വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ഇന്ത്യയുടെ പുതിയ തുറുപ്പുചീട്ട് അവന്‍ തന്നെ!- യോര്‍ക്കര്‍ കിങിനെ പുകഴ്ത്തി ലക്ഷ്മണ്‍

നടരാജനെയാണ് ലക്ഷ്മണ്‍ പ്രശംസിച്ചത്

യുഎഇയില്‍ അരങ്ങേറിയ ഐപിഎല്ലിന്റെ 13ാം സീസണിലെ കണ്ടെത്തലുകളിലൊന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നാടരാജന്‍. യോര്‍ക്കറുകള്‍ എറിഞ്ഞ് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയ നടരാജനെ മുന്‍ താരങ്ങളുള്‍പ്പെടെയുള്ള പ്രശംസ കൊണ്ടു മൂടിയിരുന്നു. ഓസ്ട്രലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലും ഇതോടെ അദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നു. ഇപ്പോഴിതാ നടരാജനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകനും മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ വിവിഎസ് ലക്ഷ്മണ്‍.

1

ഇന്ത്യയുടെ പുതിയ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി നടരാജന്‍ മാറുമെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ടി20 ഫോര്‍മാറ്റില്‍ മാത്രമല്ല ഇന്ത്യ വേദിയാവുന്ന അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിലും താരം കസറുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പ് 2021ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ ഡെത്ത് ഓവറില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ ശേഷിയുള്ള ഒരു ബൗളറെ ആവശ്യമാണ്. മുഹമ്മദ് ഷമി, നവദീപ് സെയ്‌നി എന്നിവരെപ്പോലുള്ളവര്‍ ഡെത്ത് ഓവറുകളില്‍ ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യുന്നത് മഹത്തായ കാര്യമാണ്. ഇടംകൈയന്‍ ബൗളറായതിനാല്‍ ടീമിലെ എക്‌സ് ഫാക്ടറായി നടരാജന്‍ മാറുമെന്നും ലക്ഷ്മണ്‍ വിലയിരുത്തി.

IPL: അടുത്ത സീസണില്‍ സിഎസ്‌കെ നിരയില്‍ വേണ്ടാത്തവര്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ചോപ്രIPL: അടുത്ത സീസണില്‍ സിഎസ്‌കെ നിരയില്‍ വേണ്ടാത്തവര്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ചോപ്ര

Ind vs Aus: രോഹിത് ഇല്ലെങ്കിലും ഓക്കെ! പക്ഷെ കോലി അങ്ങനെയല്ല, ടെസ്റ്റില്‍ ഇന്ത്യ പതറുമെന്നു ചോപ്രInd vs Aus: രോഹിത് ഇല്ലെങ്കിലും ഓക്കെ! പക്ഷെ കോലി അങ്ങനെയല്ല, ടെസ്റ്റില്‍ ഇന്ത്യ പതറുമെന്നു ചോപ്ര

കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം യോര്‍ക്കറുകള്‍ എറിഞ്ഞ ബൗളറായിരുന്ന നടരാജന്‍ ബൗണ്‍സറുകളിലൂടെയും എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള വമ്പന്‍ താരങ്ങളെ പുറത്താക്കാനും നടരാജന് കഴിഞ്ഞിരുന്നു.

2

യോര്‍ക്കറുടെ പേരിലാണ് നടരാജന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും താരം നിരവധി യോര്‍ക്കറുകള്‍ എറിഞ്ഞിരുന്നു. ബൗളിങില്‍ ഒരുപാട് വാരിയേഷനുകള്‍ വരുത്താന്‍ ശേഷിയുള്ള ബൗളര്‍ കൂടിയാണ് അവന്‍. പക്ഷെ ഐപിഎല്ലില്‍ നടരാജന്‍ അതു അങ്ങനെ ഉപയോഗിച്ചിട്ടില്ല. മൂര്‍ച്ചയുള്ള ബൗണ്‍സറും വേഗം കുറഞ്ഞ ബോളും ഓഫ് കട്ടറുമെല്ലാം അവന്റെ പക്കലുണ്ട്. ന്യൂബോള്‍ കൊണ്ട് വിക്കറ്റെടുക്കാനുള്ള ശേഷിയും നടരാജനുണ്ടെന്നു ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

എറിയാന്‍ ബുട്ടിമുട്ടാണെന്നു നമ്മള്‍ കരുതുന്ന യോര്‍ക്കറുകള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നടരാജന്‍ പരീക്ഷിക്കുന്നത്. ഐപിഎല്ലില്‍ വളറെ സ്ഥിരതയോടെ ഇതാവര്‍ത്തിക്കാനും അവനു കഴിഞ്ഞു. ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കി ക്ലീന്‍ ബൗള്‍ഡാക്കിയതായിരുന്നു നടരാജന്റെ ഏറ്റവും മികച്ച പ്രകടനമെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 18, 2020, 18:00 [IST]
Other articles published on Nov 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X