For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബ്രോഡിനും ആന്‍ഡേഴ്‌സനുമെതിരേ കൂടുതല്‍ ശരാശരി, ഇന്ത്യയുടെ കേമനെ അറിയാം

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇംഗ്ലണ്ട് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡുമാണ്. ഇരുവരും ലോക ക്രിക്കറ്റില്‍ത്തന്നെ മികച്ച പേസര്‍മാരാണ്. 39കാരനായ ആന്‍ഡേഴ്‌സന്‍ 162 ടെസ്റ്റില്‍ നിന്ന് 617 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Also Read: IND vs ENG: ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കും? ബാറ്റിങ് കരുത്ത് പ്രധാനം, രഹാനെയുടെ വാക്കുകള്‍ ഇങ്ങനെ

1

30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 3 തവണ 10 വിക്കറ്റ് പ്രകടനവും ആന്‍ഡേഴ്‌സന്‍ നടത്തിയിട്ടുണ്ട്. ബ്രോഡ് 148 ടെസ്റ്റില്‍ നിന്ന് 523 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 18 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും ബ്രോഡ് നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് സാഹചര്യത്തില്‍ കൂടുതല്‍ കരുത്തരായ ഇരുവര്‍ക്കുമെതിരേ കൂടുതല്‍ റണ്‍സും ശരാശരിയുമുള്ള നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs ENG: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് വിവിഎസ് ലക്ഷ്മണ്‍, സൂപ്പര്‍ പേസര്‍ക്ക് ഇടമില്ല

2

ഓപ്പണര്‍ രോഹിത് ശര്‍മയാണ് ശരാശരിയില്‍ മുന്നില്‍. ഇരുവരേയും നേരിട്ട് 66 റണ്‍സ് നേടിയ കോലിയുടെ ശരാശരി 66 ആണ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ശരാശരി 41.80 ആണ്. 418 റണ്‍സാണ് അദ്ദേഹം ഇരുവരേയും നേരിട്ട് നേടിയത്. 2014ല്‍ വിരാട് കോലിയെ തുടര്‍ച്ചയായി പുറത്താക്കാന്‍ ആന്‍ഡേഴ്‌സനായിരുന്നു. അദ്ദേഹത്തിന്റെ സ്വിങ് ബോളുകളാണ് ഇന്ത്യന്‍ നായകനെ കുഴക്കിയത്. എന്നാല്‍ 2018ലെ പരമ്പരയില്‍ ആന്‍ഡേഴ്‌സനെതിരേ ആധിപത്യം പുലര്‍ത്താന്‍ കോലിക്ക് സാധിച്ചിരുന്നു.

Also Read: IND vs ENG: 'ഇന്ത്യയുടെ ഓപ്പണറാവാന്‍ അവനാണ് യോഗ്യന്‍', തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍

3

2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്കത് വലിയ നേട്ടമാവും. മൂന്നാം സ്ഥാനത്ത് സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 144 റണ്‍സ് നേടിയിട്ടുള്ള ജഡേജയുടെ ശരാശരി 36 ആണ്. എന്നാല്‍ പ്ലേയിങ് 11ല്‍ ജഡേജ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ ഒരുമിച്ച് പരിഗണിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല.

Also Read: INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

4

നാലാം സ്ഥാനത്ത് ചേതേശ്വര്‍ പുജാരയാണ്. 359 റണ്‍സ് നേടിയിട്ടുള്ള പുജാരയുടെ ശരാശരി 32.63 ആണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു സെഞ്ച്വറി പോലും പുജാര നേടിയിട്ടില്ല. 28.3 മാത്രമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ ശരാശരി. അഞ്ചാം സ്ഥാനത്ത് കെ എല്‍ രാഹുലാണ്. 29.33 ശരാശരിയില്‍ 176 റണ്‍സാണ് അദ്ദേഹം നേടിയത്.മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെ ഓപ്പണര്‍ സ്ഥാനത്ത് രാഹുല്‍ എത്താനാണ് സാധ്യത.

Also Read: IND vs ENG: രോഹിതിനൊപ്പം രാഹുല്‍ ഓപ്പണര്‍, നാല് പേസര്‍മാരെയും പരിഗണിക്കും, ഇന്ത്യയുടെ സാധ്യതാ 11

5

വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 17.41 ശരാശരിയില്‍ 209 റണ്‍സ് നേടിയപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് 16.25 ശരാശരിയില്‍ 65 റണ്‍സും നേടി. സ്ഥിരത കണ്ടെത്താനാവാത്ത രഹാനെക്ക് നിര്‍ണ്ണായക പരമ്പരയാണിത്. റിഷഭ് പന്ത് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടി ഇതിനോടകം മികവ് തെളിയിച്ച യുവതാരമാണ്.

Story first published: Friday, August 27, 2021, 12:14 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+