വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌ന മടങ്ങിവരും! പക്ഷെ ഐപിഎല്ലിലൂടെയാവില്ല, പ്രവചിച്ച് മുന്‍ താരം

കഴിഞ്ഞ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങുവരവുണ്ടാവുമോ? ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. 2021ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്.

പ്ലീസ്, കംബാക്ക്! വിരമിച്ചവരില്‍ ഫാന്‍സ് ആഗ്രഹിക്കുന്നത് ഇവരുടെ മടങ്ങിവരവ്പ്ലീസ്, കംബാക്ക്! വിരമിച്ചവരില്‍ ഫാന്‍സ് ആഗ്രഹിക്കുന്നത് ഇവരുടെ മടങ്ങിവരവ്

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റെയ്‌ന കളിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നെങ്കിലും ലേലത്തില്‍ തഴയപ്പെട്ടത് വലിയ ഷോക്ക് തന്നെയായിരുന്നു. റെയ്‌നയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

1

2021ലെ ഐപിഎല്ലിനു ശേഷം സുരേഷ് റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയിരുന്നു. എങ്കിലും മെഗാ ലേലത്തില്‍ സിഎസ്‌കെ തന്നെ 'ചിന്നത്തലയെ' തിരികെ വാങ്ങുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റെയ്‌നയ്ക്കു വേണ്ടി സിഎസ്‌കെ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. മാത്രമല്ല രണ്ടു പുതിയ ടീമുകള്‍ കൂടി ലീഗിലേക്കു വന്നിട്ടും ആരും വാങ്ങാതിരുന്നതോടെ അദ്ദേഹം അണ്‍സോള്‍ഡായി മാറുകയായിരുന്നു.

2

മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായെങ്കിലും ഏതെങ്കിലും ടീമിലൂടെ പകരക്കാരില്‍ ഒരാളായി സുരേഷ് റെയ്‌ന മടങ്ങിവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. സീസണിനു മുമ്പും ടൂര്‍ണമെന്റിനിടെയും ചില കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു നഷ്ടമായിരുന്നെങ്കിലും ആരും ന്നെ റെയ്‌നെ ടീമിലേക്കു കൊണ്ടുവരാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ അദ്ദേഹത്തിന്റെ ഐപിഎല്‍ പ്രതീക്ഷയും പൂര്‍ണമായി അസ്തമിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ അവനില്ലെങ്കില്‍ എതിര്‍ ടീം നൃത്തം ചെയ്യും! സ്റ്റാര്‍ ബാറ്ററെ പുകഴ്ത്തി സ്റ്റൈറിസ്

3

എന്നാല്‍ സുരേഷ് റെയ്‌നയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇനിയും സംഭവിക്കാമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. സൗത്താഫ്രിക്കയില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ആരംഭിക്കാനിരിക്കുന്ന സിഎസ്എ ടി20 ലീഗിലെ ടീമുകളുടെ ലേലം അടുത്തിടെ നടന്നിരുന്നു. ലീഗിലെ ആറു ഫ്രാഞ്ചൈസികളുടെയും ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഐപിഎല്ലിലെ ആറു ടീമുകളുടെ ഉടമകളാണ്. ഇതോടെ ഒരു മിനി ഐപിഎല്‍ തന്നെയായി സൗത്താഫ്രിക്കയിലെ ടി20 ലീഗ് മാറിയിരിക്കുകയാണ്.

4

സൗത്താഫ്രിക്കയിലെ ടി20 ലീഗിലേക്കു ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ വരവ് സുരേഷ് റെയ്‌നയുടെ സാധ്യതകളും വര്‍ധപ്പിച്ചിരിക്കുകയാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. സിഎസ്എ ടി20 ലീഗിലെ ആറു മുഴുവന്‍ ടീമുകളെയും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ വാങ്ങിയതിനാല്‍ അതു പൂര്‍ണമായും ഇന്ത്യന്‍ ലീഗായി മാറിക്കഴിഞ്ഞു. യുഎഇ ടി20 ലീഗിലും ഇന്ത്യന്‍ ഫ്രാഞ്ചൈസികളുണ്ട്.
ഈ തരത്തില്‍ ഇതു വളര്‍ന്നു കൊണ്ടിരിക്കുകയാണെങ്കില്‍ തങ്ങളുടെ കളിക്കാര്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ കളിക്കണമെന്നു ഫ്രാഞ്ചൈസികളും ആഗ്രഹിച്ചേക്കും. സുരേഷ് റെയ്‌ന ഉറപ്പായിട്ടും കളിക്കുമെന്ന് താന്‍ കരുതുന്നതായും ആകാശ് ചോപ്ര വ്യക്തമാക്കി.

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

5

സിഎസ്എ ടി20 ലീഗുള്‍പ്പെടെയുള്ളവയില്‍ ഇന്ത്യയുടെ കുറച്ചു താരങ്ങള്‍ വൈകാതെ തന്നെ കളിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഐപിഎല്ലില്‍ കളിക്കാതിരിക്കുന്ന താരങ്ങള്‍ മറ്റു ലീഗുകള്‍ക്കായി ലഭ്യവുമാണ്. പക്ഷെ സുരേഷ് റെയ്‌നയുടേത് വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കേസ് തന്നെയാണ്. ഒരുപാട് പേര്‍ അദ്ദേഹത്തിനു വേണ്ടി കൂടുതല്‍ പണം മുടക്കാന്‍ ആഗ്രഹിച്ചേക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ ഒരാളാണ് റെയ്‌ന. മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം 205 മല്‍സരങ്ങളില്‍ നിന്നും 5528 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Friday, July 22, 2022, 13:14 [IST]
Other articles published on Jul 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X