
പ്രമുഖര്‍ക്കെല്ലാം മുട്ടിടിച്ച പിച്ചിലും സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് ആരാധകരെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. വലിയ പ്രശംസയാണ് സൂര്യകുമാറിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. രാഹുല്‍ ഒരുവശത്ത് മെല്ലപ്പോക്ക് ബാറ്റിങ് നടത്തുമ്പോള്‍ മറ്റൊരു വശത്ത് സൂര്യകുമാര്‍ കടന്നാക്രമിക്കുകയായിരുന്നു. ടി20യിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സൂര്യകുമാര്‍.
ബാറ്റ്‌സ്മാന് യാതൊരു പിന്തുണയുമില്ലാത്ത പിച്ചിലാണ് സൂര്യയുടെ വെടിക്കെട്ട്. ഇതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. സൂര്യകുമാര്‍ യാദവ് എന്ന പേര് മാത്രം മതി എതിരാളികള്‍ വിറക്കാനെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവ് എന്നാല്‍ സ്ഥിരതയെന്നാണ് അര്‍ത്ഥമെന്നാണ് മറ്റൊരു ആരാധകര്‍ പ്രതികരിച്ചത്. ലോകത്തിലെ ഒന്നിനേയും അവന് പേടിയില്ലെന്നും നിലവിലെ ഏറ്റവും ബെസ്റ്റ് ടി20 ബാറ്റ്‌സ്മാനാണ് സൂര്യയെന്നും ആരാധകര്‍ പറയുന്നു.
പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

ആത്മവിശ്വാസമാണ് അവന്റെ കരുത്തെന്നും ഒരു തരിപോലും പേടിയില്ലാത്തവനാണെന്നും പ്രകടനം വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നും ആരാധകര്‍ പറയുന്നു. ടി20യില്‍ എബിഡിയെക്കാള്‍ കേമനാണ് സൂര്യയെന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്ന പ്രതിഭാസമാണ് സൂര്യകുമാറെന്നാണ് മറ്റൊരു ആരാധകന്‍ അഭിപ്രായപ്പെട്ടത്.

ഒരു കലണ്ടര്‍ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലും സൂര്യകുമാര്‍ യാദവ് തലപ്പത്തെത്തി. 2018ല്‍ 689 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ റെക്കോഡിനെയാണ് സൂര്യകുമാര്‍ യാദവ് മറികടന്നത്. 699 റണ്‍സാണ് സൂര്യയുടെ പേരിലുള്ളത്. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായും സൂര്യ മാറി. 44 സിക്‌സാണ് ഇതിനോടകം സൂര്യ നേടിയത്. 2021ല്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ നേടിയ 42 സിക്‌സുകളുടെ റെക്കോഡാണ് സൂര്യ മറികടന്നത്.
IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

ടി20യില്‍ ഒരു ബാറ്റ്‌സ്മാന് വേണ്ട എല്ലാ ഗുണങ്ങളും സൂര്യകുമാറിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍ താരങ്ങളും പ്രമുഖ കമന്റേറ്റര്‍മാരുമെല്ലാം സൂര്യയെ പ്രശംസിച്ച് രംഗത്തെത്തി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിലും സൂര്യയുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായത്. സൂര്യ മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്തുന്നു എന്നതാണ് എടുത്തു പറയേണ്ടത്. സൂര്യയുടെ നിലവിലെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ സജീവമാക്കുകയാണെന്ന് പറയാം.


Click it and Unblock the Notifications












