For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇന്ത്യയുടെ ഓപ്പണറാവാന്‍ അവനാണ് യോഗ്യന്‍', തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍

നോട്ടിങ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് നാളെ ആരംഭിക്കാന്‍ ഇരിക്കെ ഇന്ത്യക്ക് തലവേദനയായി ഓപ്പണിങ്. ശുഭ്മാന്‍ ഗില്ലിന് പിന്നാലെ മായങ്ക് അഗര്‍വാളും പരിക്കിന്റെ പിടിയിലായതിനാല്‍ രോഹിതിനൊപ്പം ആര് ഓപ്പണറാവുമെന്നുള്ളത് വലിയ ചോദ്യമാണ്. നിലവിലെ ടീമില്‍ കെ എല്‍ രാഹുല്‍, ഹനുമ വിഹാരി, അഭിമന്യു ഈശ്വരന്‍ എന്നിവരാണ് ഓപ്പണിങ്ങില്‍ അവസരം തേടുന്നത്.

Also Read: INDvENG: അവനില്ല, ഇന്ത്യക്കിത് സുവര്‍ണാവസരം- പരമ്പര വിജയികളെ പ്രവചിച്ച് വോന്‍

1

അഭിമന്യു ഈശ്വരന് അന്താരാഷ്ട്ര മത്സരത്തില്‍ പരിചയക്കുറവുണ്ട്. എന്നാല്‍ ആഭ്യന്തര മത്സരത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ്. ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കാറുള്ള ഹനുമ വിഹാരി ഇംഗ്ലണ്ടില്‍ കൗണ്ടിയടക്കം കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. എന്നാല്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുക ഗുണം ചെയ്‌തേക്കില്ല. ഈ അവസരത്തില്‍ മുന്‍ഗണന രാഹുലിന് തന്നെയാണ്. ഇപ്പോഴിതാ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെയായിരിക്കണമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.

Also Read: IND vs ENG: 'ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുന്നത് വലിയ സംഭവമായി കരുതുന്നില്ല'- വിരാട് കോലി

രോഹിതും രാഹുലും ഓപ്പണ്‍ ചെയ്യട്ടെ

രോഹിതും രാഹുലും ഓപ്പണ്‍ ചെയ്യട്ടെ

രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ഗവാസ്‌കറും അഭിപ്രായപ്പെടുന്നത്. 'സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നു.അതിനാല്‍ത്തന്നെ രോഹിതിനൊപ്പം അനുയോജ്യനായ ഓപ്പണര്‍ രാഹുലാണ്. മായങ്കിന് 2019 മികച്ച സീസണായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തി. രാഹുല്‍ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ വലിയ ആത്മവിശ്വാസത്തിലാവും. അതിനാല്‍ത്തന്നെ പുജാരയെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ രാഹുലിനെ ഇറക്കുന്നതാവും നന്നാവുക. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി രാഹുല്‍ സെഞ്ച്വറി നേടിയത് മറക്കരുത്. മായങ്കിനെക്കാളും ഓപ്പണറാവാന്‍ മുന്നിട്ട് നില്‍ക്കുന്നത് രാഹുലാണ്'-ഗവാസ്‌കര്‍ പറഞ്ഞു.

Also Read: IND vs ENG: ആവേശ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം, സാധ്യതാ 11, സമയം, ചാനല്‍, പിച്ച്- എല്ലാം അറിയാം

ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ആശങ്ക

ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ആശങ്ക

സമീപകാലത്തെ ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനം നിരാശപ്പെടുത്തുന്നത് തന്നെയാണ്. വലിയ കൂട്ടുകെട്ടുണ്ടാക്കാന്‍ സമീപകാലത്തായി ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് സാധിക്കുന്നില്ല. രോഹിത് ശര്‍മ മികവ് കാട്ടുമ്പോഴും സഹ ഓപ്പണര്‍ പലപ്പോഴും നിരാശപ്പെടുത്തുന്നു. 2019 ജൂലൈക്ക് ശേഷമുള്ള കണക്ക് പ്രകാരം നാല് തവണ മാത്രമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ 50 റണ്‍സിലധികം കൂട്ടുകെട്ടുണ്ടാക്കിയത്. ഇതിന് ഇംഗ്ലണ്ടിന് പരിഹാരം കാണാനായില്ലെങ്കില്‍ വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.

Also Read: IND vs ENG: മായങ്ക് അഗര്‍വാളിനും പരിക്ക്, പകരക്കാരനാരാവും? സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്

 പുജാരയും ഫോം കണ്ടെത്തണം

പുജാരയും ഫോം കണ്ടെത്തണം

മൂന്നാം നമ്പറില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്ന ചേതേശ്വര്‍ പുജാര രണ്ട് വര്‍ഷമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയിട്ട്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 28.83 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. അമിത പ്രതിരോധത്തിലൂടെ സഹതാരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന വിമര്‍ശനം പുജാര നേരിടുന്നുണ്ട്. ഇതിനെല്ലാം പ്രകടനത്തിലൂടെ മറുപടി കൊടുക്കാന്‍ അദ്ദേഹത്തിനാവണം. അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെക്ക് സ്ഥിരതയില്ലാത്തതും ഇന്ത്യയുടെ ചങ്കിടിപ്പേറ്റുന്ന കാര്യമാണ്.

Also Read:INDvENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല

Story first published: Friday, August 27, 2021, 12:12 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+