വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റെയ്‌നയുടെ നഷ്ടം, ധോണിയുടെ നേട്ടം- സൂപ്പര്‍ 'കിങായി' എംഎസ്ഡി, ലോക റെക്കോര്‍ഡ്

ഹൈദരാബാദിനെതിരേ ഇറങ്ങിയതോടെയാണ് ധോണി ചരിത്രം കുറിച്ചത്

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ലോക റെക്കോര്‍ഡ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയായത്. മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഒരു ലീഗില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന ലോക റെക്കോര്‍ഡും ധോണിയെ തേടിയെത്തി. ടൂര്‍ണമെന്റിലെ 14ാമത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കളിക്കാനിറങ്ങിയതോടെയാണ് ധോണി ചരിത്രത്തില്‍ ഇടം പിടിച്ചത്.

1

ധോണിയുടെ ഐപിഎല്ലിലെ 194ാമത്തെ മല്‍സരമായിരുന്നു ഹൈദരാബാദിനെതിരേയുള്ളത്. ടീംഗവും വൈസ് ക്യാപ്റ്റനുമായിരുന്ന സുരേഷ് റെയ്‌നയുടെ (193 മല്‍സരം) റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. ഹൈദരാബാദിനെതിരായ മല്‍സരത്തിനു മുമ്പ് റെയ്‌നയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു സിഎസ്‌കെ ആരാധകരുടെ സ്വന്തം 'തല'. റെയ്‌ന വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നു. റെയ്‌നയുടെ അഭാവം ധോണിയുടെ റെക്കോര്‍ഡ് നേട്ടം എളുപ്പമാക്കി.

ലോകത്തിലെ എല്ലാ ലീഗുകളിലുമായി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച അഞ്ചു താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ നാലു പേരും ഐപിഎല്ലില്‍ നിന്നുള്ളവരാണ്. മാത്രമല്ല ഇവരെല്ലാം ഇന്ത്യന്‍ കളിക്കാരുമാണ്. ഐപിഎല്ലില്‍ 194 മല്‍സരങ്ങള്‍ കളിച്ച് തലപ്പത്തുള്ള ധോണി 42.22 ശരാശരിയില്‍ 4476 റണ്‍സ് നേടിയിട്ടുണ്ട്. 193 മല്‍സരങ്ങളില്‍ നിന്നും 33.34 ശരാശരിയില്‍ 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഒരു മല്‍സരം മാത്രി പിറകിലായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് മൂന്നാംസ്ഥാനത്ത്. 192 മല്‍സരങ്ങളില്‍ നിന്നും 31.87 ശരാശരിയില്‍ 5068 റണ്‍സ് ഹിറ്റ്മാന്‍ നേടി.

IPL 2020: ഇന്ത്യക്കുമുണ്ട് മിസ്റ്റര്‍ 360- ഇനി എബിഡിയെ കണ്ട് അസൂയ വേണ്ടെന്ന് ബാംഗര്‍IPL 2020: ഇന്ത്യക്കുമുണ്ട് മിസ്റ്റര്‍ 360- ഇനി എബിഡിയെ കണ്ട് അസൂയ വേണ്ടെന്ന് ബാംഗര്‍

ടി20 ക്രിക്കറ്റില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഷെയ്ന്‍ വോണ്‍, ബൗളര്‍മാരും വേണം, സിക്‌സര്‍ മാത്രമല്ല!!ടി20 ക്രിക്കറ്റില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഷെയ്ന്‍ വോണ്‍, ബൗളര്‍മാരും വേണം, സിക്‌സര്‍ മാത്രമല്ല!!

ഈ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഇംഗ്ലണ്ട് താരം സമിത്ത് പട്ടേലാണ്. ഐപിഎല്‍ അല്ല മറിച്ച് ടി20 ബാസ്റ്റ് ടൂര്‍ണമെന്റില്‍ 189 മല്‍സരങ്ങള്‍ കളിച്ചാണ് സമിത്ത് എലൈറ്റ് ലിസ്റ്റിലെത്തിയത്. 3594 റണ്‍സും 163 വിക്കറ്റുകളും താരം നേടി. അഞ്ചാം സ്ഥാനത്ത് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ ദിനേഷ് കാര്‍ത്തികാണ്. 185 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 26.7 ശരാശരിയില്‍ 3685 റണ്‍സെടുത്തുണ്ട്.

Story first published: Friday, October 2, 2020, 20:27 [IST]
Other articles published on Oct 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X