വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറ്റിറ്റ് ഫുട്‌ബോള്‍ ടീം ഏത്? അവരുടെ കട്ട ഫാന്‍... തുറന്നു പറഞ്ഞ് അശ്വിന്‍

ട്വിറ്ററിലൂടെയാണ് താരം മനസ്സ് തുറന്നത്

ചെന്നൈ: ഫുട്‌ബോളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കൊറോണ വൈറസ് ഭീതി കാരണം രാജ്യത്തു ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് അശ്വിനുള്‍പ്പെടെ പല കായിക താരങ്ങളും. ട്വിറ്ററിലെ ഒരു ചോദ്യത്തിനു മറുപടിയായാണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരം കൂടിയായ അശ്വിന്‍ പ്രിയപ്പെട്ട ഫുട്‌ബോള്‍ ടീം ഏതെന്നു തുറന്നു പറഞ്ഞത്.

ashwin

മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ കടുത്ത ആരാധകനാണ് താനെന്നു അശ്വിന്‍ വെളിപ്പെടുത്തി. 2008ല്‍ യൂറോ കപ്പും 2010ല്‍ ലോകകപ്പും സ്വന്തമാക്കിയ ടീം കൂടിയാണ് സ്‌പെയിന്‍. ഫൈനലില്‍ ജര്‍മനിയെ 1-0നു തോല്‍പ്പിച്ചായിരുന്നു 2008ല്‍ സ്‌പെയിന്‍ തങ്ങളുടെ കന്നി യൂറോ കപ്പില്‍ മുത്തമിട്ടത്. 2008ല്‍ മാത്രമല്ല 2012ലും സ്‌പെയിന്‍ യൂറോ കപ്പിന് അവകാശികളായിട്ടുണ്ട്. എന്നാല്‍ 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഹോളണ്ടിനെ ഇതേ മാര്‍ജിനില്‍ തോല്‍പ്പിച്ച് ചെമ്പട ആദ്യമായി ലോക ചാംപ്യന്മാരുമാവുകയായിരുന്നു. അന്നു എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ഫൈനലില്‍ ആന്ദ്രെസ് ഇനിയേസ്റ്റയുടെ വകയായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍.

നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അശ്വിന്‍. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമേ താരത്തിനു ഇടമുള്ളൂ. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് അശ്വിന്‍ അവസാനമായി കളിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കേറ്റ ആദ്യ പ്രഹരം കൂടിയായിരുന്നു ഇത്. പരമ്പരയില്‍ അശ്വിനും ടീമിനു കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല.

ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടിയാണ് അശ്വിന്‍ ഇനി കളിക്കാനിറങ്ങുന്നത്. ഡല്‍ഹിക്കു വേണ്ടി താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. കഴിഞ്ഞ രണ്ടു സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എന്നാല്‍ ടീമിന് അത്ര തിളങ്ങാന്‍ കഴിയാതിരുന്നതോടെ സീസണിനു ശേഷം അശ്വിനെ പഞ്ചാബ് ഡല്‍ഹിക്കു വില്‍ക്കുകയായിരുന്നു.

കോലി വേണ്ടെന്ന് ധോണിയും കേസ്റ്റണും! വേണമെന്ന് പറഞ്ഞത് താന്‍ മാത്രം- വെളിപ്പെടുത്തി വെങ്‌സാര്‍ക്കര്‍കോലി വേണ്ടെന്ന് ധോണിയും കേസ്റ്റണും! വേണമെന്ന് പറഞ്ഞത് താന്‍ മാത്രം- വെളിപ്പെടുത്തി വെങ്‌സാര്‍ക്കര്‍

ഇന്ത്യയില്‍ നിന്ന് രണ്ടു പേര്‍... ധോണിയും രോഹിത്തുമില്ല! ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്ത് പാക് താരംഇന്ത്യയില്‍ നിന്ന് രണ്ടു പേര്‍... ധോണിയും രോഹിത്തുമില്ല! ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്ത് പാക് താരം

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ തുലാസിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏപ്രിലിലും ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Thursday, April 2, 2020, 15:11 [IST]
Other articles published on Apr 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X