വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: എന്തു കൊണ്ട് സഞ്ജുവിന് ഒരു മല്‍സരം പോലും നല്‍കിയില്ല? പ്രതികരിച്ച് ഹാര്‍ദിക്

വലിയ വിമര്‍ശനങ്ങള്‍ ഇതിനെതിരേ ഉയര്‍ന്നിരുന്നു

SANJU

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും സഞ്ജു സാംസണിനു ഇന്ത്യന്‍ ഇലവനില്‍ ഇടം നല്‍കാതിരുന്നതിനെക്കുറിച്ച് വിമര്‍ശനം ശക്തമാണ്. മുന്‍ താരങ്ങളും ആരാധകരുമെല്ലാം ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ അതൃപ്തിയും രോഷവും പ്രകടിപ്പിച്ചിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആകെ കളിപ്പിച്ചത് 12 പേരെയാണ്.

IND vs NZ 2022: എവിടെ സഞ്ജു? ഇന്ത്യ അടുത്ത ലോകകപ്പിനു തയ്യാറെടുക്കുക തന്നെയാണോ?IND vs NZ 2022: എവിടെ സഞ്ജു? ഇന്ത്യ അടുത്ത ലോകകപ്പിനു തയ്യാറെടുക്കുക തന്നെയാണോ?

ആദ്യ മല്‍സരം മഴ കാരണം ഉപക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ടി20യിലെ ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ഇന്ത്യ അവസാന മല്‍സരം കളിച്ചത്. സഞ്ജുവിനെക്കൂടാതെ ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും ഇന്ത്യ പരമ്പരയില്‍ പുറത്തിരുത്തി. എന്തുകൊണ്ടാണ് സഞ്ജും ഉമ്രാനുമടക്കമുള്ളവരെ കളിപ്പിക്കാതിരുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പരമ്പര നേട്ടത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിനെ കളിപ്പിക്കാന്‍ ആഗ്രഹിച്ചു

സഞ്ജുവിനെ കളിപ്പിക്കാന്‍ ആഗ്രഹിച്ചു

സഞ്ജു സാംസണിനെ കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അവന്റേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ചില തന്ത്രപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്കു അവനെ കളിപ്പിക്കാന്‍ സാധിച്ചില്ല. എനിക്ക് സഞ്ജുവടക്കമുള്ള കളിക്കാരുടെ മാനസികാവസ്ഥ മനസ്സിലാവും. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഇതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരാള്‍ എന്തൊക്കെ പറഞ്ഞാലും നിങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പക്ഷെ നിങ്ങള്‍ക്കു ഇലവനില്‍ ഇടം കിട്ടുന്നില്ലെങ്കില്‍ അതു ബുദ്ധിമുട്ടാണെന്നും ഹാര്‍ദിക് വ്യക്തമാക്കി.

കളിക്കാര്‍ക്ക് എന്നോടു സംസാരിക്കാം

കളിക്കാര്‍ക്ക് എന്നോടു സംസാരിക്കാം

എനിക്കു എന്തു വേണമെങ്കിലും പറയാം. പക്ഷെ അവയെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. അവര്‍ക്കു ഇതു നേരിടാന്‍ ബുദ്ധിമുട്ട് തന്നെയായിരിക്കും. പക്ഷെ ടീമിനകത്തു ആരോഗ്യകരമായ ഒരു അന്തരീഷം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കളിക്കാര്‍ക്കു എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോടു നേരിട്ടു വന്ന് ഇതു സംസാരിക്കാം. അല്ലെങ്കില്‍ കോച്ചിനോടു പോയി ഇക്കാര്യം സംസാരിക്കാം. ക്യാപ്റ്റനായി ഞാന്‍ തുടര്‍ന്നാല്‍ അതു പ്രശ്‌നമാവില്ലെന്നു കരുതുന്നു. കാരണം എല്ലാവരും ഒരുമിച്ചാണെന്ന് ഉറപ്പ് വരുത്തുന്നയാളാണ് താനെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.

Also Read: IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

ഇത് എന്റെ ടീം

ഇത് എന്റെ ടീം

ഇതു എന്റെ ടീമാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തിരഞ്ഞെടുക്കാറുള്ളത്. ഒരുപാട് സമയം ഇനിയുമുണ്ട്, എല്ലാവര്‍ക്കും അവസരം കിട്ടുക തന്നെ ചെയ്യും. നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്കു കൂടുതല്‍ അവസരങ്ങളും മുന്നോട്ട് ലഭിക്കും. പക്ഷെ ഇതു ദൈര്‍ഘ്യം കുറഞ്ഞ പരമ്പരയായതിനാല്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയെന്നത് ബുദ്ധിമുട്ടാണ്. ഇതു കൂടുതല്‍ മല്‍സരങ്ങളുള്ള ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവസരം കിട്ടുമായിരുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

Also Read: IND vs NZ: 6, 11; റിഷഭ് മെച്ചപ്പെട്ടു! ഇനിയും 100 ട്രയല്‍ മാച്ചുകള്‍ കൂടി നല്‍കണം

ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തില്ല

ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തില്ല

പ്ലെയിങ് ഇലവനില്‍ ഒരുപാട് അഴിച്ചുപണികളും മാറ്റങ്ങളും കൊണ്ടുവരുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഭാവിയിലും ഞാന്‍ ഇതു ചെയ്യാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ സിംപിളാണ്. ആവശ്യമായ ടീമുമായിട്ടായിരിക്കും ഞാന്‍ ഒരു മല്‍സരത്തെ സമീപിക്കുക. ആറാമതൊരു ബൗളിങ് ഓപ്ഷനെ എനിക്കു വേണ്ടിയിരുന്നു. ദീപക് ഹൂഡയിലൂടെ അതു ലഭിക്കുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ അവസരങ്ങളുണ്ടാവും. ഒരു ഗെയിമില്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്കു വന്നില്ലെങ്കില്‍ പുതിയ ബൗളര്‍മാരെയും സര്‍പ്രൈസ് ബാറ്റര്‍മാരെയും കൊണ്ടു വന്ന് നിങ്ങള്‍ക്കു കാര്യങ്ങളെ മിക്‌സ് ചെയ്യാന്ഡ സാധിക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ വിശദീകരിച്ചു.

Story first published: Wednesday, November 23, 2022, 12:14 [IST]
Other articles published on Nov 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X