IND vs ENG: രോഹിതിനൊപ്പം രാഹുല്‍ ഓപ്പണര്‍, നാല് പേസര്‍മാരെയും പരിഗണിക്കും, ഇന്ത്യയുടെ സാധ്യതാ 11
നോട്ടിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തി പരിക്ക്. ശുഭ്മാന്‍ ഗില്‍,വാഷിങ്ടണ്‍ സുന്ദര്‍,ആവേഷ് ഖാന്‍ എന്നിവര്‍ നേരത്തെ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലനം നടത്തവെ മായങ്ക് അഗര്‍വാളിന് തലക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ മത്സരം താരത്തിന് നഷ്ടമാകുമെന്ന സ്ഥിരീകരണവുമെത്തി.
ഗില്ലിന് പകരം ഇന്ത്യ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മായങ്കിന്റെ പരിക്ക് ഇന്ത്യയെ സംബന്ധിച്ച് പ്രയാസപ്പെടുത്തുന്ന കാര്യമാണ്. മായങ്കിന് പകരം കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വി ഷായേയും സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ പരിക്കേറ്റവര്‍ക്ക് പകരക്കാരായി ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവരും കോവിഡ് നിരീക്ഷണത്തിലായതിനാല്‍ ഇംഗ്ലണ്ടിലേക്ക് എത്തിയിട്ടില്ല.
Also Read: INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

രാഹുല്‍ തന്നെ ഉത്തമ പകരക്കാരന്‍
മായങ്കിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലിന് തന്നെയാണ് ഏറ്റവും സാധ്യത. മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണെങ്കിലും ഏറെ നാളുകളായി പ്ലേയിങ് 11ന് പുറത്താണ്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി മികവ് കാട്ടിയ രാഹുലിനെ ഓപ്പണറാക്കുന്നതാണ് നിലവില്‍ ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. ഹനുമ വിഹാരി,അഭിമന്യു ഈശ്വരന്‍ എന്നിവരെ ഓപ്പണറായി പരിഗണിക്കുക ടീമിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയേക്കില്ല. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുള്ള രാഹുല്‍ 29.90 ശരാശരിയില്‍ 299 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read:INDvENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല

മുഹമ്മദ് സിറാജ് പ്ലേയിങ് 11ല്‍, ജഡേജ പുറത്താവും
മുഹമ്മദ് സിറാജിനെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കുമെന്ന് ഉറപ്പായതിനാല്‍ നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ പരിഗണിച്ചേക്കും. അങ്ങനെയാണ് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍ എന്നിവര്‍ ബൗളിങ് നിരയില്‍ ഇടം നേടാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ രവീന്ദ്ര ജഡേജക്ക് കാത്തിരിക്കേണ്ടി വരും. സന്നാഹ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മികച്ച ബൗളിങ് പ്രകടനവും ജഡേജക്ക് ഇംഗ്ലണ്ടിനെതിരേ അവകാശപ്പെടാമെങ്കിലും അശ്വിനാവും മുഖ്യ പരിഗണന ലഭിക്കുക.
Also Read: IND vs ENG: 'ഇന്ത്യയുടെ ഓപ്പണറാവാന്‍ അവനാണ് യോഗ്യന്‍', തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍

സീനിയര്‍ ബാറ്റ്‌സ്മാന്‍മാരില്‍ പ്രതീക്ഷ
അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയാല്‍ സീനിയര്‍ ബാറ്റിങ് നിരയിലാവും ഇന്ത്യയുടെ പ്രതീക്ഷ. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് ഉത്തരവാദിത്തമേറും. ഇവരെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഇംഗ്ലണ്ടില്‍ കളിച്ച് സെഞ്ച്വറി നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ബാറ്റിങ് തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാന്‍ സീനിയര്‍ നിര അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്.
Also Read: IND vs ENG: ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കും? ബാറ്റിങ് കരുത്ത് പ്രധാനം, രഹാനെയുടെ വാക്കുകള്‍ ഇങ്ങനെ
സാധ്യതാ പ്ലേയിങ് 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications