For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 6, 11; റിഷഭ് മെച്ചപ്പെട്ടു! ഇനിയും 100 ട്രയല്‍ മാച്ചുകള്‍ കൂടി നല്‍കണം

താരത്തിനെതിരേ ആരാധകരോഷം

pant flop

ഇന്ത്യയുടെ റിഷഭ് പന്ത് പരീക്ഷണം ഒരിക്കല്‍ക്കൂടി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലും താരം ഫ്‌ളോപ്പായി മാറി. തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഓപ്പണറായി ഇറങ്ങിയ റിഷഭിനു 11 റണ്‍സ് മാത്രമേ നേടാനായുള്ളൂ. അഞ്ചു ബോളില്‍ രണ്ടു ബൗണ്ടറികളോടെയായിരുന്നു ഇത്. പവര്‍പ്ലേയില്‍ തന്നെ റിഷഭ് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു.

വിക്കറ്റ് സൗത്തിക്ക്

വിക്കറ്റ് സൗത്തിക്ക്

മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് അദ്ദേഹത്തെ കിവി നായകന്‍ ടിം സൗത്തി മടക്കിയത്. തൊട്ടുമുമ്പത്തെ രണ്ടു ബോളുകളിലും റിഷഭ് ബൗണ്ടറിയടിച്ചിരുന്നു. എന്നാല്‍ മൂന്നാമത്തെ ബോളിലും വമ്പന്‍ ഷോട്ടിനു ശ്രമിച്ച് താരം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ റിഷഭ് ഷോട്ട് ബോളിനെതിരേ അനാവശ്യ ഷോട്ട് കളിക്കുകയായിരുന്നു. തേര്‍ഡ് മാനില്‍ ഇഷ് സോധിയാണ് മികച്ചൊരു ക്യാച്ചിലൂടെ താരത്തെ മടക്കിയത്. നേരത്തേ രണ്ടാം ടി2യിയില്‍ ആറു റണ്‍സ് മാത്രമെടുത്ത് റിഷഭ് പുറത്തായിരുന്നു. ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായതോടെ നിരവധി പേരാണ് താരത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

രാജ്യത്തിന് അപമാനം

രാജ്യത്തിന് അപമാനം

ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത് ഇനിയുമൊരിക്കല്‍ക്കൂടി ടി20 ക്രിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ അതു രാജ്യത്തിനാകെ അപമാനമാവുമെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്.
66ാമത്തെ ട്രയല്‍ മാച്ചിനു ശേഷം റിഷഭ് പന്ത് പവലിയനിലേക്കു തിരികെ പോയിരിക്കുകയാണന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.

Also Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

മൂന്നു വഞ്ചകര്‍

മൂന്നു വഞ്ചകര്‍

ടി20 ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യന്‍ ബാറ്റിങിലെ ചതിയന്‍മാര്‍ മൂന്നു പേരാണ്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരാണ് ഇതെന്നു ഒരു യൂസര്‍ കുറിച്ചു.
റിഷഭ് പന്ത് ബാറ്റിങില്‍ നല്ല പുരോഗതിയാണ് ഉണ്ടാക്കിയത്. നേരത്തേ 13 ബോളില്‍ ആറു റണ്‍സാണ് നേടിയത്. ഇന്നു അഞ്ചു ബോളില്‍ 11 റണ്‍സിലെത്തിയിരിക്കുന്നു. 100 ട്രയല്‍ മാച്ചുകള്‍ കൂടി റിഷഭിനു നല്‍കണമെന്നും ഒരു യൂസര്‍ പരിഹസിച്ചു.

Also Read: സഞ്ജു സൂര്യയെപ്പോലെ, ക്ലാസ് പ്ലെയര്‍, ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍! പുകഴ്ത്തി മുന്‍ പാക് താരം

1000 അവസരം നല്‍കിയാലും കാര്യമില്ല

1000 അവസരം നല്‍കിയാലും കാര്യമില്ല

ആദ്യം കെഎല്‍ രാഹുലായിരുന്നു ഇപ്പോള്‍ റിഷഭ് പന്തിനെയും ഇക്കൂട്ടത്തില്‍പ്പെടുത്താം. 1000 മല്‍സരങ്ങള്‍ നല്‍കിയാലും തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കാത്ത താരങ്ങളാണ് ഇവര്‍. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഈ രണ്ടു കളിക്കാരിലാണെന്നാണ് ടീം ഇന്ത്യന്‍ ടീം കരുതുന്നത് എന്നായിരുന്നു ഒരു പ്രതികരണം.
റിഷഭ് പന്തിന്റെ അന്താഷ്ട്ര ക്രിക്കറ്റിലെ അവസാനത്തെ ടി20 ഇതായിരിക്കണം. ഇത്രയും അവസരങ്ങള്‍ ഒരു ഗല്ലി ക്രിക്കറ്റര്‍ക്കു കൊടുത്താല്‍ അയാള്‍ ഒന്നോ, രണ്ടോ നല്ല ഇന്നിങ്‌സുകള്‍ കളിക്കുമെന്ന് ഒരു യൂസര്‍ കുറിച്ചു.

Story first published: Tuesday, November 22, 2022, 16:30 [IST]
Other articles published on Nov 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+