വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: ടീമിലുണ്ട്, എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ക്കും കരക്കിരുന്ന് കളി കാണേണ്ടി വരും

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര അവസാനിക്കുന്നതിന് പിന്നാലെ ടെസ്റ്റ് പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ടെസ്റ്റ് പരമ്പര നേടുക അത്ര എളുപ്പമാവില്ല. കെയ്ന്‍ വില്യംസന്‍ തിരിച്ചുവരുന്നതോടെ ന്യൂസീലന്‍ഡ് ശക്തമാവും. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയത് ന്യൂസീലന്‍ഡാണ്. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യയിറങ്ങുക.

IPL 2022: ഡിസി നിലനിര്‍ത്തുന്ന 4 പേര്‍ ഇവരാവും, ഏറെക്കുറെ ഉറപ്പിക്കാം- പൃഥ്വിയെ കൈവിടും!IPL 2022: ഡിസി നിലനിര്‍ത്തുന്ന 4 പേര്‍ ഇവരാവും, ഏറെക്കുറെ ഉറപ്പിക്കാം- പൃഥ്വിയെ കൈവിടും!

1

ഇതിനോടകം പരമ്പരക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. ശക്തരായ ടീമിനെ ആദ്യ മത്സരത്തില്‍ നയിക്കുന്നത് അജിന്‍ക്യ രഹാനെയാണ്. രണ്ടാം മത്സരത്തിലാണ് വിരാട് കോലിയെത്തുന്നത്. ഇന്ത്യ പല സൂപ്പര്‍ താരങ്ങള്‍ക്കും ടെസ്റ്റ് പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം പ്രധാനപ്പെട്ട ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കാനുള്ളതിനാലാണ് ഇത്തരമൊരു നീക്കം. ഹനുമ വിഹാരി,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ല. എന്നാല്‍ നിലവില്‍ ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ T20: 'റുതുരാജും ആവേഷും വരണം', മൂന്നാം ടി20യില്‍ ഇന്ത്യ വരുത്തേണ്ട മൂന്ന് മാറ്റങ്ങളിതാ

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇംഗ്ലണ്ട് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ സ്പിന്നറാണ് അക്ഷര്‍ പട്ടേല്‍. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലുണ്ട്. അതിനാല്‍ അക്ഷര്‍ പട്ടേലിന് അവസരം ലഭിച്ചേക്കില്ല. ജഡേജക്ക് ന്യൂസീലന്‍ഡിനെതിരേ മികച്ച റെക്കോഡാണുള്ളത്. അശ്വിനോ ജഡേജക്കോ പരിക്കേല്‍ക്കാത്ത പക്ഷം അക്ഷര്‍ പട്ടേലിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.

Also Read: 'സമയമുണ്ട്, ആലോചിച്ച് ചെയ്യാം', സിഎസ്‌കെയില്‍ തുടരുമോയെന്നതിനോട് പ്രതികരിച്ച് എംഎസ് ധോണി

ജയന്ത് യാദവ്

ജയന്ത് യാദവ്

മറ്റൊരു സ്പിന്നറായ ഇന്ത്യ പരിഗണിച്ചിരിക്കുന്ന താരമാണ് ജയന്ത് യാദവ്. ഓള്‍റൗണ്ടറായ അദ്ദേഹം അപ്രതീക്ഷിതമായാണ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ പ്ലേയിങ് 11ല്‍ ജയന്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. നിലവില്‍ ഇന്ത്യയുടെ ടീമില്‍ ജഡേജയും അശ്വിനും ഉള്ളതിനാല്‍ മറ്റൊരു സ്പിന്നര്‍ക്ക് ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കും. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താനും ജയന്തിന് സാധിക്കാത്തതിനാല്‍ അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല.

Also Read: IND vs NZ T20: കോലിയെ മറികടക്കാന്‍ രോഹിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ആദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ശ്രേയസ് അയ്യര്‍ക്ക് വിളിയെത്തുന്നത്. പരിമിത ഓവറില്‍ നേരത്തെ മുതല്‍ സജീവമായിരുന്നു ശ്രേയസെങ്കിലും ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത് ഇതാദ്യമായാണ്. എന്നാല്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല. അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് ബാക് അപ്പായാണ് ശ്രേയസ് അയ്യരെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്ത്യ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള താരമാണ് ശ്രേയസ് അയ്യര്‍. ടെസ്റ്റില്‍ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് അദ്ദേഹം.

Also Read: IND vs NZ T20: റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍, കെ എല്‍ രാഹുലിനും നേട്ടം, എല്ലാം അറിയാം

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ വളര്‍ന്ന താരം ഇന്ത്യക്കായി പരിമിത ഓവറില്‍ ഇതിനോടകം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല. ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യയുടെ പേസ് നിരയിലുള്ളതിനാല്‍ പ്രസിദ്ധിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. കെ എസ് ഭരതിനെയാണ് ഇന്ത്യ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബി താരമായ കെ എസ് ഭരത് മികച്ച പ്രകടനമാണ് അവസാന സീസണില്‍ നടത്തിയത്. വൃദ്ധിമാന്‍ സാഹക്ക് പരിക്കേല്‍ക്കാത്ത സാഹചര്യത്തില്‍ ഭരതിന് പുറത്തിരുക്കേണ്ടി വരും.

Story first published: Sunday, November 21, 2021, 19:44 [IST]
Other articles published on Nov 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X