ലോകകപ്പ് ഫൈനലിലെ വിവാദം; പ്രതികരിച്ച് വോണ്‍, ഇംഗ്ലണ്ടിനുള്ള അടി... ഒരു റണ്‍സ് പോലും നല്‍കരുത്

മെല്‍ബണ്‍: ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക് ഫൈനലെന്നാണ് ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കലാശപ്പോര് വിശേഷിപ്പിക്കപ്പെടുന്നത്. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ത്രില്ലര്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആവുകയായിരുന്നു. ഒടുവില്‍ മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന ഐസിസി നിയമത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.

ടീം ഇന്ത്യയും ഇനി ന്യൂജെന്‍... നായകന് 18, ജഴ്‌സി നമ്പറില്‍ മിന്നി കോലിയും കൂട്ടരും

ഫൈനലിലെ ഓവര്‍ ത്രോ വിവാദം വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. അഞ്ചു റണ്‍സ് ലഭിക്കേണ്ടിയിരുന്നിടത്ത് ആറു റണ്‍സാണ് അംപയര്‍ അനുവദിച്ചത്. ഈയൊരു റണ്‍സ് മല്‍സരഫലം തന്ന മാറ്റുകയും ചെയ്തിരുന്നു. ഓവര്‍ത്രോ വിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.

അതു ഡെഡ് ബോള്‍

അതു ഡെഡ് ബോള്‍

വിവാദമായ ഓവര്‍ ത്രോ സത്യത്തില്‍ ഒരു റണ്‍സ് പോലും അര്‍ഹിച്ചിരുന്നില്ലെന്നു വോണ്‍ തുറന്നടിച്ചു. അത് ഡെഡ് ബോളായി അംപയര്‍ വിളിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പന്ത് വീണ്ടും എറിയിക്കുകയും വേണമായിരുന്നുമെന്നു വോണ്‍ ചൂണ്ടിക്കാട്ടി.

റണ്ണിനായുള്ള ഓട്ടത്തിനിടെ ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടിത്തെറിച്ചാണ് ബൗണ്ടറിയിലെത്തിയത്. എംസിസിയുടെ അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും വോണ്‍ വ്യക്തമാക്കി.

ശരീരത്തില്‍ തട്ടിയാല്‍ ഡെഡ് ബോള്‍

ശരീരത്തില്‍ തട്ടിയാല്‍ ഡെഡ് ബോള്‍

ഐസിസിയില്‍ നിലവിലെ നിയമം ശരിയാണെന്നാണ് തനിക്കു തോന്നുന്നതെന്നു വോണ്‍ വ്യക്തമാക്കി. പന്ത് ബാറ്റ്‌സ്മാന്റെ ശരീരത്തില്‍ തട്ടിത്തെറിക്കുകയാണെങ്കില്‍ എല്ലായ്‌പ്പോഴും ഡെഡ് ബോളായി പരിഗണിക്കണമെന്നാണ് തന്റെ നിര്‍ദേശം. പന്ത് ബൗണ്ടറി കടന്നോ, ഇല്ലെയോ എന്നുള്ളതൊന്നും വിഷയമാക്കേണ്ടതില്ല. ഇതാണ് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ഏറ്റവും ഉചിതമെന്നും വോണ്‍ വിശദമാക്കി.

ലോക ചാംപ്യന്‍ഷിപ്പിനെ പുകഴ്ത്തി

ലോക ചാംപ്യന്‍ഷിപ്പിനെ പുകഴ്ത്തി

ടെസ്റ്റ് ക്രിക്കറ്റിന്റെ കടുത്ത ആരാധകന്‍ കൂടിയായ വോണ്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പെന്ന ആശയത്തെ പുകഴ്ത്തുകയും ചെയ്തു. ലോക ചാംപ്യന്‍ഷിപ്പിനെ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഐസിസിക്കു സാധിക്കേണ്ടതുണ്ട്. കൂടുതല്‍ പണം ഇതിനു വേണ്ടി ചെലവഴിച്ചു ലോക ചാംപ്യന്‍ഷിപ്പിനെ വലിയ സംഭവമാക്കി മാറ്റാന്‍ ഐസിസി മുന്‍കൈയെടുക്കണം. ലോക ചാംപ്യന്‍ഷിപ്പ് വന്നതോടെ ഓരോ ടെസ്റ്റിന്റെയും പ്രാധാന്യമാണ് വര്‍ധിക്കുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ലോക ചാംപ്യന്‍ഷിപ്പ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും ഓസീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

ജഴ്‌സിയിലെ മാറ്റം

ജഴ്‌സിയിലെ മാറ്റം

ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇനിയുള്ള ടെസ്റ്റുകളില്‍ താരങ്ങളുടെ ജഴ്‌സിയില്‍ നമ്പറും പേരും പതിപ്പിക്കണമെന്ന ഐസിസിയുടെ നിര്‍ദേശത്തില്‍ തെറ്റുള്ളതായി തോന്നുന്നില്ലെന്നു വോണ്‍ വ്യക്തമാക്കി. മല്‍സരം കാണുന്നവര്‍ക്കു താരങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതു സഹായിക്കും. അതുകൊണ്ടു തന്നെ ഈ മാറ്റത്തില്‍ അപാകതയുള്ളതായി കരുതുന്നില്ലെന്നും വോണ്‍ പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, August 21, 2019, 12:39 [IST]
Other articles published on Aug 21, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X