IND vs ENG: 'ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത് വലിയ സംഭവമായി കരുതുന്നില്ല'- വിരാട് കോലി
നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. 14 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കരുത്തുറ്റ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒപ്പമുള്ള ഇന്ത്യ വലിയ ആത്മവിശ്വാസത്തിലുമാണ്. ഇംഗ്ലണ്ടിലെ പേസ് പിച്ചും ഡ്യൂക്‌സ് ബോളിലെ സ്വിങ്ങുമെല്ലാം വലിയ വെല്ലുവിളിയാവുമെന്ന് വിലയിരുത്തപ്പെടുമ്പോഴും ഇന്ത്യക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള മികവുണ്ട്.
ഇന്ത്യന്‍ ആരാധകരെല്ലാം ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നതിനെ ചരിത്ര നിമിഷമായി കാണുമ്പോള്‍ അത്ര വലിയ സംഭവമൊന്നുമല്ല ഇംഗ്ലണ്ട് പരമ്പരയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നതിനെ വലിയ നേട്ടമായോ നാഴികക്കല്ലായോ വ്യക്തിപരമായി കാണുന്നില്ലെന്നാണ് കോലി പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സില്‍ ദിനേഷ് കാര്‍ത്തികുമായി നടത്തിയ അഭിമുഖത്തിലാണ് കോലി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
Also Read: IND vs ENG: ആവേശ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം, സാധ്യതാ 11, സമയം, ചാനല്‍, പിച്ച്- എല്ലാം അറിയാം

സാധാരണ ടെസ്റ്റ് പരമ്പര പോലെ തന്നെ
വ്യക്തിപരമായി പറഞ്ഞാല്‍ ഒരു സാധാരണ ടെസ്റ്റ് പരമ്പര എന്നതിലുപരിയായി ഇംഗ്ലണ്ട് പരമ്പരയെ കാണുന്നില്ല. ഇംഗ്ലണ്ടില്‍ പരമ്പര നേടുന്നത് ജീവിതത്തിലെ വലിയ നേട്ടവും നാഴികക്കല്ലുമാണെന്ന് വിശ്വസിക്കുന്നുന്നില്ല. കളത്തിലിറങ്ങിയപ്പോള്‍ വിജയിക്കുന്നതിനായി ശക്തമായി മത്സരിക്കുക. അതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ കാര്യമാണ് ഇംഗ്ലണ്ട് പരമ്പരയെങ്കിലും വ്യക്തിപരമായി എനിക്ക് അങ്ങനെ തോന്നുന്നില്ല'-കോലി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ നായകനാണ് കോലി. അതോടൊപ്പം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്ന നായകനെന്ന നിലയിലേക്ക് കൂടി വളരാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്.

ഇംഗ്ലണ്ടില്‍ ജയിക്കാന്‍ എന്ത് ചെയ്യണം
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാന്‍ അതിയായ മികവ് ആവിശ്യമുണ്ട്. എല്ലാ മത്സരങ്ങളും കടുപ്പമേറിയതായിരിക്കുമെന്നും അതിനെ നേരിടാന്‍ സാധിക്കുമെന്നും സ്വയം പറയാന്‍ കഴിയണം. അതിന് മാനസികമായും ശാരീരികമായും തയ്യാറാവണമെന്നും കോലി പറഞ്ഞു. വിദേശ പര്യടനത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അഞ്ച് മത്സര പരമ്പര കളിക്കുമ്പോള്‍ ഉയര്‍ന്ന ഫിറ്റ്‌നസ് വളരെ അത്യവശ്യമാണ്. പരമ്പര ആഐരംഭിക്കാനിരിക്കെ നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിനോടകം പരിക്കേറ്റ് കഴിഞ്ഞു.

ഇത്തവണ സുവര്‍ണ്ണാവസരം
ഇംഗ്ലണ്ടിനെതിരേ ഇത്തവണ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെക്കാള്‍ മികച്ച താരനിര ഇന്ത്യയുടേതാണ്. ഒട്ടുമിക്ക താരങ്ങളും ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാവും. സീനിയര്‍ താരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാനായാല്‍ തീര്‍ച്ചയായും കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ഉയര്‍ത്താന്‍ കോലിപ്പടക്ക് സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications