വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ, വിരാട് കോലിയെ കാത്ത് റെക്കോര്‍ഡുകളുടെ കൂമ്പാരം

ചരിത്രം ആവര്‍ത്തിക്കാന്‍ ടീം ഇന്ത്യ | Oneindia Malayalam

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ പര്യടനത്തിലെ പരമ്പരകളെല്ലാം തൂത്തുവാരാനാണ് കോലിപ്പടയുടെ നീക്കം. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഇന്ത്യ ആദ്യം കൈയ്യടക്കി. ശേഷം ഏകദിന പരമ്പരയിലും ഏകപക്ഷീയമായി ഇന്ത്യ ജയിച്ചു കയറി.

സ്വന്തം മണ്ണില്‍ സന്ദര്‍ശകരോട് ഒരു കളി പോലും ജയിക്കാനാവാത്ത അപമാനഭാരമാണ് വിന്‍ഡീസ് ക്യാംപിലെങ്ങും. പര്യടനത്തില്‍ ബാക്കിയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളും ജയിക്കാനായി ജേസണ്‍ ഹോള്‍ഡറും സംഘവും കൈയ്യും മെയ്യും മറന്ന് കളത്തിലിറങ്ങുമെന്ന കാര്യമുറപ്പാണ്.

ചരിത്രം

ചരിത്രം

ഇതേസമയം കോലി, ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, അജിങ്യ രഹാനെ എന്നിവരുള്ളപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആശങ്കകള്‍ തീരെയില്ല. ഒപ്പം, വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരകളിലെന്നും ജയിച്ച ചരിത്രം മാത്രമേ 2006 മുതല്‍ ഇന്ത്യയ്ക്ക് പറയാനുമുള്ളൂ. കോലിയും ഈ വിജയശീലം തെറ്റിക്കില്ലെന്ന് ആരാധകര്‍ കരുന്നു.

എന്നാല്‍ മുഴുവന്‍ ചിത്രം പരിശോധിച്ചാല്‍ തമ്മില്‍ കളിച്ച 96 ടെസ്റ്റ് മത്സരങ്ങളില്‍ 30 തവണ വിന്‍ഡീസ് ജയിച്ചിട്ടുണ്ട്. ഇന്ത്യ ഇരുപതു തവണയും. 46 ടെസ്റ്റ് മത്സരങ്ങള്‍ സമനിലയിലും പിരിഞ്ഞു.

ആദ്യ ജയം

ആദ്യ ജയം

1971 -ല്‍ അജിത് വഡേക്കറിന്റെ നേതൃത്വത്തിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ പരമ്പര ജയം. അന്നു ഗാരി സോബേഴ്‌സിനെയും സംഘത്തെയും 1-0 എന്ന നിലയ്ക്കാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടാം ടെസ്റ്റ് ഇന്ത്യ നേടിയപ്പോള്‍ ബാക്കി മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു. കരീബിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം കൂടിയായിരുന്നു ഇത്.

35 വർഷത്തെ കാത്തിരിപ്പ്

35 വർഷത്തെ കാത്തിരിപ്പ്

ശേഷം 35 വര്‍ഷമാണ് ഇന്ത്യ കാത്തിരുന്നത് കരിബീയന്‍ മണ്ണില്‍ ചെന്ന് ടെസ്റ്റ് പരമ്പര ജയിക്കാന്‍. അന്ന് ഇന്ത്യയെ നയിച്ചതാകട്ടെ രാഹുല്‍ ദ്രാവിഡും. നാലു മത്സരങ്ങളങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റില്‍, ഹര്‍ഭജന്‍ സിങ്ങും അനില്‍ കുംബ്ലൈയും ഒരുക്കിയ സ്പിന്‍ കെണിയില്‍ വിന്‍ഡീസ് നിലംപതിച്ചു; ഇന്ത്യ വീണ്ടും ഐതിഹാസിക ജയം കണ്ടെത്തി.

ലോകകപ്പ് ഫൈനലിലെ വിവാദം; പ്രതികരിച്ച് വോണ്‍, ഇംഗ്ലണ്ടിനുള്ള അടി... ഒരു റണ്‍സ് പോലും നല്‍കരുത്

റെക്കോർഡിനരികെ കോലി

റെക്കോർഡിനരികെ കോലി

2011 -ല്‍ ധോണിയുടെ നേതൃത്വത്തില്‍ വീന്‍ഡീസ് പര്യടനം നടത്തിയപ്പോഴും 1-0 എന്ന നിലയ്ക്ക് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 2016 -ല്‍ വിരാട് കോലിയുടെ നായകപാടവത്തിലാണ് ഇന്ത്യ അവാനമായി കരീബിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയത്. നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ ചെന്ന് രണ്ടു തവണ കീഴടക്കിയ ആദ്യ ഇന്ത്യന്‍ നായകനായി മാറും വിരാട് കോലി.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... മൂന്നിലൊന്നേ നടക്കൂ, വിന്‍ഡീസിനെതിരേ ആര്‍ക്കു വീഴും നറുക്ക്?

മറ്റൊരു പൊൻതൂവൽക്കൂടി

മറ്റൊരു പൊൻതൂവൽക്കൂടി

ഇതു മാത്രമല്ല, ആദ്യ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങളിലേക്ക് വഴിനടത്തിയ നായകനെന്ന പൊന്‍തൂവലും കോലി പങ്കിടും. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. കളിച്ച 60 മത്സരങ്ങളില്‍ 27 തവണയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ജയിച്ചിട്ടുള്ളത്. ഇതേസമയം കോലിക്ക് കീഴില്‍ 46 മത്സരങ്ങളില്‍ നിന്നുതന്നെ 26 തവണ ഇന്ത്യ ജയം കണ്ടെത്തിയിട്ടുണ്ട്.

Story first published: Wednesday, August 21, 2019, 15:23 [IST]
Other articles published on Aug 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X