വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിഷഭുണ്ടാവില്ല! ഡല്‍ഹി ആരെ പകരക്കാരനാക്കും? വിളികാത്ത് അഞ്ചുപേര്‍

കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭിന് മാസങ്ങളോളം വിശ്രമം വേണ്ടിവന്നേക്കും

1

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ താരലേലവും പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെ ഇറങ്ങാനിരുന്ന ഡല്‍ഹിക്ക് അപ്രതീക്ഷിതമായാണ് നായകന്‍ റിഷഭ് പന്തിന്റെ വാഹനാപകടം വില്ലനായത്.

കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭിന് മാസങ്ങളോളം വിശ്രമം വേണ്ടിവന്നേക്കും. ഇത്തവണത്തെ ഐപിഎല്‍ റിഷഭ് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. റിഷഭിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിയെ നയിച്ചേക്കുമെന്നാണ് വിവരം.

എന്നാല്‍ റിഷഭിന്റെ പകരക്കാരനായി ആരെയാവും ഡല്‍ഹി ടീമിലേക്കെത്തിക്കുക. ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്ന റിഷഭിന് പകരം വെക്കാന്‍ സാധിക്കുന്ന മികച്ച താരങ്ങളൊന്നും ഇപ്പോള്‍ പുറത്തില്ലെന്നതാണ് വസ്തുത. നിലവില്‍ ഡല്‍ഹിക്ക് റിഷഭിന്റെ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: 2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐAlso Read: 2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐ

ബാബ ഇന്ദ്രജിത്

ബാബ ഇന്ദ്രജിത്

അണ്‍ക്യാപ്പഡ് വിക്കറ്റ് കീപ്പറായ ബാബ ഇന്ദ്രജിത്താണ് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഇന്ദ്രജിത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 52, ലിസ്റ്റ് എ ക്രിക്കറ്റില്‍ 45 ശരാശരിയും ഇന്ദ്രജിത്തിനുണ്ട്.

എന്നാല്‍ ടി20യില്‍ വലിയ റെക്കോഡുകളൊന്നും അവകാശപ്പെടാന്‍ സാധിക്കാത്ത താരമാണ് ഇന്ദ്രജിത്. വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവാത്ത ഇന്ദ്രജിത്തിനെ പരിഗണിച്ചാലും വലിയ ഇംപാക്ട് ചെയ്‌തേക്കില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിക്ക് പരിഗണിക്കാവുന്ന താരമാണ് ഇന്ദ്രജിത്.

Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

പ്രിയങ്ക് പാഞ്ചല്‍

പ്രിയങ്ക് പാഞ്ചല്‍

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന മറ്റൊരു താരമാണ് പ്രിയങ്ക് പാഞ്ചല്‍. ഇത്തവണ മിനി ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും പാഞ്ചലിനെ വാങ്ങാന്‍ ആവിശ്യക്കാരില്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിന്റെ നായകനാണ് പാഞ്ചല്‍.

12270 റണ്‍സ് ആഭ്യന്തര ക്രിക്കറ്റില്‍ പാഞ്ചലിന് അവകാശപ്പെടാം. ഇന്ത്യ എ ടീമിലും ഉള്‍പ്പെട്ടിട്ടുള്ള താരമാണെങ്കിലും വമ്പനടിക്കാരനെന്ന് പറയാനാവില്ല. നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമെന്ന നിലയില്‍ മാത്രമാണ് പാഞ്ചലിനെ പരിഗണിക്കാനാവുക.

ഡല്‍ഹിയുടെ ശൈലിയും റിഷഭിന്റെ ശൈലിയും നോക്കുമ്പോള്‍ പാഞ്ചലിന് വലിയ മികവ് അവകാശപ്പെടാനാവില്ലെങ്കിലും നിലവില്‍ പരിഗണിക്കാവുന്ന മറ്റൊരു ഇന്ത്യന്‍ താരം പാഞ്ചലാണ്.

ദിനേഷ് ബാന

ദിനേഷ് ബാന

ഇന്ത്യയുടെ അണ്ടര്‍ 19 ടീം താരമാണ് ദിനേഷ് ബാന. 2021ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് ബാന. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരം ഹരിയാനയുടെ ആഭ്യന്തര താരമാണ്. 18കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 8 ടി20യും 2 ലിസ്റ്റ് എ മത്സരങ്ങളുമാണ് കളിച്ചത്.

ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ബാന. വമ്പനടിക്കാരനായ ഫിനിഷറെന്ന നിലയില്‍ താരത്തെ പരിഗണിക്കാം. പന്തിന് പകരക്കാരനായി വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമെന്ന് ബാനയെ വിശേഷിപ്പിക്കാം.

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ഇന്ത്യ എ ടീം നായകനും ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായ അഭിമന്യു ഈശ്വരനെയും ഡല്‍ഹിക്ക് പരിഗണിക്കാവുന്നതാണ്. 20 ലക്ഷം അടിസ്ഥാന വിലക്കെത്തിയ താരത്തെ ഇത്തവണ ലവാങ്ങാന്‍ ആളുണ്ടായില്ല.

2013 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരം 9680 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് അഭിമന്യു. എന്നാല്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ടി20യില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാനാവില്ല.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി 137 റണ്‍സടിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അസ്ഹറുദ്ദീന്‍. 2022ല്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന അസ്ഹറുദ്ദീനെ ഇത്തവണ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല.

20ലക്ഷം അടിസ്ഥാന വിലക്കെത്തിയ അസ്ഹറുദ്ദീനെ റിഷഭിന് പകരക്കാരനായി പരിഗണിക്കാവുന്നതാണ്. അനുഭവസമ്പത്തില്ലാത്ത താരത്തെ റിഷഭിന് പകരക്കാരനായി കാണാനാവില്ലെങ്കിലും നിലവില്‍ പരിഗണിക്കാവുന്ന മറ്റ് മികച്ച ഇന്ത്യന്‍ താരങ്ങളില്ല.

Story first published: Sunday, January 1, 2023, 15:36 [IST]
Other articles published on Jan 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X