
ആദ്യ രണ്ട് മത്സരങ്ങളിലൂടെ ഇന്ത്യ രണ്ട് യുവതാരങ്ങള്‍ അരങ്ങേറാനുള്ള അവസരം നല്‍കി. ആദ്യ രണ്ട് മത്സരത്തിലും വെങ്കടേഷ് അയ്യര്‍ കളിച്ചപ്പോള്‍ രണ്ടാം മത്സരത്തിലൂടെയാണ് ഹര്‍ഷല്‍ പട്ടേലിന് അരങ്ങേറ്റം സാധ്യമായത്. അവസരം കാത്ത് റുതുരാജ് ഗെയ്ക് വാദ്,ആവേഷ് ഖാന്‍,ഇഷാന്‍ കിഷന്‍ എന്നിവര്‍ പുറത്തിരിപ്പുണ്ട്. പരമ്പര ഉറപ്പിച്ചതിനാല്‍ത്തന്നെ ഇന്ത്യക്ക് യുവതാരങ്ങളെ പരിഗണിക്കാവുന്നതാണ്. മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് വരുത്താന്‍ സാധിക്കുന്ന മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുലിന് പകരം റുതുരാജ് ഗെയ്ക്‌വാദ്
അവസാന അഞ്ച് മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയുമായി മിന്നും ഫോമിലാണ് കെ എല്‍ രാഹുല്‍. രോഹിത് ശര്‍മയും കെ എല്‍ രാഹുലും നല്‍കുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ശക്തിയെന്ന് പറയാം. എന്നാല്‍ മിന്നും ഫോമിലുള്ള റുതുരാജ് ഗെയ്ക് വാദിന് ഒരവസരമെങ്കിലും നല്‍കേണ്ടതായുണ്ട്. അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപിനുടമയാണ് അദ്ദേഹം. 16 മത്സരത്തില്‍ നിന്ന് 635 റണ്‍സാണ് അദ്ദേഹം നേടിയത്. 136.26 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം.
Also Read: IND vs NZ T20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി കിവീസ്, മത്സരം കൊല്‍ക്കത്തയില്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി അദ്ദേഹം മികവ് കാട്ടിയിരുന്നു. 24കാരനായ താരം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ്. മികച്ച ഫോമിലുള്ള റുതുരാജിന് കെ എല്‍ രാഹുലിന് പകരം കളിക്കാന്‍ അവസരം നല്‍കിയാല്‍ താരത്തിനും അത് വലിയ ആത്മവിശ്വാസം നല്‍കും. യുവതാരങ്ങള്‍ക്ക് വളരാനുള്ള അവസരം നല്‍കാന്‍ മടിയില്ലാത്ത രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനുള്ളത് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
Also Read: IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

ദീപക് ചഹാറിന് പകരം ആവേഷ് ഖാന്‍
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുള്ള പ്രകടനത്തോടെ കൈയടി നേടിയ താരമാണ് ആവേഷ് ഖാന്‍. ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്തിയ ആവേഷ് ഖാന് കൊല്‍ക്കത്തയില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കാവുന്നതാണ്. ദീപക് ചഹാറിനെ പുറത്തിരുത്തുന്നതാവും നന്നാവുക. നന്നായി തല്ലുവാങ്ങിക്കൂട്ടുന്ന ബൗളറാണ് ദീപക്. ആദ്യ രണ്ട് മത്സരത്തിലും ഇക്കോണമി മോശമാണ്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്‍കി ഫോമിലേക്ക് തിരിച്ചെത്താന്‍ അവസരം നല്‍കേണ്ടതായുണ്ട്. അതിനാല്‍ ദീപക്കിന് വിശ്രമം നല്‍കുന്നതാവും നന്നാവുക. 16 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് അവസാന സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം നേടിയത്. അതും 7.37 എന്ന മികച്ച ഇക്കോണമിയില്‍.
Also Read: IND vs NZ T20: 'ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചത്'- ഹര്‍ഷല്‍ പട്ടേല്‍

അശ്വിന് പകരം ചഹാല്‍
ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ആര്‍ അശ്വിന്‍ മിന്നും പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.ടി20 ലോകകപ്പിലും ന്യൂസീലന്‍ഡിനെതിരായ ആദ്യ രണ്ട് ടി20യിലും അദ്ദേഹം തിളങ്ങി. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായ യുസ് വേന്ദ്ര ചഹാലിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുന്ന ചഹാലിനെ ഇന്ത്യക്ക് ഇന്ന് പരിഗണിക്കാവുന്നതാണ്. അടുത്ത ടി20 ലോകകപ്പിന് മുമ്പായി ചഹാലിന് കൂടുതല്‍ മത്സരം നല്‍കി ഫോമിലേക്ക് എത്തിക്കേണ്ടതായുണ്ട്.


Click it and Unblock the Notifications