വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂര്യ തീയാണ്! അടുത്തുപോയാല്‍ പൊള്ളും, എല്ലാവര്‍ക്കും ഭയമെന്നു മുന്‍ പാക് താരം

അവിശ്വസനീയ ബാറ്റിങാണ് താരത്തിന്റേതെന്നു പ്രശംസ

ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സൗത്താഫ്രിക്കയ്‌ക്കെതിരേ തിരുവനന്തപുരത്തു നടന്ന ആദ്യ ടി20യില്‍ അദ്ദേഹം അപരാജിത ഫിഫ്റ്റിയുമായി കസറിയിരുന്നു. 33 ബോളില്‍ പുറത്താവാതെ 50 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ഈ മല്‍സരത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തവെയായിരുന്നു കനേരിയ സൂര്യയെ പ്രശംസ കൊണ്ട് മൂടിയത്.

IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍

തുടരെ രണ്ടാമത്തെ ടി20യിലായിരുന്നു റണ്‍ചേസില്‍ ഫിഫ്റ്റിയുമായി സ്‌കൈ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നേരത്തേ ഓസ്‌ട്രേലിയയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലും അദ്ദേഹം കിടിലന്‍ ഫിഫ്റ്റി കുറിച്ചിരുന്നു.

പിച്ചിനെ ഗൗനിക്കാതെ ബാറ്റ് ചെയ്തു

പിച്ചിനെ ഗൗനിക്കാതെ ബാറ്റ് ചെയ്തു

റണ്‍ചേസില്‍ ഇന്ത്യക്കു രോഹിത് ശര്‍മയെയും വിരാട് കോലിയെയും തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. തുടര്‍ന്നാണ് സൂര്യകുമാര്‍ യാദവ് ക്രീസിലേക്കു വന്നത്. അദ്ദേഹം പിച്ചിനെയൊന്നും കാര്യമായി ഗൗനിച്ചില്ല. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് താനും പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ചാല്‍ പുറത്താവുമെന്ന് സൂര്യക്കു തോന്നിയിട്ടുണ്ടാവും.

അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചു

അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചു

അതുകൊണ്ടു തന്നെ അതിനു മുതിരാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വളരെ പോസിറ്റീവായ, അഗ്രസീവ് ബാറ്റിങ് തന്നെ തുടരുകയായിരുന്നു. നിര്‍ഭയമായ ക്രിക്കറ്റായിരുന്നു സൂര്യ കളിച്ചത്. ഇതു ക്രീസില്‍ മറുവശത്തുണ്ടായിരുന്ന കെഎല്‍ രാഹുലിനും ആത്മവിശ്വാസം നല്‍കിയതായും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

Also Read:IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍

സൂര്യകുമാര്‍ എന്തൊരു ബാറ്ററാണ്

സൂര്യകുമാര്‍ എന്തൊരു ബാറ്ററാണ്

സൂര്യകുമാര്‍ എന്തൊരു ബാറ്ററാണ്? ഇത്തരമൊരു പിച്ചിലും അദ്ദേഹം കാഴ്ചവച്ച ബാറ്റിങ് അതിശയിപ്പിക്കുന്നതായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ക്രീസ് വിട്ടു. ബോള്‍ സ്വിങ് ചെയ്തു കൊണ്ടുമിരിക്കുന്നു. പക്ഷെ സൂര്യക്കു ഇതൊന്നും പ്രശ്‌നമായില്ല. വിക്കറ്റ് എങ്ങനെയുമാവട്ടെ ഞാന്‍ സ്ഥിരം ശൈലിയില്‍ തന്നെ കളിക്കുമെന്ന തീരുമാനത്തിലായിരുന്നു സൂര്യ.

