേടിയ ടീം. ലോക ക്രിക്കറ്റിലെ പല പ്രമുഖ ഇതിഹാസങ്ങളും കളിച്ചിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്.

എന്നാല്‍ അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച് തുടങ്ങിയ മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ചത് രോഹിത് ശര്‍മയാണ്. മുംബൈയെ മുംബൈയാക്കിയതിന് പിന്നില്‍ രോഹിത്തിന്റെ പങ്ക് വളരെ വലുതാണ്.

രോഹിത്തിന്റെ താരമെന്ന നിലയിലെ വളര്‍ച്ചക്ക് പിന്നിലും മുംബൈയുടെ കരുത്തുറ്റ പിന്തുണയുണ്ടെന്ന് പറയാം. മുംബൈയുടെ എക്കാലത്തെയും ബെസ്റ്റ് പ്ലേയിങ് 11 പരിശോധിച്ചാല്‍ അതില്‍ ആരൊക്കെയാവും ഉള്‍പ്പെടുക? പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സനത് ജയസൂര്യ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സനത് ജയസൂര്യ

ലോക ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സനത് ജയസൂര്യയും. സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിലൂടെ ലോക ക്രിക്കറ്റിന്റെ വിസ്മയമായി മാറിയപ്പോള്‍ ശ്രീലങ്കന്‍ ടീമിന്റെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജയസൂര്യ.

ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന ജയസൂര്യയും ക്ലാസിക് ബാറ്റിങ്ങുകൊണ്ട് അത്ഭുതപ്പെടുത്തുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് അത്ര പെട്ടെന്നൊന്നും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്.

സച്ചിന്‍ 78 ടി20കള്‍ മുംബൈക്കൊപ്പം കളിച്ച് 2334 റണ്‍സാണ് നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 13 ഫിഫ്റ്റിയും ഉള്‍പ്പെടും. ജയസൂര്യ 30 ഐപിഎല്ലില്‍ നിന്ന് 768 റണ്‍സാണ് നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 4 ഫിഫ്റ്റിയും ഉള്‍പ്പെടും.

Also Read: IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

രോഹിത് ശര്‍മ (c), സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ്

രോഹിത് ശര്‍മ (c), സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ്

ടീമിന്റെ നായകനും ഓപ്പണറുമായി രോഹിത് ശര്‍മയാണുള്ളത്. അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. 2011ല്‍ മുംബൈയിലേക്കെത്തി 2013ലാണ് രോഹിത് മുംബൈയുടെ നായകനാവുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലും ഗംഭീര റെക്കോഡുള്ള രോഹിത് ഇപ്പോള്‍ ഓപ്പണറെന്ന നിലയിലാണ് കളിക്കുന്നത്.

നാലാം നമ്പറില്‍ അമ്പാട്ടി റായിഡു, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആര് വേണമെന്നതാണ് ചോദ്യം. ഇതില്‍ വെടിക്കെട്ട് ബാറ്റിങ് മികവും മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാനുള്ള കഴിവും വിലയിരുത്തി സൂര്യകുമാര്‍ യാദവിന് അവസരം നല്‍കാം.

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ ഒറ്റക്ക് മുംബൈയെ വിജയത്തിലേക്കെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്. ഇത്തവണയും മുംബൈ നിരയില്‍ ശക്തമായ സാന്നിധ്യമായി സൂര്യകുമാറുണ്ട്.

അഞ്ചാം നമ്പറില്‍ കറെന്‍ പൊള്ളാര്‍ഡിനാണ് അവസരം. ടീമിന്റെ വൈസ് ക്യാപ്റ്റനായ പൊള്ളാര്‍ഡ് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം കൂടിയാണ്. ഒറ്റക്ക് ടീമിനെ പൊള്ളാര്‍ഡ് നിരവധി തവണ വിജയത്തിലെത്തിച്ചിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്

ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്

ആറാം നമ്പറില്‍ ഫിനിഷറായി പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഫിനിഷറെന്ന നിലയില്‍ മുംബൈക്കൊപ്പം മികച്ച റെക്കോഡുള്ള താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കന്‍. 14ാം സീസണിന് ശേഷം മുംബൈ വിട്ട ഹര്‍ദിക് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്.

ക്രുണാല്‍ പാണ്ഡ്യയാണ് ഏഴാമന്‍. സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാലും മുംബൈക്കായി നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുണ്ട്. അവസാന സീസണില്‍ മുംബൈ വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു ക്രുണാലുണ്ടായിരുന്നത്.

എട്ടാമനായി ഹര്‍ഭജന്‍ സിങ്ങിനാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന്‍ മുംബൈയെ നയിച്ചിട്ടുള്ള താരമാണ്. പിന്നീട് ടീം വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനായും ഹര്‍ഭജന്‍ കളിച്ചു. മുംബൈ ടീമിന്റെ വളര്‍ച്ചയില്‍ ഭാജിയുടെ പങ്ക് വലുതാണ്.

Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

മിച്ചല്‍ മഗ്ലെനഗന്‍, ജസ്പ്രീത് ബുംറ, ലസിസ് മലിംഗ

മിച്ചല്‍ മഗ്ലെനഗന്‍, ജസ്പ്രീത് ബുംറ, ലസിസ് മലിംഗ

മുംബൈയുടെ സ്റ്റാര്‍ പേസര്‍മാരിലൊരാളായിരുന്നു കിവീസ് പേസര്‍ മിച്ചല്‍ മക്ലെനഗന്‍. പവര്‍പ്ലേയിലെ രോഹിത്തിന്റെ വജ്രായുധമായിരുന്നു താരം.

യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ജസ്പ്രീത് ബുംറയാണ് 10ാമന്‍. മുംബൈയിലൂടെ വളര്‍ന്ന താരമാണ് ബുംറ. ഇന്ന് ഇന്ത്യയുടെയും പേസ് നിരയിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം.

11ാമനായി ലസിത് മലിംഗയാണുള്ളത്. യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടുന്ന മലിംഗ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്ന ബൗളര്‍മാരിലൊരാളാണ്. ഐപിഎല്ലിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് മലിംഗയെന്ന് പറയാം.

Story first published: Monday, December 26, 2022, 14:35 [IST]
Other articles published on Dec 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+