വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ധോണിയുടെ കഴിവ് ഗില്ലിനും കിട്ടിയിട്ടുണ്ട്! സാമ്യതകളേറെ-ചൂണ്ടിക്കാട്ടി സഞ്ജയ്

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും നിലവില്‍ ഗില്ലിന്റെ പേരിലാണ്

1

ഹൈദരാബാദ്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്ക് ശുബ്മാന്‍ ഗില്‍ എത്തിയിരിക്കുകയാണ്. ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ഗില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് 149 പന്തുകള്‍ നേരിട്ട് 19 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 208 റണ്‍സാണ് ഗില്‍ നേടിയത്.

ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് ഗില്‍ എത്തിയിരിക്കുന്നത്. ഇന്ത്യക്കാരില്‍ വേഗത്തില്‍ 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡടക്കം നിരവധി റെക്കോഡുകള്‍ ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും നിലവില്‍ ഗില്ലിന്റെ പേരിലാണ്. ഒട്ടുമിക്ക പ്രമുഖരും ഇതിനോടകം ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ശുബ്മാന്‍ ഗില്‍ എംഎസ് ധോണിയെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

Also Read: IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്Also Read: IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്

സ്‌ട്രെയ്റ്റ് സിക്‌സ് നേടാനുള്ള കഴിവ്

സ്‌ട്രെയ്റ്റ് സിക്‌സ് നേടാനുള്ള കഴിവ്

ധോണിയെ ആദ്യമായി കണ്ടപ്പോള്‍ അവന്‍ സ്‌ട്രെയ്റ്റ് സിക്‌സുകള്‍ നേടുന്നതാണ് കണ്ടത്. ഇതേ കഴിവാണ് ശുബ്മാന്‍ ഗില്ലിനും ലഭിച്ചിരിക്കുന്നതെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. ധോണി അനായാസമായി സിക്‌സുകള്‍ പറത്തുന്ന താരങ്ങളിലൊരാളാണ്.

തന്റെ കായിക ക്ഷമതയെ നന്നായി ഉപയോഗപ്പെടുത്തി സിക്‌സര്‍ നേടുന്ന താരമാണ് ധോണി. എന്നാല്‍ ശുബ്മാന്‍ ഗില്‍ ഇത്തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല. ന്യൂസീലന്‍ഡിനെതിരേ ഹാട്രിക് സിക്‌സുകള്‍ നേടിയാണ് ശുബ്മാന്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

സ്‌ട്രെയ്റ്റിലാണ് അദ്ദേഹം കൂടുതല്‍ സിക്‌സുകള്‍ നേടിയത്. ഇത് വിലയിരുത്തിയാണ് ശുബ്മാന്റെ സിക്‌സര്‍ നേടാനുള്ള കഴിവിനെ ധോണിയുമായി സഞ്ജയ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

ശുബ്മാന്‍ ഗില്‍ ഭാവി ഇതിഹാസം

ശുബ്മാന്‍ ഗില്‍ ഭാവി ഇതിഹാസം

ഇന്ത്യയുടെ ഭാവി ഇതിഹാസമെന്ന് ശുബ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കാം. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളാണ് ഗില്‍. എന്നാല്‍ ടി20യില്‍ താരത്തിന്റെ പ്രകടനം ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്.

ഏകദിനത്തിലെ ഇന്ത്യയുടെ സൂപ്പര്‍ താര പദവിയിലേക്ക് ഇതിനോടകം ശുബ്മാന്‍ ഗില്‍ എത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ ശുബ്മാന്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ കസറുകയായിരുന്നു.

കോലിയുടെ പകരക്കാരന്‍

കോലിയുടെ പകരക്കാരന്‍

വിരാട് കോലിയുടെ പകരക്കാരനെന്ന വിശേഷണം ഇതിനോടകം നേടിയെടുക്കാന്‍ ശുബ്മാന് സാധിച്ചിട്ടുണ്ട്. കോലിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ താരത്തിന്റെ സ്ഥാനം അലങ്കരിക്കാന്‍ പോകുന്നത് ശുബ്മാനാണെന്നാണ് ആരാധകര്‍ പറയുന്നത്.

കോലി നിരന്തരം വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല. ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് കോലി. ഇതേ ശൈലിയാണ് ശുബ്മാന്‍ ഗില്ലിന്റേത്. പതിയെ തുടങ്ങുമെങ്കിലും പവര്‍പ്ലേയില്‍ മോശമില്ലാത്ത സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം പലരും മോഹിക്കുന്നുണ്ടെങ്കിലും ശുബ്മാന്‍ ഗില്‍ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയുടെ പങ്കാളിയാവാന്‍ മറ്റാരും ശ്രമിക്കേണ്ടതില്ലെന്ന് തന്നെ പറയാം.

Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

സ്ഥിരതയോടെ കളിക്കുന്ന താരം

സ്ഥിരതയോടെ കളിക്കുന്ന താരം

ശുബ്മാന്‍ ഗില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. രോഹിത് ശര്‍മയോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഗില്ലിന് സാധിക്കുന്നുണ്ട്. അവസാന നാല് ഏകദിനത്തില്‍ ഓപ്പണര്‍മാരായി ഇറങ്ങിയപ്പോഴെല്ലാം 50ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ഗില്ലിനായിരുന്നു.

ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി 23കാരനായ ഗില്‍ മാറിയിട്ടുണ്ട്. ശുബ്മാന്റെ പ്രകടനത്തോടെ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ എന്നിവരുടെ ഓപ്പണര്‍ സ്ഥാനത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.

Story first published: Thursday, January 19, 2023, 17:17 [IST]
Other articles published on Jan 19, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X