കൂസലില്ലാതെ ബാറ്റ് ചെയ്തു

കൂസലില്ലാതെ ബാറ്റ് ചെയ്തു

കാഗിസോ റബാഡ ബൗള്‍ ചെയ്യുമ്പോഴും ആന്റിച്ച് നോര്‍ക്കിയ ബോള്‍ ചെയ്യുമ്പോഴുമൊന്നും സൂര്യയെ അതു ബാധിക്കുന്നേയില്ല. ഇത്തരം സാഹചര്യങ്ങള്‍ അപകടം വിതയ്ക്കുന്ന വെയ്ന്‍ പാര്‍നലും സൗത്താഫ്രിക്കന്‍ നിരയിലുണ്ട്. പക്ഷെ സൂര്യക്കു അതൊന്നും വിഷയമേ ആയില്ലെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

Also Read:IND vs SA T20: 'കട്ടൗട്ടും മാസ് ഡയലോഗും', പവനായി ശവമായി, രോഹിത്തിന് ട്രോള്‍ പൂരം

അതിശയിപ്പിക്കുന്ന ബാറ്റിങ്‌

അതിശയിപ്പിക്കുന്ന ബാറ്റിങ്‌

അതിശയിപ്പിക്കുന്ന ബാറ്റിങായിരുന്നു സൂര്യകുമാര്‍ യാദവ് പുറത്തെടുത്തത്. സൂര്യ ഇനിയും കൂടുതല്‍ പ്രശസ്തനാവാന്‍ പോവുന്നതേയുള്ളൂ. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ അതിശയിപ്പിക്കുന്ന ക്രിക്കറ്ററായി സൂര്യ മാറുമെന്നുറപ്പാണ്. ഗ്രീന്‍ടോപ്പ് വിക്കറ്റിലാണ് അദ്ദേഹം 33 ബോളില്‍ നിന്നും പുറത്താവാതെ ഫിഫ്റ്റി കുറിച്ചത്.

ലോകത്തില്‍ മറ്റൊരു ക്രിക്കറ്ററില്ല

ലോകത്തില്‍ മറ്റൊരു ക്രിക്കറ്ററില്ല

അവിശ്വസനീയ ബാറ്റിങായിരുന്നു സൂര്യകുമാറിന്റേത്. അദ്ദേഹത്തെപ്പോലെയൊരു താരം ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ വേറെയാരുമില്ല, ഇനിയാരും ഉണ്ടാവുമെന്നും തോന്നുന്നില്ല. സൂര്യയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ക്രിക്കറ്റര്‍ ലോകത്തില്‍ മറ്റെവിടെയുമില്ല. സൂര്യ അഗ്നിയെപ്പോലെ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ക്കു അദ്ദേഹത്തിന്റെ അടുത്തു പോവാന്‍ പോലും ഭയമാണെന്നും ഡാനിഷ് കനേരിയ പ്രശംസിച്ചു.

രാഹുലിനെ സഹായിച്ചു

രാഹുലിനെ സഹായിച്ചു

സൂര്യകുമാര്‍ യാദവിന്റെ പിന്തുണയാണ് കെഎല്‍ രാഹുലിനെ കളിയില്‍ ഫിഫ്റ്റി കുറിക്കാന്‍ സഹായിച്ചത്. സൂര്യക്കു പിന്നാലെ തബ്രെയ്‌സ് ഷാംസിക്കെതിരേ സിക്‌സറടിച്ച് രാഹുലും ഫിഫ്റ്റി പൂര്‍ത്തിയാക്കി. തന്റെ ഇന്നിങ്‌സിനെ സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തിനു സാധിച്ചു. സൂര്യ ക്രീസിന്റെ മറുവശത്ത് എങ്ങനെയാണ് കളിക്കുന്നതെന്നു നോക്കിയാണ് രാഹുലും ഷോട്ടുളകള്‍ കളിച്ചത്. കളിയുടെ നിയന്ത്രണം മുഴുവന്‍ സൂര്യകുമാറില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് സിംഗിളുകളും ഡബിളുകളുമെടുത്ത് പിന്നാലെ പോവാന്‍ രാഹുലിനു പ്രചോദനം നല്‍കിയതെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 29, 2022, 17:07 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X