Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സൂര്യയെപ്പോലെ, ക്ലാസ് പ്ലെയര്‍, ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍! പുകഴ്ത്തി മുന്‍ പാക് താരം

sanju

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യ മിന്നുന്ന വിജയം കൊയ്ത മല്‍സരത്തില്‍ സഞ്ജുവിനെ ഇന്ത്യ പുറത്ത് ഇരുത്തിയിരുന്നു. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെയാണ് ഇന്ത്യ ഇറക്കിയത്.

സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റാണ് സഞ്ജുവെന്നു കനേരിയ ചൂണ്ടിക്കാട്ടി. മാത്രമല്ല 2024ലെ അടുത്ത ടി20 ലോകപ്പില്‍ ടീമിന്റെ നിര്‍ണായക താരം കൂടിയായിരിക്കുമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

സഞ്ജുവിനെ ഉറപ്പായും കളിപ്പിക്കണം

സഞ്ജുവിനെ ഉറപ്പായും കളിപ്പിക്കണം

സഞ്ജു സാംസണിനെ ഇന്ത്യ ഇനിയും പുറത്തിരുത്തരുത്. ഉറപ്പായും പ്ലെയിങ് ഇലവനില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നു. പുറത്തിരുത്തി സഞ്ജുവിന്റെ കഴിവ് ഇന്ത്യ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
അദ്ദേഹം അതി ഗംഭീര കളിക്കാരനാണ്. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങിനെക്കുറിച്ച് പറയുന്നതു പോലെ സഞ്ജുവും അതേ മികവോടെ ഷോട്ടുകള്‍ കളിക്കുന്ന പ്ലെയറാണ്. യഥാര്‍ഥ ക്രിക്കറ്റിങ് ഷോട്ടുകളാണ് സഞ്ജു കളിക്കുന്നത്. തനിക്കൊപ്പം ടീമിനെയും കൊണ്ടുപോവാന്‍ കഴിവുള്ള താരം കൂടിയാണെന്നും കനേരിയ പുകഴ്ത്തി.

ഭാവി ക്യാപ്റ്റന്‍

ഭാവി ക്യാപ്റ്റന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാവിയിലേക്കാണ് നോക്കേണ്ടത്. ഹാര്‍ദിക് പാണ്ഡ്യയെ അടുത്ത ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഇന്ത്യ നോക്കുകയാണ്. സഞ്ജു സാംസണും നായകന്റെ റോളിലേക്കു വളരെ നല്ല ചോയ്‌സ് തന്നെയാണ്. ഭാവിയില്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സാധിക്കും.
ക്യാപ്റ്റനാവാനുള്ള കഴിവ് തീര്‍ച്ചയായും സഞ്ജുവിനുണ്ട്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി നമ്മള്‍ കണ്ടിട്ടുള്ളതാണ്. ടീമിനെ നയിക്കുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് പെര്‍ഫോം ചെയ്യാറുള്ളതെന്നു നമ്മള്‍ക്ക് അറിയാം. അതുകൊണ്ടു തന്നെ ഇന്ത്യയെയും മികച്ച രീതിയില്‍ സഞ്ജുവിനു നയിക്കാന്‍ കഴിയുമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

Also Read IND vs NZ: 13 ബോളില്‍ 6- ഓപ്പണിങിലും 'സ്വാഹ', റിഷഭിനെക്കൊണ്ട് ടി20 പറ്റില്ല!

സ്ഥിരമായി ടീമില്‍ വേണം

സ്ഥിരമായി ടീമില്‍ വേണം

സഞ്ജു സാംസണിനെ ഇടയ്ക്കു മാത്രം കളിപ്പിക്കുന്ന രീതി ഇന്ത്യ അവസാനിപ്പിക്കേണ്ടതുണ്ട്. ഇനി അദ്ദേഹത്തിനു സ്ഥിരമായി അവസരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്. സഞ്ജു ഒരു ക്ലാസ് പ്ലെയറാണ്. ലോകം മുഴുവന്‍ അതു കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
തനിച്ച് ടീമിനെ വിജയിപ്പിക്കാന്‍ തനിക്കു കഴിയുമെന്നു സഞ്ജു നേരത്തേ തെളിയിച്ചിട്ടുള്ളതാണ്. അത്രയും പ്രതിഭയുള്ള കളിക്കാരനാണ് അദ്ദേഹമെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

റിഷഭിനേക്കാള്‍ 100 മടങ്ങ് കേമന്‍

റിഷഭിനേക്കാള്‍ 100 മടങ്ങ് കേമന്‍

റിഷഭ് പന്തിനേക്കാള്‍ 100 മടങ്ങ് കേമനാണ് സഞ്ജു സാംസണെന്നു താന്‍ വിശ്വസിക്കുന്നതായി ഡാനിഷ് കനേരിയ വ്യക്തമാക്കി. റിഷഭിനെ ടി20യില്‍ നിന്നും ഇന്ത്യ ഒഴിവാക്കണം. അയാള്‍ക്ക് ടെസ്റ്റ്, ഏകദിനം എന്നിവ മാത്രമേ പറ്റുകയുള്ളൂ. ടി20യില്‍ റിഷഭിനെ പുറത്താക്കി പകരം സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കണം. റിഷഭിന്റെ റോളില്‍ സഞ്ജു വളരെ നന്നായി പെര്‍ഫോം ചെയ്യുകയും അടുത്ത ടി20 ലോകകപ്പില്‍ കളിക്കുകയും ചെയ്യും. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും സഞ്ജുവെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.

Also Read IND vs NZ T20: ഫോമിന്റെ രഹസ്യമെന്ത്? ഒരു കാര്യം മുടക്കാറില്ല! തുറന്ന് പറഞ്ഞ് സൂര്യകുമാര്‍

ഗില്ലിന് അവസരം നല്‍കണം

ഗില്ലിന് അവസരം നല്‍കണം

ശുഭ്മാന്‍ ഗില്ലിനും ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണെന്നു ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. വളരെ നന്നായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഗില്‍. ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയും. അത്തരത്തിലുള്ള പ്ലെയറാണ് ഗില്‍. അടുത്ത കളിയില്‍ താരത്തിനു ഇന്ത്യ അവസരം നല്‍കണമെന്നും കനേരിയ ആവശ്യപ്പെട്ടു.

Story first published: Monday, November 21, 2022, 17:49 [IST]
Other articles published on Nov 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+