വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021ലെ ടി20 ലോകകപ്പില്‍ ഇവര്‍ ഇന്ത്യന്‍ ടീമില്‍, ഇത്തവണ പുറത്താവും!

ഒക്ടോബറിലാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്

ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയിലായിരുന്നു ടി20 ലോകകപ്പ് അരങ്ങേറിയത്. ഈ വര്‍ഷം ഇതേ സമയത്തു തന്നെ ഓസ്‌ട്രേലിയയില്‍ മറ്റൊരു ലോകകപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ വലിയ പ്രതീക്ഷയോടെയായിരുന്നു വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ ഇറങ്ങിയത്. ഐപിഎല്ലിന്റെ രണ്ടാംപാദം യുഎഇയില്‍ അവസാനിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ടി20 ലോകകപ്പും വന്നത്. ഇതു ഇന്ത്യക്കു വലിയ പ്ലസ് പോയിന്റാവുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

1

കിരീട ഫേവറിറ്റുകളില്‍ മുന്നിലും ഇന്ത്യ തന്നെയായിരുന്നു. പക്ഷെ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യ പുറത്താവുകയായിരുന്നു. ഇത്തവണ കോലിക്കു പകരം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ടൂര്‍ണമെന്റ് കളിക്കാന്‍ പോവുന്നത്. കഴിഞ്ഞ ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ചില താരങ്ങള്‍ക്കു ഇത്തവണ അവസരം ലഭിക്കാനിടയില്ല. ആരൊക്കെയാവും ഈ താരങ്ങളെന്നു നമുക്കു നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരമാണ് ഇഷാന്‍ കിഷന്‍. പക്ഷെ വരാനിരിക്കുന്ന ലോകകപ്പില്‍ അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചേക്കില്ല. റിഷഭ് പന്തിനു പിറകിലായി റിസര്‍വ് വിക്കറ്റ് കീപ്പറായിട്ടായിരുന്നു ഇഷാന്‍ കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ ടീമില്‍ ഇടം നേടിയത്. പക്ഷെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ താരത്തെ ലോകകപ്പ് സംഘത്തിലുള്‍പ്പെടുത്തുമോയെന്ന കാര്യം സംശയമാണ്.
ഇഷാനു പകരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഒരുപക്ഷെ ലോകകപ്പ് ടീമിലേക്കു വിളി വന്നേക്കും. കൂടാതെ കെഎല്‍ രാഹുലും വിക്കറ്റ് കാക്കാന്‍ ശേഷിയുള്ള താരമാണെന്നതും ഇഷാന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇത്തവണ സ്ഥാനം നഷ്ടപ്പെടാനിടുയുള്ള മറ്റൊരാള്‍. യഎഇയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം ബൗളിങില്‍ നിരാശപ്പെടുത്തിയിരുന്നു. അതിനു ശേഷം ഷമി ഇന്ത്യക്കു വേണ്ടി അധികം ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല.
ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി പവര്‍പ്ലേയില്‍ ഉജ്ജ്വല ബൗളിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. പക്ഷെ ഡെത്ത് ഓവറുകളില്‍ ഷമി പ്രതീയ്‌ക്കൊത്ത പ്രകടനം നടത്തുന്നില്ല. ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍ തുടങ്ങിയ മികച്ച യുവതാരങ്ങള്‍ രംഗത്തുള്ളതിനാല്‍ തന്നെ ഷമിയെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്തിരുത്തിയേക്കും.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് സാന്നിധ്യമായിരുന്നു സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മിന്നുന്ന ഫോമിലുള്ള യുസ്വേന്ദ്ര ചാഹലിനെപ്പോലും തഴഞ്ഞായിരുന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അശ്വിന്‍ ടി20 ലോകകപ്പിലൂടെ ടീമിലേക്കു തിരികെയെത്തിയത്. ലോകകപ്പിലെ മോശല്ലാത്ത പ്രകടനത്തെ തുടര്‍ന്നു പിന്നീട് നടന്ന ടി20 പരമ്പരകളിലും അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു.

5

പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അത്ര മികച്ച പ്രകടനമല്ല അശ്വിന്‍ നടത്തുന്നത്. നല്ല ഇക്കോണമി റേറ്റില്‍ അദ്ദേഹം ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ അധികം ലഭിക്കുന്നില്ലെന്നത് പോരായ്മയാണ്. മാത്രമല്ല അശ്വിനേക്കാള്‍ നന്നായി കുല്‍ദീപ് യാദവ് ബൗള്‍ ചെയ്യുന്നതും ഐപിഎല്ലില്‍ കാണാന്‍ കഴിഞ്ഞു. വരാനിരിക്കുന്ന ലോകകപ്പില്‍ ചാഹലും കുല്‍ദീപും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചേക്കും.

രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായികുന്നു ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അത്ര മികച്ച ഫോമില്‍ അല്ലാതിരുന്നിട്ടും താരത്തെ ലോകകപ്പിലുള്‍പ്പെടുത്തയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോടൊപ്പമാണ് ചാഹര്‍. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനു കഴിയുന്നില്ല. പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളും ചാഹറിനു ലഭിക്കുന്നില്ല. രവി ബിഷ്‌നോയ് ഉള്‍പ്പെടെയുള്ളവര്‍ മല്‍സരരംഗത്തുള്ളതിനാല്‍ ചാഹറിനെ ടി20 ലോകകപ്പിനുള്ള ടീമിലേക്കു പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

മിസ്റ്ററി സ്പിന്നറെന്ന വിശേഷണവുമായി കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെത്തി ദുരന്തമായി മാറിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. ലോകകപ്പില്‍ കളിച്ച ഒരു മല്‍സരത്തിലും ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ വരുണിനെ പുറത്തിരുത്തി അശ്വിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ദയനീയ പ്രകടനമാണ് വരുണിന്റേത്. വിക്കറ്റുകളെടുക്കാന്‍ പാടുപെടുന്ന താരത്തിനു മികച്ച ഇക്കോണമി റേറ്റും നിലനിര്‍ത്താന്‍ കഴിയുന്നില്ല. വൈകാതെ തന്നെ കെകെആര്‍ ടീമിലും വരുണിനു സ്ഥാനം നഷ്ടമായേക്കും. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വരുണ്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയില്ല.

Story first published: Sunday, May 1, 2022, 14:14 [IST]
Other articles published on May 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X