IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ഇന്ത്യന്‍ ടീമിന്റെ പടയൊരുക്കം ശ്രീലങ്കന്‍ പരമ്പരയോടെ ആരംഭിക്കുകയാണ്. 2013ന് ശേഷം ഐസിസി ട്രോഫി നേടാത്ത ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടേണ്ടതായുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ശ്രീലങ്ക നിസാരക്കാരല്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച സിംഹള വീര്യം ഇന്ത്യക്ക് മുന്നില്‍ മുന്നറിയിപ്പായുണ്ട്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ശ്രീലങ്ക.
ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ടീം തിരഞ്ഞെടുപ്പ് നിശ്ചയിക്കപ്പെടുന്നതില്‍ ഇനിയുള്ള പ്രകടനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഇന്ത്യയുടെ എല്ലാ താരങ്ങള്‍ക്കും ഇനിയുള്ള മത്സരങ്ങളില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ചില ഇന്ത്യന്‍ താരങ്ങള സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഏകദിന ഫോര്‍മാറ്റിലെ ഇവരുടെ ഭാവി നിശ്ചയിക്കപ്പെടുന്നതില്‍ പോലും നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള പരമ്പരയാണിത്.
ഇത്തരത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നിര്‍ണ്ണായകമായി മാറാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യകുമാറിനെ എബി ഡിവില്ലിയേഴ്‌സിനോടൊപ്പമാണ് താരതമ്യം ചെയ്യപ്പെടുന്നത്.
ഭയമില്ലാതെ കളിക്കുന്ന സൂര്യകുമാര്‍ ഇന്ത്യയുടെ ടി20യിലെ വിശ്വസ്തനാണ്. നാലാം നമ്പറില്‍ സൂര്യയുടെ സ്ഥാനം മറ്റാരും മോഹിക്കേണ്ട. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ സൂര്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഏകദിന ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരമെന്ന നിലയിലേക്ക് സൂര്യകുമാര്‍ എത്തേണ്ടിയിരിക്കുന്നു.
അതുകൊണ്ട് തന്നെ താരത്തെ സംബന്ധിച്ച് ശ്രീലങ്കന്‍ പരമ്പര വളരെ നിര്‍ണ്ണായകമാണ്. പ്രധാനമായും ശ്രേയസ് അയ്യരുമായാണ് സൂര്യ മത്സരിക്കുന്നത്. ഏകദിനത്തില്‍ ശ്രേയസ് സൂര്യയെക്കാള്‍ ഒരുപടി മുന്നിലാണ്.
വിക്കറ്റ് കാത്ത് സ്ഥിരതയോടെ കളിക്കാന്‍ സൂര്യകുമാറിനാവും. സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന താരമെന്ന വിശേഷണം ശ്രേയസിന് നല്‍കാം. കെ എല്‍ രാഹുലും മധ്യനിരയില്‍ അവസരം തേടുന്ന സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് വലിയ പ്രകടനം കാഴ്ചവെക്കാത്ത പക്ഷം ഏകദിന ടീമില്‍ തുടരുക പ്രയാസം.
Also Read: IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

ഉമ്രാന്‍ മാലിക്
ഇന്ത്യയുടെ യുവ പേസറെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉമ്രാന്‍ മാലിക്. അതിവേഗ പേസുകൊണ്ടാണ് ഉമ്രാന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. നെറ്റ്‌സ് പരിശീലനത്തില്‍ 160ന് മുകളില്‍ വേഗം കുറിച്ച താരമാണ് ഉമ്രാന്‍.
എന്നാല്‍ മികച്ച ലൈനോ ലെങ്‌തോ അവകാശപ്പെടാനാവാത്ത താരം തല്ലുകൊള്ളി ബൗളറെന്ന വിശേഷണത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ചീത്തപ്പേര് മാറ്റാനാവാത്ത പക്ഷം ഉമ്രാന് ടീമിലെ സ്ഥിര സാന്നിധ്യമാവുക അസാധ്യം.
ഈ സാഹചര്യത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഉമ്രാനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. 2023ലെ ഏകദിന ലോകകപ്പില്‍ പരിഗണിക്കപ്പെടണമെങ്കില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള മികച്ച പ്രകടനം ഉമ്രാന്‍ കാഴ്ചവെക്കേണ്ടിയിരിക്കുന്നു.
സമീപകാലത്ത് ഭേദപ്പെട്ട പ്രകടനം നടത്തുന്ന ഉമ്രാന്‍ ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിവേഗ പേസര്‍മാര്‍ കുറവായതിനാല്‍ ഉമ്രാനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ടി20യില്‍ ഇന്ത്യയുടെ നായകനായ ഹര്‍ദിക്കിന് ഏകദിനത്തിലും നായകസ്ഥാനം നല്‍കുന്നത് ബിസിസി ഐയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിന് ലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്.
രോഹിത് ശര്‍മ ഇന്ത്യയെ ഏകദിനത്തില്‍ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഹര്‍ദിക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിന് നായകനെന്ന നിലയിലുള്ള പക്വതയുള്ള പ്രകടനം കാഴ്ചവെക്കേണ്ടിയിരിക്കുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹര്‍ദിക് നടത്തുന്ന പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications