വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് വിവിഎസ് ലക്ഷ്മണ്‍, സൂപ്പര്‍ പേസര്‍ക്ക് ഇടമില്ല

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര തേടിയിറങ്ങുന്ന ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തി മികവ് ഇംഗ്ലണ്ടിലെ പേസ് പിച്ചിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍നിര. മികച്ച ടീം കരുത്തുണ്ടെങ്കിലും പരമ്പര നേട്ടം എളുപ്പമാവില്ലെന്നുറപ്പ്.

Also Read: IND vs ENG: 'ഇന്ത്യയുടെ ഓപ്പണറാവാന്‍ അവനാണ് യോഗ്യന്‍', തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍

1

പേസ് കെണിയൊരുക്കുന്ന ഇംഗ്ലണ്ടിനെ മികച്ച ബാറ്റിങ് കരുത്തുകൊണ്ട് ഇന്ത്യക്ക് നേരിടേണ്ടി വരും. പരമ്പരക്ക് മുമ്പ് തന്നെ പരിക്ക് ഇന്ത്യയെ വേട്ടയാടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്ണ്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ലക്ഷ്മണ്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

2

സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലിനാണ് അവസരം. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 299 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. കൂടാതെ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതും രാഹുലിനെ ഓപ്പണറാക്കി ഇറക്കാന്‍ കാരണമാണ്. രോഹിത് ശര്‍മ ഓപ്പണറായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത് ഇതാദ്യമായാണ്. സന്നാഹ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നില്ല.

Also Read: IND vs ENG: രോഹിതിനൊപ്പം രാഹുല്‍ ഓപ്പണര്‍, നാല് പേസര്‍മാരെയും പരിഗണിക്കും, ഇന്ത്യയുടെ സാധ്യതാ 11

3

മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര,തുടര്‍ന്ന് വിരാട് കോലി,അജിന്‍ക്യ രഹാനെ എന്ന പതിവ് ബാറ്റിങ് ഓഡര്‍ തന്നെയാണ് ലക്ഷ്മണ്‍ നിര്‍ദേശിച്ചിരിക്കുന്നത്. സമീപകാലത്തെ പുജാരയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ പുജാരയുടെ ശരാശരി 28.3 മാത്രമാണ്. വിരാട് കോലി 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. അജിന്‍ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മയും ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.

Also Read: IND vs ENG: 'ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത് വലിയ സംഭവമായി കരുതുന്നില്ല'- വിരാട് കോലി

4

ആറാം നമ്പറില്‍ റിഷഭ് പന്തെത്തുമ്പോള്‍ രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ കളിക്കണമെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെടുന്നത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിനെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ്. സന്നാഹ മത്സരത്തില്‍ ജഡേജ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിലെ പേസ് പിച്ച് സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിക്കുമോയെന്നത് കണ്ടറിയണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

Also Read: IND vs ENG: ആവേശ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം, സാധ്യതാ 11, സമയം, ചാനല്‍, പിച്ച്- എല്ലാം അറിയാം

5

പേസ് നിരയില്‍ മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ എന്നിവരെയാണ് ലക്ഷ്ണ്‍ പരിഗണിച്ചത്. ഇവര്‍ ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി തിളങ്ങിയിരുന്നു. എന്നാല്‍ ഇതുവരെ ഇംഗ്ലണ്ടില്‍ കളിക്കാത്ത താരത്തെ ലക്ഷ്മണ്‍ തഴഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബുംറയുടെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

Also Read: IND vs ENG: മായങ്ക് അഗര്‍വാളിനും പരിക്ക്, പകരക്കാരനാരാവും? സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്

ലക്ഷ്മണിന്റെ പ്ലേയിങ് 11:രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ.

Story first published: Friday, August 27, 2021, 12:13 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X