INDvENG: വടികൊടുത്ത് അടി വാങ്ങി, ഇന്ത്യയെ ട്രോളിയ ബാര്‍മി ആര്‍മിക്കു 'പണികിട്ടി', പൊങ്കാല
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കാനിരിക്കെ സമൂഹമാധ്യമങ്ങളിലൂടെ ഫാന്‍സുകാര്‍ തമ്മില്‍ പോര് തുടങ്ങി. ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടായ്മയായ ബാര്‍മി ഇന്ത്യക്കു ട്രോളുമായി ആദ്യം രംഗത്തുവന്നത്. പിന്നാലെ ഇന്ത്യന്‍ ഫാന്‍സ് ഇതിനു ചുട്ട മറുപടി നല്‍കുകയും ചെയ്തു.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത് നോട്ടിങ്ഹാമിലാണ് ഒന്നാംടെസ്റ്റ്. ഇന്ത്യയെ സംബന്ധിച്ച് ഭാഗ്യവേദി കൂടിയാണ് നോട്ടിങ്ഹാം. കാരണം ഇന്ത്യ അവസാനമായി ടെസ്റ്റ് വിജയിച്ചത് ഇവിടെയായിരുന്നു. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-4ന്റെ പരാജയമേറ്റു വാങ്ങിയെങ്കിലും ഇന്ത്യയുടെ ആശ്വാസ വിജയം നോട്ടിങ്ഹാമിലായിരുന്നു.

അസ്വസ്ഥരായി നോട്ടിങ്ഹാമില്‍
ബാര്‍മി ആര്‍മി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയായിരുന്നു വിരാട് കോലിയെയും സംഘതത്തെയും ഒന്നാം ടെസ്റ്റിനു മുമ്പ് പരിഹസിച്ചത്. പുതിയ മ്യൂസിക്ക്: അസ്വസ്ഥരായി നോട്ടിങ്ഹാമില്‍ അവതരിപ്പിക്കുന്നത് കോലീസ് ബോയ്‌സ് എന്നായിരുന്നു മ്യൂസിക് ബാന്റിനെ അനുസുമരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോയ്‌ക്കൊപ്പം ബാര്‍മി ആര്‍മി ട്രോളിയത്.
നായകന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെയെല്ലാം വ്യത്യസ്ത പോസുകളില്‍ ഈ ഫോട്ടോയില്‍ കാണാമായിരുന്നു.
ബാര്‍മി ആര്‍മിയുടെ ഈ ട്രോള്‍ ഇന്ത്യന്‍ ഫാന്‍സിനെ ചൊടിപ്പിക്കുകയും ചെയ്തു. ഈ ട്വീറ്റിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

കോലിയുടെ സെഞ്ച്വറി
2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഇവിടെ നടന്ന ടെസ്റ്റില്‍ നായകന്‍ വിരാട് കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയുമായി കസറിയിരുന്നു. അന്നു സെഞ്ച്വറി തികച്ച ശേഷം കോലി ബാറ്റുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം നോട്ടിങ്ഹാമില്‍ കോലി അവസാനം ഇങ്ങനെയായിരുന്നു എന്നാണ് ഒരു യൂസര്‍ ട്രോളിനോടു പ്രതികരിച്ചത്.

സ്റ്റോക്‌സിനെയും വിട്ടില്ല
ഇന്ത്യയുമായുള്ള പരമ്പരയില്‍ നിന്നും മാനസിത പിരിമുറുക്കത്തെ തുടര്‍ന്നു പിന്‍മാറിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ കൂടി കളിയാക്കിക്കൊണ്ടായിരുന്നു മറ്റൊരു പ്രതികരണം. ലണ്ടനില്‍ വച്ച് ഒരു ആരാധകനുമായി സ്‌റ്റോക്‌സ് തല്ലുണ്ടാക്കിയത് നേരത്ത വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പം ഒരു ആരാധകന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- ലണ്ടനിലെ സ്ട്രീറ്റുകള്‍, അവതരിപ്പിക്കുന്നത് ബെന്‍ സ്റ്റോക്‌സ്.

ഒഴികഴിവ് പറയരുത്
ബാര്‍മി ആര്‍മിയുടെ ട്രോളിനു താഴെ മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു-
ഹേയ്, ഇംഗ്ലീഷുകാരെ, പരമ്പര തോല്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ ഇവരില്ലെന്നു ദയവുചെയ്ത് ഒഴികഴിവ് പറയരുത്
ബെന്‍ സ്റ്റോക്‌സ്
ജോഫ്ര ആര്‍ച്ചര്‍
ക്രിസ് വോക്‌സ്.
അതെ, അതെ, അതെ... കോലി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ദയവു ചെയ്ത് ഇതു പാടണമെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.

കോലിയുടെ പ്രകടനം
2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റ് കളിച്ചത് നോട്ടിങ്ഹാമിലായിരുന്നു. രണ്ടിന്നിങ്‌സുകളിലും ഗംഭീര പ്രകടനമായിരുന്നു കോലി കാഴ്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കൈയെത്തുംദൂരത്തു നഷ്ടമായെങ്കിലും രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം അതു നേടിയെടുക്കുകയും ചെയ്തിരുന്നു. ഒന്നാമിന്നിങ്‌സില്‍ 97ഉം രണ്ടാമിന്നിങ്‌സില്‍ 103ഉം റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.
ഈ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 329ഉം ഏഴു വിക്കറ്റിന് 352ഉം റണ്‍സ് നേടുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ 203 റണ്‍സിന്റെ വന്‍ മാര്‍ജിനിലായിരുന്നു ഇന്ത്യയുടെ വിജയം.

വിജയത്തോടെ തുടങ്ങാന്‍ ഇരുടീമും
ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പരയില്‍ വിജയത്തോടെ തുടങ്ങാനുറച്ചായിരിക്കും ഇന്ത്യയും ഇംഗ്ലണ്ടും നോട്ടിങ്ഹാമില്‍ ആദ്യ പോരാട്ടത്തിനിറങ്ങുക. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇരുടീമുകളുടെയും ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യ നിലവിലെ റണ്ണറപ്പാണെങ്കില്‍ ഇംഗ്ലണ്ടിനു പ്രഥ സീസണില്‍ ഫൈനിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications