IND vs ENG: മായങ്ക് അഗര്‍വാളിനും പരിക്ക്, പകരക്കാരനാരാവും? സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്
നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവാനിരിക്കെ ഇന്ത്യക്ക് കൂടുതല്‍ ആശങ്ക സൃഷ്ടിച്ച് പരിക്ക്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് പിന്നാലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനാണ് പരിക്കേറ്റത്. പരിശീലനം നടത്തുന്നതിനിടെ പന്ത് ഹെല്‍മറ്റിലടിച്ച് പരിക്കേറ്റതിനാനാലാണ് ആദ്യ മത്സരത്തില്‍ നിന്ന് മായങ്ക് വിട്ടുനില്‍ക്കുന്നത്.
ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനായി മായങ്ക് രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ഇത്തരമൊരു പരിക്കിന്റെ തലവേദനകൂടി ഇന്ത്യക്ക് ലഭിക്കുന്നത്. മായങ്കിന്റെ അഭാവത്തില്‍ ഇന്ത്യക്കായി ആര് ഓപ്പണ്‍ ചെയ്യുമെന്നത് വലിയൊരു ചോദ്യം തന്നെയാണ്. അദ്ദേഹത്തിന്റെ പകരക്കാരനായി ഓപ്പണര്‍ സ്ഥാനത്തെത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup2021: എട്ടാം നമ്പറില്‍ ആര് വേണം? ശര്‍ദുലോ ദീപകോ? കേമനാരാണെന്ന് പരിശോധിക്കാം

കെ എല്‍ രാഹുല്‍
രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി എത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. പരിചയസമ്പന്നനായ രാഹുല്‍ ഇംഗ്ലണ്ടിലും ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 29.90 ശരാശരിയില്‍ 299 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഒരു കാലത്ത് ഇന്ത്യ മുഖ്യ ഓപ്പണറായി പരിഗണിച്ചിരുന്ന താരമായിരുന്നു രാഹുല്‍. എന്നാല്‍ ന്യൂബോളിലെ സ്വിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടാന്‍ തുടങ്ങിയതോടെ പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമായി. സന്നാഹ മത്സരത്തില്‍ സെഞ്ച്വറിയോടെ തിളങ്ങിയ രാഹുലിന് തന്റെ മികവ് തെളിയിക്കാന്‍ വീണ്ടും അവസരം ലഭിക്കാനാണ് സാധ്യത.

ഹനുമ വിഹാരി
ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യയുടെ മധ്യനിര താരമായിരുന്നു ഹനുമ വിഹാരി. ഇതിന് ശേഷം പരിക്കിന്റെ പിടിയിലായ താരം ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. 27കാരനായ താരം ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയസമ്പത്തുള്ളയാളാണ്. 2018ല്‍ മെല്‍ബണില്‍ ഓപ്പണറായി ഇറങ്ങിയ വിഹാരിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മധ്യനിര താരമായ വിഹാരിയെ ഓപ്പണറായി ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

അഭിമന്യു ഈശ്വരന്‍
ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ 43.57 ശരാശരിയില്‍ 4400 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ പിച്ചില്‍ കളിക്കാന്‍ തക്ക അന്താരാഷ്ട്ര മത്സര പരിചയം അഭിമന്യുവിനില്ല. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ അഭിമന്യുവിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ടീം മാനേജ്‌മെന്റിന് താരത്തില്‍ വലിയ ആത്മവിശ്വാസമില്ലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications