വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഹര്‍ദിക്കിന് വെല്ലുവിളിയാവും, വെങ്കടേഷ് അയ്യരും റുതുരാജ് ഗെയ്ക്‌വാദും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസീലന്‍ഡ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 17ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണുള്ളത്. ടി20 ലോകകപ്പിന് ശേഷം അടിമുടി മാറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നിലെ ആദ്യ വെല്ലുവിളിയാണ് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ന്യൂസീലന്‍ഡ് പരമ്പര. രാഹുല്‍ ദ്രാവിഡ് പുതിയ പരിശീലകനായെത്തുമ്പോള്‍ വിരാട് കോലി ഒഴിയുന്ന നായകസ്ഥാനത്തേക്ക് പുതിയ താരത്തെ കണ്ടെത്തേണ്ടതായുണ്ട്.

T20 World Cup 2021: അഞ്ചില്‍ നാലിലും ജയിച്ചു, എന്നിട്ടും സെമിയിലില്ല, ഭാഗ്യം കൈവിട്ട ദക്ഷിണാഫ്രിക്കT20 World Cup 2021: അഞ്ചില്‍ നാലിലും ജയിച്ചു, എന്നിട്ടും സെമിയിലില്ല, ഭാഗ്യം കൈവിട്ട ദക്ഷിണാഫ്രിക്ക

1

ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യ സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കാനാണ് സാധ്യത. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ മികച്ച യുവതാരങ്ങളെ കണ്ടെത്തി മികച്ച ടീമിനെ വാര്‍ത്തെടുക്കേണ്ടതായുണ്ട്. അതിനുള്ള തുടക്കമായിരിക്കും കിവീസ് പരമ്പര. ഇപ്പോഴിതാ ഐപിഎല്ലില്‍ തിളങ്ങിയ വെങ്കടേഷ് അയ്യരെയും റുതുരാജ് ഗെയ്ക് വാദിനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Also Read: T20 World Cup: ന്യൂസീലന്‍ഡ് x അഫ്ഗാനിസ്ഥാന്‍, ചങ്കിടിപ്പോടെ ഇന്ത്യ, സമയം, വേദി എല്ലാ കണക്കുകളുമിതാ

2

ഹര്‍ദിക് പാണ്ഡ്യ ഏറെ നാളായി പരിക്കിന്റെ പിടിയിലാണ്. പഴയപോലെ പന്തെറിയാനും താരത്തിനാവുന്നില്ല. അതിനാല്‍ ഹര്‍ദിക്കിന് കൂടുതല്‍ വിശ്രമം അനിവാര്യമാണ്. ഹര്‍ദിക്കിനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ മറ്റൊരു പേസ് ഓള്‍റൗണ്ടറില്ല. ശര്‍ദുല്‍ ഠാക്കൂറിനെ പേസ് ഓള്‍റൗണ്ടറെന്ന് വിളിക്കാമെങ്കിലും ബാറ്റിങ്ങില്‍ ഉറപ്പ് പറയാനാവാത്ത താരമാണ്. അതിനാല്‍ മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

Also Read: T20 World Cup 2021: ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുന്നു, നിരാശപ്പെടുത്തി താരങ്ങള്‍, ഫ്‌ളോപ്പ് 11 ഇതാ

3

അതിനുള്ള ഉത്തരമായി വെങ്കടേഷ് അയ്യരെ പറയാം. മീഡിയം പേസര്‍ ഓള്‍റൗണ്ടറാണ് വെങ്കടേഷ്. ഓപ്പണറെന്ന നിലയില്‍ കൊല്‍ക്കത്തയ്ക്കായി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇടം കൈയന്‍ ഓപ്പണറെന്ന സവിശേഷതയും വെങ്കടേഷിനുണ്ട്. മികച്ച ആഭ്യന്തര മത്സര കണക്കുകളും താരത്തിന് അവകാശപ്പെടാം. ഈ അവസരത്തില്‍ വെങ്കടേഷിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത ടി20 ലോകകപ്പിന് മുന്നോടിയായി വേണ്ട അന്താരാഷ്ട്ര മത്സര പരിചയം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനാവും ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

Also Read: T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

4

വെങ്കടേഷ് താളം കണ്ടെത്തിയാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മുന്‍ കണക്കുകളുടെ പേരില്‍ ഇനിയും ടീമില്‍ തുടരുക ഹര്‍ദിക്കിന് എളുപ്പമാവില്ല. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്‍ താരങ്ങളെ എളുപ്പത്തില്‍ തഴയുന്ന സ്വഭാവക്കാരനല്ല. ഹര്‍ദിക്കിനെ ഫോമിലേക്ക് തിരിച്ചെത്തിക്കാന്‍ ദ്രാവിഡിന്റെ കൈയില്‍ പദ്ധതികളുണ്ടാവുമെന്നുറപ്പ്. ഹര്‍ദിക്കും വെങ്കടേഷും അടുത്ത ലോകകപ്പില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരങ്ങളാണ്.

Also Read: 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

5

റുതുരാജ് ഗെയ്ക് വാദ് ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഐപിഎല്‍ 2021ലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനുടമ റുതുരാജായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി റുതുരാജ് മികവ് കാട്ടിയിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തുമ്പോള്‍ റുതുരാജിന് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത.

Also Read: T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍

6

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇന്ത്യ വിരാട് കോലി,ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരൊന്നും ഇന്ത്യന്‍ ടി20 ടീമിലുണ്ടാകില്ല. രോഹിത് ശര്‍മ കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോലിയുടെ അഭാവത്തില്‍ ഏകദിന,ടി20 നായകനായി രോഹിത് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ടി20 പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പര നടക്കാനുള്ളതിനാലാണ് പ്രധാന താരങ്ങള്‍ക്ക് ടി20 പരമ്പരയില്‍ വിശ്രമം നല്‍കുന്നത്.

Also Read: 'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലേ?', ബുംറയെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് നെഹ്‌റ

7

രാഹുല്‍ ദ്രാവിഡ് പരിശീലകനായെത്തുമ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നുറപ്പ്. സഞ്ജു സാംസണടക്കമുള്ള പല താരങ്ങള്‍ക്കും വളര്‍ന്നുവരാനുള്ള അവസരമുണ്ടാവും. ഇന്ത്യന്‍ ടീമിലെ ഓരോ താരത്തെയും ദ്രാവിഡിന് അടുത്തറിയാം എന്നതിനാല്‍ പരിശീലകനെന്ന നിലയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, November 7, 2021, 11:56 [IST]
Other articles published on Nov 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X