കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... മൂന്നിലൊന്നേ നടക്കൂ, വിന്‍ഡീസിനെതിരേ ആര്‍ക്കു വീഴും നറുക്ക്?
ആന്റിഗ്വ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാവും. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് കോലിപ്പട ഇനി കരീബിയന്‍ സംഘവുമായി പോരടിക്കുന്നത്. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകള്‍ പോക്കറ്റിലാക്കിയ ടീം ഇന്ത്യ ഇനി ടെസ്റ്റിലും ജയമാവര്‍ത്തിച്ച് ഹാട്രിക്ക് കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്നു സ്വപ്‌നം കാണുകയാണ്.
ഒന്നാം ടെസ്റ്റിനു മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോലിക്കു ടീം സെലക്ഷനില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കും മുമ്പ് ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

മൂന്നില്‍ ഒന്നറിയണം
ആദ്യ ടെസ്റ്റിലെ ടീം കോമ്പിനേഷനെ സംബന്ധിച്ചാണ് കോലിക്കു ആശയക്കുഴപ്പമുള്ളത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, അഞ്ചാം ബൗളര്‍ ഇവരില്‍ ആരെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുമന്നതാണ് കുഴപ്പിക്കുന്ന ചോദ്യം.
ടെസ്റ്റില്‍ ഇന്ത്യ സ്ഥിരം പരീക്ഷിച്ചു വരുന്ന ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ഉള്‍പ്പെടുത്തിയുള്ള നാലു ബൗളര്‍ തന്ത്രം തന്നെ പരീക്ഷിക്കുകയാണെങ്കില്‍ രഹാനെയ്ക്കു നറുക്കു വീഴാനാണ് സാധ്യത.

ഓപ്പണിങില്‍ ആര്?
ഏഴര മാസത്തിനു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്കു ഇന്ത്യ തിരിച്ചുവരുന്നത്. ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ടു ടെസ്റ്റുകളില്‍ രാഹുലിനു പകരം ഹനുമാ വിഹാരിക്കാണ് ഓപ്പണറായി നറുക്കു വീണത്. വിഹാരിക്കു വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കിലും ടീമിന് നല്ലൊരു അടിത്തറ നല്‍കാന്‍ വിഹാരിക്കായിരുന്നു.

പാണ്ഡ്യയുടെ അഭാവം
പരിക്കു മൂലം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കു കളിക്കാന്‍ കഴിയാതിരുന്നതോടെയാണ് ഈ പൊസിഷനില്‍ ആരെന്ന ചോദ്യമുയരുന്നത്. രഹാനെയ്‌ക്കോ, രോഹിത്തിനോ സാധ്യതയെന്നാണ് സൂചനകള്‍. വിന്‍ഡീസ് എയ്‌ക്കെതിരേയുള്ള ത്രിദിന മല്‍സരത്തില്‍ രോഹിത്ത് ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു. കൂടാതെ അവാസനായി ഇന്ത്യക്കു വേണ്ടി കളിച്ച ടെസ്റ്റിലും ഹിറ്റ്മാന്‍ പുറത്താവാതെ ഫിഫ്റ്റിയും നേടിയിരുന്നു.

കോലിയുടെ ശൈലി
ടെസ്റ്റ് മല്‍സരങ്ങളില്‍ അഞ്ചു ബൗളറെ ഉള്‍പ്പെടുത്തിയുള്ള ശൈലിയാണ് കോലി പിന്തുടരാറുള്ളത്. 20 വിക്കറ്റുകളും വീഴ്ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റില്‍ വിജയസാധ്യതയുള്ളൂവെന്നും ഇതിനായി അഞ്ചു ബൗളര്‍മാര്‍ വേണമെന്നുമാണ് കോലി ചൂണ്ടിക്കാണിക്കുന്നത്.
അങ്ങനെയാണെങ്കില്‍ നാലു പേസറും ഒരു സ്പിന്നറുമാവും പ്ലെയിങ് ഇലവനിലുണ്ടാവുക. ഉമേഷ് യാദവാണ് നാലാം പേസറായി ടീമിലെത്താന്‍ സാധ്യത. ത്രിദിന സന്നാഹ മല്‍സരത്തില്‍ ഉമേഷ് തിളങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications