IND vs ENG: ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കും? ബാറ്റിങ് കരുത്ത് പ്രധാനം, രഹാനെയുടെ വാക്കുകള്‍ ഇങ്ങനെ
നോട്ടിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവാനിരിക്കെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് വലിയ ചര്‍ച്ചയാവുകയാണ്. മുന്‍ താരങ്ങളടക്കം പല പ്രമുഖരും ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ഒന്നരമാസത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്നത്.
Also Read: IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് വിവിഎസ് ലക്ഷ്മണ്‍, സൂപ്പര്‍ പേസര്‍ക്ക് ഇടമില്ല

ഇംഗ്ലണ്ട് വേദിയായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ഇറങ്ങുമോയെന്നാണ് കണ്ടറിയേണ്ടത്. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ പരിഗണിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കുമെന്ന തരത്തിലുള്ള പിച്ച് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ചും ടീം കരുത്തിനെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെ.
Also Read: IND vs ENG: 'ഇന്ത്യയുടെ ഓപ്പണറാവാന്‍ അവനാണ് യോഗ്യന്‍', തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെ രഹാനെ പ്രശംസിച്ച് സംസാരിച്ചത് അദ്ദേഹത്തിന്റെ പ്ലേയിങ് 11 സാധ്യതകളെ സൂചിപ്പിക്കുന്നതാണെന്നതാണ് വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ശര്‍ദുല്‍ നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്.ഗാബയില്‍ 67 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ ശര്‍ദുല്‍ വലിയ പങ്ക് വഹിച്ചിരുന്നു. ബ്രിസ്ബണില്‍ നാല് വിക്കറ്റ് പ്രകടനം ശര്‍ദുല്‍ നടത്തിയിട്ടുണ്ട്. വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് രഹാനെ ശര്‍ദുലിനെ പ്രശംസിച്ചത്.
Also Read: INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

Also Read: IND vs ENG: 'എന്നെ 9112083319 എന്ന നമ്പറില്‍ വിളിക്കൂ', സെവാഗ് സൂചിപ്പിച്ചത് ഇന്ത്യയുടെ തകര്‍ച്ചയോ?
'ഓരോ താരങ്ങളും വ്യത്യസ്തരാണ്. 2018ല്‍ ഹര്‍ദിക് പാണ്ഡ്യ തികച്ചും വ്യത്യസ്ത പ്രകടനമാണ് നടത്തിയത്. ശര്‍ദുലിന് ബാറ്റ് ചെയ്യാനാവും. ഓസ്‌ട്രേലിയയില്‍ അവന്‍ ബാറ്റ് ചെയ്തത് നോക്കുക. ആഭ്യന്തര ക്രിക്കറ്റിലും മികച്ച ബാറ്റിങ് പ്രകടനം അവന്‍ നടത്തിയിട്ടുണ്ട്. ബുംറ,ഷമി,സിറാജ്,ഉമേഷ് എന്നിവരെല്ലാം നെറ്റ്‌സില്‍ മികച്ച രീതിയിലാണ് പരിശീലനം നടത്തിയത്. വാലറ്റത്ത് 20-30 റണ്‍സ് നേടാനായാല്‍ത്തന്നെ അത് വളരെ പ്രധാനപ്പെട്ടതാണ്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇവര്‍ കാത്ത് നിന്നത് തന്നെ വലിയ പ്രതീക്ഷ നല്‍കുന്നു'-രഹാനെ പറഞ്ഞു.
Also Read: IND vs ENG: രോഹിതിനൊപ്പം രാഹുല്‍ ഓപ്പണര്‍, നാല് പേസര്‍മാരെയും പരിഗണിക്കും, ഇന്ത്യയുടെ സാധ്യതാ 11

ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡെല്ലാം നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ്. അവര്‍ വാലറ്റത്ത് നേടുന്ന നിര്‍ണ്ണായക റണ്‍സിനെക്കാള്‍ കൂടുതല്‍ ഇന്ത്യയുടെ വാലറ്റത്തിന് നേടാനാവുമോയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 'ടീമിന്റെ ഭാഗമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് വേണ്ടത്. ഫലം പിന്നാലെ എത്തിക്കോളും. വാലറ്റത്തില്‍ നിന്ന് മികച്ച ബാറ്റിങ് പ്രകടനം ഇത്തവണ പ്രതീക്ഷിക്കുന്നു. പുജാര മൂന്നാം നമ്പറില്‍ത്തന്നെ ബാറ്റ് ചെയ്യും. ഓപ്പണര്‍ ആരാണെന്നത് അന്തിമമായി തീരുമാനിക്കേണ്ടതുണ്ട്. അത് പരിശീലകനും നായകനും കൂടി തീരുമാനിക്കും'- രഹാനെ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs ENG: ബ്രോഡിനും ആന്‍ഡേഴ്‌സനുമെതിരേ കൂടുതല്‍ ശരാശരി, ഇന്ത്യയുടെ കേമനെ അറിയാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications