വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വിദേശ ലീഗില്‍ പോവേണ്ട', ധോണിക്കടക്കം ബിസിസി ഐയുടെ 'പൂട്ട്', കര്‍ശന നിര്‍ദേശം

ഐപിഎല്ലിനോട് വിദേശ താരങ്ങളെല്ലാം സഹകരിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതിന് ബിസിസി ഐ അനുമതി നല്‍കാറില്ല

1

ലോക ക്രിക്കറ്റില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യ. സാമ്പത്തികമായും പ്രകടനത്തിന്റെ കാര്യത്തിലും ആരാധക പിന്തുണയിലുമെല്ലാം ഇന്ത്യ മുന്‍നിരയില്‍ത്തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് എപ്പോഴും വലിയ പ്രാധാന്യവും ലോക ക്രിക്കറ്റില്‍ ലഭിക്കാറുണ്ട്. ഇപ്പോള്‍ ലീഗ് ക്രിക്കറ്റുകള്‍ക്ക് വലിയ ആരാധക പിന്തുണയുള്ള കാലമാണ്. ബിസിസി ഐയുടെ ഐപിഎല്‍ വലിയ ആരാധക പിന്തുണയുള്ള ലീഗാണ്.

ബിബിഎല്‍, സിപിഎല്‍, പിഎസ്എല്‍ തുടങ്ങി ഒട്ടുമിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് കീഴിലും ലീഗ് ടൂര്‍ണമെന്റുകള്‍ നടക്കാറുണ്ട്. ഐപിഎല്ലിനോട് വിദേശ താരങ്ങളെല്ലാം സഹകരിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതിന് ബിസിസി ഐ അനുമതി നല്‍കാറില്ല. വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമാണ് ഇതിനായി എന്‍ഒസി അനുവദിക്കാറ്.

ASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന്‍ പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കുംASIA CUP: പാക് ടീമിന് ഞെട്ടല്‍, ഷഹീന്‍ പരിക്കിന്റെ പിടിയില്‍, ടൂര്‍ണമെന്റ് നഷ്ടമായേക്കും

1

സൂപ്പര്‍ താരങ്ങളിലാര്‍ക്കും ബിസിസി ഐ എന്‍ഒസി അനുവദിക്കാറില്ല. ഇപ്പോഴിതാ വിരമിച്ച താരങ്ങള്‍ക്ക് പരിശീലകന്‍ അല്ലെങ്കില്‍ ഉപദേഷ്ടാവ് റോളില്‍ പ്രവര്‍ത്തിക്കുന്നതിനും പൂട്ടിട്ടിരിക്കുകയാണ് ബിസിസി ഐ. ഐഎല്‍ടി20 ലീഗ്, സിഎസ്എ ടി20 ലീഗ് എന്നിവയിലെല്ലാം ഇന്ത്യയുടെ മുന്‍ താരങ്ങള്‍ പരിശീലകരായും ഉപദേഷ്ടാവായും എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു താരത്തിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന കര്‍ശന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2

ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു ടീമിനെ ഇറക്കുന്നുണ്ട്. ഇതിന് പിന്നാലെ എംഎസ് ധോണി ഈ ടീമിന്റെ ഉപദേഷ്ടാവായി എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇത്തരത്തില്‍ യാതൊരു അനുമതിയും ബിസിസിഐ നല്‍കിയിട്ടില്ലെന്നും ബിസിസി ഐ മുതിര്‍ന്ന വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥര്‍ മറ്റ് രാജ്യത്തെ ക്രിക്കറ്റ് ലീഗുകളിലും സജീവമായതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ മറ്റ് ലീഗുകളിലേക്ക് കൂടുതല്‍ സജീവമാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കാരിബീയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമകള്‍ ടീമുകളെ ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ടീമുകള്‍ക്ക് കീഴില്‍ ഐപിഎല്ലില്‍ കളിക്കുന്ന പ്രമുഖ ഇന്ത്യന്‍ താരങ്ങളെ ഇത്തരത്തില്‍ മറ്റ് ലീഗുകളിലേക്കെത്തിക്കാന്‍ സാധ്യത കൂടുതലാണ്.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

3


അത് മറ്റ് ലീഗുകള്‍ക്ക് കൂടുതല്‍ ആരാധക പിന്തുണയും നല്‍കും. ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്താല്‍ സ്‌റ്റേഡിയത്തിലേക്കും കൂടുതല്‍ ആളുകളെത്തും. ഇതെല്ലാം മുന്നില്‍ക്കണ്ട് ഇന്ത്യന്‍ താരങ്ങളെ കളിപ്പിക്കാനുള്ള ശ്രമം വിദേശ ലീഗ് ടീമുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനോട് ശക്തമായി നോ പറഞ്ഞിരിക്കുകയാണ് ബിസിസി ഐ.

4

ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്‍ മത്സരങ്ങളുമായി ആവിശ്യത്തിലധികം മത്സരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങള്‍ വിദേശ മത്സരങ്ങള്‍ കളിക്കേണ്ടന്നാണ് ബിസിസി ഐ പറയുന്നത്. ഇത് ഏറെക്കുറെ ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യുന്ന നിലപാടാണെന്ന് പറയാം. ഇന്ത്യന്‍ താരങ്ങളുടെ കായിക ക്ഷമതക്ക് പ്രാധാന്യം നല്‍കുമ്പോള്‍ അവര്‍ വിദേശ ലീഗുകളില്‍ കളിക്കാതിരിക്കുന്നതാവും നന്നാവുക.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

5

ഇന്ത്യന്‍ താരങ്ങള്‍ മറ്റ് ലീഗുകളിലേക്ക് പോകുന്നത് മറ്റ് ലീഗുകളുടെ വളര്‍ച്ചക്കും ഐപിഎല്ലിനോട് മത്സരിക്കാവുന്ന തരത്തിലേക്ക് വളരുവാനും സാധ്യതയുണ്ട്. ഇതും ബിസിസിഐ പരിഗണിച്ചരിക്കാം. നിലവില്‍ നമ്പര്‍ വണ്‍ ടൂര്‍ണമെന്റ് ഐപിഎല്ലാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള ആരാധക പിന്തുണയാണ് ഇതിന് കാരണം. നിലവില്‍ ഇന്ത്യയുടെ ചില താരങ്ങള്‍ കൗണ്ടി കളിക്കാറുണ്ട്. വനിതാ താരങ്ങളെ ബിബിഎല്‍ കളിക്കാനും അനുവദിക്കാറുണ്ട്.

Story first published: Saturday, August 13, 2022, 17:14 [IST]
Other articles published on Aug 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X